താൾ:CiXIV132a.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 241 —

കും. അങ്ങിനേ തന്നേ ഏറ്റവും താഴേയുള്ള തുള്ളികൾ ചു
വപ്പും നീലയും കലൎന്ന (violet) നിറമുള്ള രശ്മികളെ കണ്ണിൽ
അയക്കാറുണ്ടു. ഇതിന്റെ സംഗതിയോ ഇനിയും അധികം
താഴേയുള്ള നീല, പച്ച, മഞ്ഞ, ചുവപ്പു എന്നീ നിറമുള്ള
രശ്മികൾ കടന്നു പോകുന്നതത്രേ.

400. ഇന്ദ്രവില്ലിന്നു എപ്പോഴും വൃത്തക്കള്ളിയുടെ രൂപം ഉണ്ടാകുന്നതു
എന്തുകൊണ്ടു?

ഒരു നിറത്തെ തന്നേ കാണിക്കുന്ന തുള്ളികൾ എങ്ങിനേ
എങ്കിലും സൂൎയ്യന്റെയും നോക്കുന്നവന്റെയും നേരേ സമമാ
യ സ്ഥിതിയിൽ നില്ക്കേണം എന്നു പറഞ്ഞാൽ പുറപ്പെടുന്ന
എല്ലാ ചുവന്ന രശ്മികളും സൂൎയ്യന്റെ രശ്മികളോടു സമമായി
രിക്കുന്ന കോണുകളിൽ നില്ക്കേണം; കോൺ ഭേദിക്കുമ്പോൾ

16

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/261&oldid=190987" എന്ന താളിൽനിന്ന് ശേഖരിച്ചത്