താൾ:CiXIV132a.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

ഘനം വായുവിനെ ഒരല്പം അമൎത്തുന്നതുകൊണ്ടും അല്പം വെ
ള്ളം കടന്നുപോം. വെള്ളം വായുവിനെ അമൎത്തുന്നതിനാൽ
മുങ്ങിപ്പോയ ആളുകൾക്കു ശ്വാസം കഴിപ്പാൻ കുറേ പ്രയാ
സം തോന്നും.

16. ഒരു നാളത്തെ കുപ്പിയോടു മുറുകേ കെട്ടിയാൽ അതിൽ വെള്ളം പ്ര
വേശിക്കാത്തത് എന്തുകൊണ്ടു?

കുപ്പിയിൽ അടങ്ങിയിരിക്കുന്ന വായുവിന്നു തെറ്റിപ്പോവാൻ
യാതൊരു വഴി ഇല്ലായ്കയാൽ വെള്ളത്തിനു പ്രവേശിച്ചുകൂടാ.
കുപ്പിയെ ചരിച്ചുവെച്ചാലോ നാളത്തെ അഴഞ്ഞ വഴിയാ
യി ഇട്ടാലോ വായു തെറ്റി വെള്ളം അകത്തു വീഴും.

17. വെടിവെക്കുമ്പോൾ ഉണ്ട തോക്കിൻവായൂടേ കടന്നുപോകയിൽ ശ
ബ്ദം കേൾക്കുന്നതു എന്തുകൊണ്ടു?

ഉണ്ട അതിവേഗത്തിൽ എത്രയും ഊക്കോടേ പോകുന്നതി
നാൽ വായു പെട്ടന്നു എല്ലാദിക്കിലേക്കും തെറ്റിപ്പോയിട്ടു ബ
ഹുശക്തിയോടേ മുമ്പേത്ത സ്ഥലത്തേക്കു മടങ്ങി ചേരുന്നതി
നാൽ വളരേ ഇളക്കം ഉളവായിട്ടു അതു നമ്മുടെ ചെവിയിൽ
ഒരു ശബ്ദമായി കേൾക്കപ്പെടുന്നു. ചവുക്കിന്റെ ശബ്ദവും
അങ്ങിനേ തന്നേയാകുന്നു ഉളവായ്വരുന്നതു.

III.

ബഹുരന്ധ്രത (സൂക്ഷ്മസുഷിരത്വം) Porosity.

18. ബഹുരന്ധ്രത എന്നതു എന്ത്?

ഒരു പദാൎത്ഥത്തിന്റെ അണുക്കൾ ഒരു സ്ഥലത്തെ അ
ശേഷം നിറെക്കുന്നില്ല. ഓരോ വസ്തുവിൽ കണ്ണുകൊണ്ടു കാ
ണ്മാൻ കഴിയാത്ത സുഷിരങ്ങളുണ്ടു. (സ്പൊങ്ങുതുടങ്ങിയുള്ള
വസ്തുക്കളിൽ ഈ ദ്വാരങ്ങൾ സ്പഷ്ടമായി കാണാം.) ഈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/26&oldid=190507" എന്ന താളിൽനിന്ന് ശേഖരിച്ചത്