താൾ:CiXIV132a.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

XVI മുഖവുര

യ്യുന്നതിനാൽ മനുഷ്യൎക്കു എത്രയോ ഉപകാരം വരുന്നു എന്നു എളുപ്പത്തിൽ കാണാ
മല്ലോ. എന്നാൽ ഈ പ്രകൃതിയെ കീഴടക്കി ഭരിക്കേണ്ടതിന്നു ദൈവം മനുഷ്യ
രോടു കല്പിച്ചിട്ടുണ്ടല്ലോ. അറിവുകൂടാതേ അങ്ങിനേ ചെയ്വാൻ ശ്രമിക്കുന്നതു
അറിയാത്ത രാജ്യത്തെ സ്വാധീനമാക്കി വാഴുവാൻ ഉത്സാഹിക്കുന്നതു പോലേയ
ല്ലേ. ഇതുകൂടാതേ ദൈവം സൃഷ്ടിച്ച ലോകത്തെ നല്ലവണ്ണം ശോധനചെയ്തു
അതിൽ വ്യാപിച്ചിരിക്കുന്ന ശക്തികളെയും രഹസ്യങ്ങളെയും മേല്ക്കുമേൽ കണ്ട
റിയുന്നതിനാൽ മനുഷ്യന്നു അധികം തൃപ്തിയും ഉന്മേഷവും ഉണ്ടാകും എന്നതും
അനുഭവത്താലേ അറിയൂ. എന്നാൽ ദൈവഭക്തിയോടും പൂൎണ്ണമനസ്സോടും നാം
പ്രകൃതിയെ സൂക്ഷിച്ചു നോക്കുന്നതായാൽ ആത്മാനാത്മാക്കളെ ഭരിക്കുന്ന നിയമം
ഒന്നു എന്നും ഏറ്റവും ചെറിയ അണുക്കളിൽ വ്യാപരിക്കുന്ന ശക്തികളും സൎവ്വ
ലോകങ്ങളെയും തമ്മിൽ യോജിപ്പിക്കുന്ന ശക്തികളും ഒന്നത്രേ എന്നും വിശ്വമെ
ങ്ങും ഒരേ ക്രമമേ നടക്കുന്നുള്ളൂ എന്നും ധരിച്ചു ഇവ ഒക്കയും യാതോരു തെറ്റും ക്രമക്കേടും കൂടാത നിൎമ്മിച്ച സൎവ്വശക്തനായ ദൈവത്തെ അറിഞ്ഞു സ്തുതിപ്പാൻ
വളരേ സംഗതിയുണ്ടാകും. ഇപ്രകാരം കഴിയുന്നേടത്തോളം ദൃശ്യമായവയെ
അറിയുന്നതിനാൽ എല്ലാ അവിശ്വാസവും ദുൎവ്വിശ്വാസവും നീങ്ങിപ്പോയിട്ടു വേ
ണ്ടുന്ന ദൈവഭക്തി ഉളവാകും. യാതൊന്നും യദൃഛ്ശയാ സംഭവിക്കുന്നില്ല എന്നും
ദുൎഭൂതങ്ങളും നിൎജ്ജീവിനിയമങ്ങളും നമ്മെ ഭരിക്കാതേ സകലത്തെയും അത്യുത്തമ
മായ ക്രമത്തിൽ നടത്തുന്ന ഒരു പിതാവിന്റെ കയ്യിൽ നാം ഇരിക്കുന്നു എന്നും
ഈ പുസ്തകമുഖേന സാക്ഷീകരിപ്പാനും ഈ വിധം വായനക്കാൎക്കു സാധിപ്പാനും
ആഗ്രഹിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/20&oldid=190496" എന്ന താളിൽനിന്ന് ശേഖരിച്ചത്