താൾ:CiXIV132a.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 240 —

(Dollond) എന്ന ഇംഗ്ലിഷ്ക്കാരൻ 1757-ാമതിൽ വഴി സങ്കല്പിച്ചു
പോൽ.

398. മഞ്ഞിന്റെ തുള്ളികളിൽ ഉദിക്കുന്ന സൂൎയ്യൻ ഇത്ര ഭംഗിയുള്ള നിറ
ങ്ങളായി ശോഭിക്കുന്നതു എന്തുകൊണ്ടു?

മഞ്ഞിൻ തുള്ളികൾ സൂൎയ്യന്റെ രശ്മികളെ വളരേ പൊ
ട്ടിച്ചിട്ടു കണ്ണു പല നിറങ്ങളായി ചിതറിപ്പോയ രശ്മികളുടെ
എതിർ നില്ക്കുമ്പോൾ ഇവയിൽ ഒന്നു കണ്ണിന്നു തട്ടീട്ടു ശേഷി
ക്കുന്നവ കാണാതേ കടന്നു പോകും. ഇവ്വണ്ണം സൂൎയ്യൻ പ്ര
കാശിക്കുന്ന അനവധി തുള്ളികളിൽ ഒന്നു പച്ച, മറ്റൊന്നു
നീലം, വേറേ ഒന്നു ചുവപ്പൂ എന്നു തോന്നുന്നതല്ലാതേ കണ്ണു
തിരിയുകയും ഉലാവി നടക്കുകയും ചെയ്യുന്നെങ്കിലോ ഓരോ തു
ള്ളി വേറേ നിറമുള്ള രശ്മികളെ കണ്ണിൽ അയക്കുന്നതു കൊ
ണ്ടു വൈവൎണ്യം ഉണ്ടാകും.

399. സൂൎയ്യന്റെ രശ്മികൾ മഴപെയ്യിക്കുന്ന എതിർ നില്ക്കുന്നതായ ഒരു
മേഘത്തോടു തട്ടുമ്പോൾ മഴവില്ലു ഉളവാകുന്നതു എന്തുകൊണ്ടു?

നമ്മുടെ ചിത്രത്തിൽ കാണുന്ന പ്രകാരം സൂൎയ്യന്റെ ര
ശ്മികൾ മഴയുടെ തുള്ളികളിൽ പ്രവേശിച്ചിട്ടു പൊട്ടിയ ശേ
ഷം പിമ്പിൽ നില്ക്കുന്ന കറുത്ത മേഘം അവയെ പ്രതിബിം
ബിക്കുന്നതു കൊണ്ടു വീണ്ടും പൊട്ടി പലനിറമുള്ള രശ്മിക
ളായി ചിതറിപ്പോകുന്നുവല്ലോ! മഴപെയ്യിക്കുന്ന മേഘം ന
മ്മുടെ മുമ്പിലും സൂൎയ്യൻ നമ്മുടെ പിമ്പിലും നിന്നുകൊണ്ടി
രിക്കേ ഓരോ തുള്ളി ഒരു ദിക്കിൽ നോക്കുന്ന കണ്ണിൽ ഒരൊറ്റ
നിറമുള്ള രശ്മിയെ അയക്കും. എണ്ണപ്പെടാത്ത തുള്ളികളെ
കൊണ്ടു നിറഞ്ഞിരിക്കുന്ന മേഘത്തിന്നോ വെളിച്ചത്തിന്റെ
എല്ലാ നിറങ്ങളെയും കാണിപ്പാൻ കഴിയും. ഏറ്റവും ഉയ
ൎന്ന തുള്ളികളിൽനിന്നു താഴേ പുറപ്പെടുന്ന ചുവന്ന രശ്മികൾ
മാത്രം നമ്മുടെ കണ്ണിൽ എത്തീട്ടു ശേഷിക്കുന്നവ കടന്നുപോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/260&oldid=190986" എന്ന താളിൽനിന്ന് ശേഖരിച്ചത്