താൾ:CiXIV132a.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

തംബ്ലേറിലുള്ള വായുവിന്നു തെറ്റിപ്പോവാൻ യാതൊരു വഴി
ഇല്ലായ്കയാൽ വെള്ളത്തിന്നു തംബ്ലേറെ നിറെപ്പാൻ പാടി
ല്ലാഞ്ഞാലും നിൎബ്ബന്ധത്താൽ വായുവിനെ ഒരല്പം അമൎത്തു
വാൻ കഴിയുന്നതുകൊണ്ടു അല്പം വെള്ളം അകത്തു കടക്കും.

18. മുക്കേണ്ടതിനു ഒരു വക ജലമജ്ജനയന്ത്രം സമുദ്രത്തിന്റെ അടിയോ
ളം താഴോട്ടു പോകുന്നെങ്കിലും വെള്ളം അല്പം മാത്രം പ്രവേശിക്കുന്നതു എന്തു
കൊണ്ടു?

അതിനെ നേരേ മുക്കുന്നതിനാൽ അതിലുള്ള വായുവിന്നു
പുറത്തു പോവാൻ സ്ഥലം ഇല്ലായ്കയാലും യന്ത്രത്തിന്റെ

✱ സൂചകം. കേരളോപകാരി 1874, 87-ാം ഭാഗത്തിൽ വേറേ ചിത്രം കാണാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/25&oldid=190505" എന്ന താളിൽനിന്ന് ശേഖരിച്ചത്