താൾ:CiXIV132a.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകൃതിശാസ്ത്രം.

1. പ്രകൃതി എന്നത് എന്ത്?

പഞ്ചേന്ദ്രിയങ്ങളെക്കൊണ്ടു ഗ്രഹിക്കുന്നതൊക്കയും.

2. പ്രകൃതിയെക്കുറിച്ചുള്ള ശാസ്ത്രങ്ങൾ എത്ര അംശങ്ങളായി വിഭാഗിച്ചു
ഇരിക്കുന്നു?

a. പ്രകൃതിവൎണ്ണന b. പ്രകൃതിവിദ്യ എന്നിവ.

3. പ്രകൃതിവൎണ്ണനെക്കും പ്രകൃതിവിദ്യെക്കും തമ്മിലുള്ള വ്യത്യാസം എന്ത്?

പ്രകൃതിവൎണ്ണനയിൽ നാം ജന്തുകളുടെയും സസ്യങ്ങളുടെ
യും ലോഹാദികളുടെയും രൂപം, സ്വഭാവം, ഉപകാരം, ആപ
ത്തുകൾ എന്നിവയെ വിവരിക്കുന്നു. പ്രകൃതിവിദ്യയിലോ എ
ല്ലാ പദാൎത്ഥങ്ങളിലും ഉളവാകുന്ന മാറ്റങ്ങളെ നോക്കി ഇവ
യുടെ സംഗതികളെയും ഫലങ്ങളെയും തെളിയിക്കയും ചെ
യ്യും ബാഹ്യമാറ്റങ്ങളെ വിചാരിച്ചിട്ടു ഈ വിദ്യെക്കു പ്രകൃ
തി ശാസ്ത്രം (Physics) എന്നും ധാതുസംയോഗവിയോഗങ്ങളെ
ഉളവാക്കുന്ന അന്തൎമ്മാറ്റങ്ങളെ കുറിച്ചുള്ള ശാസ്ത്രത്തിന്നു ര
സവാദശാസ്ത്രം (Chemistry കീമശാസ്ത്രം) എന്നും പേർ വി
ളിക്കും.

4. പ്രകൃതിവിദ്യയെക്കൊണ്ടുള്ള ഉപകാരം എന്ത്?

a. വേറേ ശാസ്ത്രങ്ങളെ പോലേ ഈ ശാസ്ത്രവും നമ്മുടെ
ആത്മികപ്രവൃത്തിയെ ശീലിപ്പിച്ചു നമ്മുടെ തികവിന്നായി
ഉപകരിക്കുന്നു.

1

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/21&oldid=190498" എന്ന താളിൽനിന്ന് ശേഖരിച്ചത്