താൾ:CiXIV132a.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 173 —

ച്ച കണ്ണാടിയെ തൊടുന്നതിനാൽ ഈ ആവി വെള്ളമായ്ത്തീൎന്നു
കണ്ണാടിയിന്മേൽ തന്നേ ഇരിക്കും. വിലാത്തിയിലോ വൎഷന്തോ
റും അവിടേയുള്ള അധികമായ ശീതത്താൽ ആവി ഒരു ദ്രവ
മായിട്ടു മാത്രമല്ല എത്രയും ശീതമുള്ള കട്ടിവെള്ളമായും ചമ
യും പോലും.

332. രാത്രിയിൽ ആകാശം തെളിഞ്ഞിരുന്നാലും പലപ്പോഴും കാലത്തു എ
ല്ലാ സസ്യങ്ങളും ജലകണങ്ങളെക്കൊണ്ടു നനഞ്ഞിരിക്കുന്നതു എന്തു?

ഭൂമി രാത്രിയിൽ ചൂടിനെ വിട്ടയക്കുന്നതിനാൽ തണുത്തു
പോകുന്നതല്ലാതേ സമീപമുള്ള ആകാശത്തെയും കുളിൎപ്പി
ക്കും. ഈ ആകാശത്തിൽ വെള്ളത്തിന്റെ ആവിക്കു ഇനി
ആവിയായി നില്പാൻ കഴിവില്ലാതേ വീണ്ടും വെള്ളമാ
യിച്ചമഞ്ഞിട്ടു തുള്ളികളായി സസ്യാദികളിന്മേൽ വീഴും. എ
ന്നാലും ചൂടിനെ വിടുന്നതിൽ ഓരോ വസ്തുവിന്നു ഓരോ തര
ത്തിലുള്ള പ്രാപ്തി ഉള്ളതുകൊണ്ടു ആ തുള്ളികൾ അവയുടെ
മീതേ വീഴുന്നതിലും വലിയ വ്യത്യാസം കാണേണം. ഭൂമി, ക
ല്ലു, ലോഹം എന്നിവറ്റെക്കാൾ സസ്യങ്ങളും പ്രത്യേകമായി
അവയുടെ ഇലകളും അധികമായി കുളിൎക്കുന്നതുകൊണ്ടു സസ്യ
ങ്ങളിൽ വിശേഷാൽ ഈ വെള്ളം കാണ്മാനുണ്ടു. ഈ വെള്ള
ത്തിന്നു മഞ്ഞു എന്നു പേരുണ്ടു. എങ്കിലും അതു ശീതത്തി
ന്റെ ഗതിഭേദങ്ങളിൻപ്രകാരം മാത്രം മാറുന്നു എന്നു വിചാ
രിക്കേണ്ട; വായുവിൽ എത്രയും ഈറം അടങ്ങിയിരിക്കുന്നു
എന്നതും കൂടേ ഒരു വിശിഷ്ടകാൎയ്യമാകുന്നു. ആകാശത്തിൽ
തങ്ങുവാൻ കഴിയുന്നേടത്തോളം ആവി തങ്ങിയതിന്റെ ശേ
ഷം മാത്രമേ അതു ഉറഞ്ഞു തുടങ്ങും. ആകാശത്തിൽ വെ
ള്ളത്തിൻ ആവി വൎദ്ധിക്കുന്തോറും ആവി വെള്ളമായ്ത്തീരുവാൻ
വേണ്ടുന്ന ശീതവും കുറയാം. വിലാത്തിയിൽ ചിലപ്പോൾ ദീ
ൎഘമായ രാത്രിയിൽ ഭൂമി 0°C എന്ന ശീതത്തിന്റെ താഴേ വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/193&oldid=190864" എന്ന താളിൽനിന്ന് ശേഖരിച്ചത്