താൾ:CiXIV132a.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 247 —

എന്ന ആളുകളുടെ നീളം എത്ര ഭേദിക്കുന്നെങ്കിലും അതിന്നൊ
ത്തവണ്ണം ദൂരത്തിൽ നില്ക്കുന്നതു കൊണ്ടു ഏറ്റവും വലിയ
ആളിന്റെയും ഏറ്റവും ചെറിയ ആളിന്റെയും ദൃഷ്ടികോൺ
ഒന്നത്രേ. അതിൻ നിമിത്തം ഒരു ചെറിയ വസ്തു അതിന്റെ
പിമ്പിൽ നില്ക്കുന്ന വലിയ വസ്തുവിനെ കാണ്മാൻ കഴിയാത്ത
വണ്ണം മൂടിക്കളയാം. കൈകൊണ്ടു ദൂരത്തിലിരിക്കുന്ന മര
ത്തെയും ഒരു നക്ഷത്രത്തെ പോലും മൂടി വെപ്പാൻ കഴിയും.
രാത്രിയിൽ ഒരു വിളക്കു നിലത്തു വെച്ചിട്ടു ഒരു ചെറിയ കുട്ടി
അതിൻ മുമ്പാകേ നില്ക്കുമ്പോൾ കുട്ടിയുടെ നിഴൽ മതിലി
ന്മേൽ എത്രയും വലിയ വീരനായി നില്ക്കുന്നതു എന്തുകൊണ്ടു
എന്നതു കൂടേ നമ്മുടെ ചിത്രത്താൽ തെളിയുന്നു.

386. സൂൎയ്യോദയത്തിലും സൂൎയ്യാസ്തമാനത്തിലും സൂൎയ്യൻ അധികം വലുതാ
യി തോന്നുന്നതു എന്തുകൊണ്ടു?

ആകാശത്തിന്റെ താഴേയുള്ള വരികളിൽ വായുവിന്നു
അധികം തടി ഉണ്ടാകകൊണ്ടു അതു സൂൎയ്യന്റെ വെളിച്ച
ത്തെ അല്പം നടത്തുന്നതല്ലാതേ സൂൎയ്യൻ ഉദിക്കുന്ന ദിക്കിൽ
വേറേ വസ്തുക്കൾ നില്ക്കുന്നതു കൊണ്ടു സൂൎയ്യനെ ഇവയോടു
ഒപ്പിച്ചു നോക്കുന്നതിനാൽ സൂൎയ്യൻ അധികം ദൂരത്തിൽ നി
ല്ക്കുന്ന പ്രകാരം തോന്നുന്നതിൻ നിമിത്തം നമ്മുടെ കാഴ്ചയിൽ
വലിപ്പവും വൎദ്ധിക്കും.

387. ഇരുട്ടിൽ ഒരു കനൽ എടുത്തു ക്ഷണത്തിൽ ചുറ്റും വിശുമ്പോൾ
മിന്നുന്ന ഒരു ചക്രം കാണുന്നതു എന്തുകൊണ്ടു?

വെളിച്ചത്താൽ നമ്മുടെ കണ്ണിൽ ഉളവാകുന്ന ഇളക്കം
ചില സമയത്തോളം നില്ക്കുന്നതുകൊണ്ടു ഒന്നു നീങ്ങിപ്പോകു
ന്നതിന്നു മുമ്പേ പുതിയ ഇളക്കം ഉളവാകുന്നതിനാൽ കനൽ
വെവ്വേറേ സ്ഥലങ്ങളിൽ ഇരിക്കുന്നതുകൊണ്ടു ഉണ്ടായി വന്ന
ദൃഷ്ടികൾ ഒക്കയും ഒന്നായി തീൎന്നിട്ടു കണ്ണു അതിനെ എല്ലാം
ഒരുമിച്ചു ഒരു ചക്രമായി ദൎശിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/246&oldid=190962" എന്ന താളിൽനിന്ന് ശേഖരിച്ചത്