താൾ:CiXIV132a.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

നീളത്തെ അളവായി പ്രമാണമാക്കി വന്നിരുന്നു. ഇതിൽ നാം
വളരേ ഭേദം കാണുന്നതുകൊണ്ടു ഓരോ ജാതികൾ സ്ഥിരമാ
യിനില്ക്കുന്ന ഒരു അളവു നിശ്ചയിച്ചു. ഫ്രാഞ്ചിക്കാർ ഭൂചക്ര
ത്തിന്റെ പരിധിയുടെ നാലാം അംശത്തെ 10,000,000 അംശ
ങ്ങളാക്കി ഒന്നിന്നു മേതെർ (Meter) എന്ന പേർ വിളിച്ചു അതു
അളവിന്നായി നിശ്ചയിക്കയും ചെയ്തു. ശാസ്ത്രത്തിൽ ഈ അ
ളവു മേല്ക്കുമേൽ നടപ്പായി വരുന്നു.

II.

അനതിക്രമണം (അവ്യാപ്തത്വം) Impenetrability.

12. അനതിക്രമണം എന്നതു എന്ത്?

ഒരു വസ്തു ഇരിക്കേ അതിന്റെ സ്ഥലത്തിൽ മറ്റൊന്നി
ന്നു ഇരുന്നുകൂടാ. ഒരു സ്ഥലത്തു വായു ഇരിക്കുമ്പോൾ ആ
സ്ഥലത്തിൽ വെള്ളത്തിനു അതേ സമയത്ത് തന്നേ ഇരി
പ്പാൻ പാടില്ല. ഒരു വസ്തു മറ്റൊരു വസ്തുവിന്റെ സ്ഥലത്തെ
നിറെക്കുന്നതിനു മുമ്പേ ആ വസ്തു നീങ്ങിപ്പോകേണം. വസ്തു
ക്കളുടെ ഈ വിശേഷതകൊണ്ടു പ്രത്യേകമായി വേറേ ഒരു വ
സ്തു ഒരു സ്ഥലത്തിൽ ഇരിക്കുന്നപ്രകാരം അറിയാം.

13. വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു തംബ്ലേറിൽ വിരലോ മറ്റു
വല്ലതുമോ മുക്കുന്നെങ്കിൽ വെള്ളം കവിഞ്ഞുപോകുന്നതു എന്തുകൊണ്ടു?

വിരൽ നിൎബ്ബന്ധേന വെള്ളത്തെ നീക്കുന്നതിനാൽ വിരൽ
ഇരിക്കുന്ന സ്ഥലത്തുള്ള വെള്ളം ഒലിച്ചു പോകുന്നു. വെള്ള
ത്തിനു പകരമായി പൊടി പൂഴി മുതലായ വസ്തുക്കളെ എടു
ക്കുമ്പോൾ കാൎയ്യം അങ്ങിനേ തന്നേ.

14. വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന പാത്രത്തിൽ ഒഴിഞ്ഞ തംബ്ലേർ മ
റിച്ചു മുക്കുന്നെങ്കിൽ അല്പം വെള്ളംമാത്രം തംപ്ലേറിൽ പ്രവേശിക്കുന്നതു എന്തു
കൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/24&oldid=190504" എന്ന താളിൽനിന്ന് ശേഖരിച്ചത്