താൾ:CiXIV132a.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 225 —

(382-ചോദ്യപ്രകാരം) ഒരു ചെറിയ ചിത്രം ഉളവായിട്ടു മുകു
രം അതിനെ (362-ാം ചോദ്യപ്രകാരം) മേലോട്ടു പ്രതിബിംബി
ക്കുമ്പോൾ ആ പ്രകാശമില്ലാത്ത കണ്ണാടിയിൽ ചിത്രം കാ
ണായി വരും. അതിന്മേൽ നേൎമ്മയായ ഒരു കടലാസ്സു വെ
ച്ചിട്ടു ചിത്രത്തെ എളുപ്പത്തോടേ വരെക്കാം. ആവശ്യമില്ലാ
ത്ത പ്രകാശത്താൽ ചിത്രം മാഞ്ഞു പോകാതേ ഇരിക്കേണ്ട
തിന്നു പെട്ടിയുടെ ഉൾഭാഗങ്ങളെ കറുപ്പിക്കുന്നതും മീതേയുള്ള
വാതിലും വേണ്ടുന്നതാകുന്നു. ഈ പെട്ടി വിശേഷാൽ വെളി
ച്ചംകൊണ്ടു പിന്താരിക്കേണ്ടതിന്നു ഉപകരിക്കുന്നു.

385. ഒരു വസ്തു ദൂരത്തിരിക്കുന്നേടത്തോളം ചെറുതായിപ്പോകുന്നതു എ
ന്തുകൊണ്ടു?

ഒരു വസ്തുവിനെ നാം അതിന്റെ ദൃഷ്ടികോൺപ്രകാരം
നിശ്ചയിക്കുന്നു. ദൃഷ്ടികോൺ എന്നതു ഒരു വസ്തുവിന്റെ മു
കളിൽനിന്നും അടിയിൽനിന്നും നമ്മുടെ കണ്ണിൽ ഒരു രേഖ
യെ വരെക്കുന്നതിനാൽ ഉളവാകുന്നു. നമ്മുടെ ചിത്രത്തിൽ
വിളക്കിന്റെ സ്ഥലത്തു ഒരു കണ്ണുണ്ടു എന്നു വിചാരിച്ചാൽ
അതു തിരിച്ചറിയാമല്ലോ. എന്നിട്ടും ഈ ദൃഷ്ടികോൺ വസ്തു
വിന്റെ വലിപ്പത്താൽ മാത്രമല്ല മാറിപ്പോകുന്നു എന്നു ഈ
ചിത്രത്തിൽ എത്രയും സ്പഷ്ടമായി കാണുന്നു. B, C, D, E

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/245&oldid=190960" എന്ന താളിൽനിന്ന് ശേഖരിച്ചത്