താൾ:CiXIV132a.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 222 —

ച്ചു അവയുടെ വഴി ബോധിച്ചാൽ മതി. ഇഷ്ടംപോലേ ഓ
രോ രശ്മികളെ വരെപ്പാൻ പ്രയാസം. ഇവ കണ്ണാടിയി
ലൂടേ പോകുന്ന സമയത്തിൽ എങ്ങിനേ തെറ്റുന്നു എന്നു
നിശ്ചയിപ്പാൻ പെരുത്തു സമയവും അദ്ധ്വാനവും വേണം.
അതുകൊണ്ടു നാം എപ്പോഴും നിശ്ചയമായ വഴിയിൽ ചെല്ലു
ന്ന രശ്മികളെ തെരിഞ്ഞെടുത്തു വരെക്കും. ഇവ ഏവ എന്നു
ചോദിച്ചാൽ: കണ്ണാടിയുടെ കേന്ദ്രത്തിലൂടേ വരെച്ച രശ്മികൾ
(K k and F f) വഴിയിൽനിന്നു ഒട്ടും തെറ്റിപ്പോകാതേ കടന്നു
പോകും. പിന്നേ കണ്ണാടിയുടെ അച്ചിനോടു സമാന്തരരേഖ
കളായി വരെച്ച രശ്മികൾ മറുഭാഗത്തു ഉഷ്ണകേന്ദ്രത്തിലൂടേ
ചെന്നു അവിടേ ചേരും. അങ്ങിനേ തന്നേ ഉഷ്ണകേന്ദ്രത്തി
ലൂടേ പോകുന്ന രശ്മി മറുഭാഗത്തിൽ കണ്ണാടിയുടെ അച്ചിനോ
ടുള്ള സമാന്തരരേഖയായി പുറപ്പെട്ടു വരും. ഇതു മനസ്സിൽ
ധരിച്ചാൽ നമ്മുടെ ചിത്രം ബോധിപ്പാൻ എളുപ്പം തന്നേ.
K എന്ന തലയിൽനിന്നു പുറപ്പെടുന്ന രശ്മി കണ്ണാടിയുടെ കേ
ന്ദ്രത്തിലൂടേ ചെല്ലുന്നതുകൊണ്ടു പൊട്ടൽ കൂടാതേ കടന്നുപോ
കും. കണ്ണാടിയുടെ അപ്പുറത്തു ഈ തലയുടെ ചിത്രം ഉളവാ
കേണ്ടതിന്നു ഈ രശ്മി പോരാ. ഒന്നാം രശ്മിയെ k എന്ന വി
ന്ദുവിൽ ഇടമുറിക്കുന്ന വേറേ ഒരു രശ്മിയെ ഇനി ഊഹിക്കേ
ണം. വസ്തുവിന്റെയും കണ്ണാടിയുടെയും ഇടയിലുള്ള ഉഷ്ണ കേ
ന്ദ്രത്തിലൂടേ ചെല്ലുന്ന രശ്മി കണ്ണാടിയിൽകൂടേ കടന്ന ശേ
ഷം G g എന്ന അച്ചിനോടുള്ള സമാന്തരരേഖയായി പുറപ്പെ
ട്ടിട്ടു ഒന്നാം രശ്മിയെ k എന്ന വിന്ദുവിൽ ഇടമുറിക്കുന്നതിനാൽ
K എന്ന വിന്ദുവിന്റെ ചിത്രം ഉളവാകും. അതിൻപ്രകാരം
വസ്തുകളുടെ എല്ലാ വിന്ദുവിലും ചിത്രങ്ങൾ ഉണ്ടായ്വരുന്ന
തിനാൽ അതിന്റെ ചിത്രം മുഴുവൻ കാണും. മേല്ഭാഗത്തുനി
ന്നു വരുന്ന രശ്മികൾ കണ്ണാടിയിലൂടേ താഴോട്ടു ചെല്ലുന്നതുകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/242&oldid=190954" എന്ന താളിൽനിന്ന് ശേഖരിച്ചത്