താൾ:CiXIV132a.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 223 —

ണ്ടു ചിത്രം മറിഞ്ഞുനില്ക്കുന്നതു ആശ്ചൎയ്യമല്ല. അങ്ങിനേ ത
ന്നേ വസ്തു കണ്ണാടിയിൽനിന്നു ദൂരത്തു നില്ക്കുന്നേടത്തോളം അ
തിന്റെ ചിത്രം അടുത്തു ചെറുതായി തീരും. ഒടുക്കം വസ്തു
അന്തമില്ലാത്ത ദൂരത്തിൽ ഇരിക്കുന്നതിനാൽ അതിന്റെ എല്ലാ
രശ്മികളും കണ്ണാടിയുടെ അപ്പുറത്തു കിടക്കുന്ന ഉഷ്ണകേന്ദ്രത്തിൽ
ചേൎന്നിട്ടു ചിത്രം കാണുകയില്ല. വസ്തു അധികം അടുത്തു വ
രുന്നതിനാലോ ഏതു ചിത്രം ഉളവാകും എന്നു ചോദിച്ചാൽ
നമ്മുടെ ചിത്രം കാണിക്കുന്നു താനും. f g k എന്ന ചെറിയ
ആളുടെ സ്വരൂപം വസ്തുവായി വിചാരിക്കുമ്പോൾ K G F അ
തിന്റെ ചിത്രമായി നില്ക്കും. അതുപോലേ ഒരു വസ്തു ഈ തീ
ക്കണ്ണാടിയുടെ (ഇപ്പുറത്തുള്ള) ഉഷ്ണകേന്ദ്രത്തോടു അടുക്കുന്നേ
ടത്തോളം അതിന്റെ ചിത്രം അകന്നു വലുതായി തീരും. ഒടു
ക്കം വസ്തു ഉഷ്ണകേന്ദ്രത്തിൽ തന്നേ നില്ക്കുമ്പോൾ അതിന്റെ
രശ്മികൾ കണ്ണാടിയുടെ അപ്പുറത്തു സമാന്തരരേഖകളായി പു
റപ്പെട്ടിട്ടു ഒരിക്കലും തമ്മിൽ ഇടമുറിക്കായ്കയാൽ ഒരു ചിത്രം
ഉണ്ടാകുവാൻ പാടില്ല. ഈ വക ചിത്രങ്ങൾ ഉണ്മയായ രശ്മി
കളെക്കൊണ്ടു ഉളവാകയാൽ ഇവ കണ്ണുരശ്മികളെ അവ ചേരു
വോളം നീട്ടുന്നതിനാൽ മുകുരത്തിൽ ജനിപ്പിച്ച ചിത്രങ്ങൾ
അല്ല, അവ കടലാസ്സിന്മേൽ കാണ്മാൻ തക്കതായ ചിത്രങ്ങൾ
തന്നേയാകുന്നു. എന്നിട്ടും ആദൎശത്തിൽ നാം കാണുന്ന മാ
തിരിയെയും തീക്കണ്ണാടിയെക്കൊണ്ടു വരുത്തുവാൻ കഴിയും.
ഇതു സാദ്ധ്യമാകുന്നതോ വസ്തുവിനെ ഉഷ്ണകേന്ദ്രത്തിന്റെയും
തീക്കണ്ണാടിയുടെയും ഇടയിൽ നിൎത്തുന്നതിനാൽ തന്നേ. ഇ
തിന്റെ സംഗതിയോ ഈ വസ്തുവിൽനിന്നു പുറപ്പെട്ടിട്ടു ക
ണ്ണാടിക്കു തട്ടുന്ന രശ്മികൾ തീക്കണ്ണാടിയിൽ തെറ്റുന്നെങ്കിലും
ഒരിക്കലും ചേരാത്തവണ്ണം കണ്ണാടിയുടെ അപ്പുറത്തു പുറപ്പെ
ടുന്നതുകൊണ്ടു കണ്ണുകൊണ്ടു നോക്കുന്ന ഭാഗത്തിൽ ഒരു ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/243&oldid=190956" എന്ന താളിൽനിന്ന് ശേഖരിച്ചത്