താൾ:CiXIV132a.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

XII മുഖവുര.

ന്നും പ്രകൃതിയുടെ നിയമങ്ങൾ മാത്രമേ കാണുന്നുള്ളൂ എന്നും" പറഞ്ഞു ദൈവ
ത്തെ അപമാനിക്കുന്നു. കുരുടൻ വൎണ്ണങ്ങളെക്കുറിച്ചു സംസാരിക്കേണ്ട.

§ 3. ഓരോ കാലങ്ങളിലും രാജ്യങ്ങളിലും പ്രകൃതിയുടെ പരിജ്ഞാനമുണ്ടാ
വാൻ മനുഷ്യയത്നം ഉണ്ടായിട്ടുണ്ട്; അതു ഇന്നേ ദിവസംവരേ കേവലം സാധി
ച്ചിട്ടില്ലെങ്കിലും മേല്ക്കുമേൽ വൎദ്ധിച്ചു പൂൎണ്ണമായി വരുന്നു എന്നു പറയാം. ആദി
യിൽ രാജ്യങ്ങളെ സ്ഥാപിക്കയും ക്രമപ്പെടുത്തുകയും ഉറപ്പിക്കയും ചെയ്തകാലത്തു
പ്രകൃതിയിൽ അടങ്ങിയിരിക്കുന്ന രഹസ്യങ്ങളെ ആരാഞ്ഞു അറിവാൻ ആൎക്കും
സാവകാശം ഉണ്ടായില്ല. ആ കാലത്തു രാജ്യധൎമ്മന്യായാദികൾ, മതം അവയെ
സംബന്ധിച്ച ചില വിദ്യകൾ ഈ അത്യാവശ്യമായ കാൎയ്യങ്ങൾ മാത്രമേ നിശ്ചയി
ച്ചു അഭ്യസിപ്പിപ്പാൻ അവൎക്കു പാടുണ്ടായിരുന്നുള്ളൂ. ആദ്യകാലങ്ങളിൽ ഓരോരു
ത്തർ പ്രകൃതിയെ പരിശോധിക്കാതേ അതിനെ ഉപയോഗിച്ചതേയുള്ളൂ. ഹി
ന്തുക്കുളും ചീനക്കാരും മിസ്രക്കാരും നായാട്ടു, മീൻപിടി, കന്നടിപ്പു, കൃഷി ഇത്യാ
ദി ചെയ്യുന്ന സമയങ്ങളിൽ പല വിലയേറിയ അറിവു സമ്പാദിച്ചെങ്കിലും പ്രകൃ
തിയുടെ പല വിഭാഗങ്ങളുടെയും വ്യവസ്ഥകളുടെയും സംബന്ധം അവർ ഗ്രഹി
ക്കാതേ ആ പുസ്തകത്തിലേ ചില വാക്കുകൾ മാത്രം അറിഞ്ഞതേയുള്ളൂ. മദ്ധ്യകാ
ലങ്ങളിലോ യവനർ കാവ്യങ്ങളെയും ശാസ്ത്രങ്ങളെയും നന്നായി അഭ്യസിച്ചു എ
ന്നു വരികിലും അവർ കൈത്തൊഴിലുകളെ അടിമകളെക്കൊണ്ടു നടത്തിച്ചതി
നാലും പ്രകൃതിയിൽ അഭിരുചിതോന്നാതേ പ്രത്യേകം തത്വജ്ഞാനത്തിൽ രസി
ച്ചു തൎക്കം, വ്യാകരണം, അലങ്കാരം, ഗണിതം മുതലായവ അഭ്യസിച്ചതിനാലും
അല്പം പ്രകൃതിവൎണ്ണനയും (Aristotle) ജ്യോതിഷവും അല്ലാതേ പ്രകൃതിസംബ
ന്ധമായി മറ്റൊന്നും കാണുന്നില്ല. റോമർ യുദ്ധം ചെയ്തു മറ്റുള്ള ജാതികളെ കീ
ഴടക്കി എങ്കിലും പ്രകൃതിരാജ്യത്തെ ആക്രമിക്കയോ അതിൽ പ്രവേശിക്കയോ
ചെയ്യാതേ ധൎമ്മശാസ്ത്രത്തെ മാത്രം ശീലിച്ചുപോന്നു. ഇവർ നശിച്ചുപോയ ശേ
ഷം വിലാത്തിയിലുണ്ടായ ജാതിഭ്രമണത്താൽ ശാസ്ത്രതല്പരന്മാർ സ്വസ്ഥതയിലി
രിക്കുന്ന ആസ്യാഖണ്ഡത്തിൽ ചെന്നു ശരണംപ്രാപിച്ചു. വിലാത്തിയിലേ നാശ
കരമായ എല്ലാ യുദ്ധങ്ങളും ശമിച്ചതിൽ പിന്നേ ക്രൂശയുദ്ധങ്ങളും അറബികളോ
ടുള്ള സംസൎഗ്ഗവും ഹേതുവായി പ്രകൃതിശാസ്ത്രത്തെക്കുറിച്ചുള്ള വിലയേറിയ അ
റിവു വിലാത്തിയിലേക്കു പ്രവേശിച്ചു. ഇപ്പോഴെത്ത കാലത്തു രണ്ടു ഹേതുക്ക
ളാൽ വിലാത്തിയിൽ എല്ലാ ശാസ്ത്രങ്ങളും വിളങ്ങുന്ന ഒരു യുഗം ഉദിച്ചുവന്നിരി
ക്കുന്നു. ഒന്നു ജാതികളെ ഇണക്കി അവരുടെ ദുരാചാരങ്ങളെയും ദുൎമ്മൎയ്യാദകളെ
യും നിൎത്തൽച്ചെയ്ത ക്രിസ്ത്രീയമാൎഗ്ഗവും മറ്റേതു എല്ലാ മ്ലേച്ഛരിൽനിന്നും രാജ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/16&oldid=190488" എന്ന താളിൽനിന്ന് ശേഖരിച്ചത്