താൾ:CiXIV132a.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PREFACE.

മുഖവുര

§ 1. കേരളനിവാസികളായുള്ളോരേ! എല്ലാ മനുഷ്യൎക്കും വായിച്ചറിവാൻ
കഴിയുന്നതായ വലിയ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന അദ്ധ്യായങ്ങളിൽ ഒ
ന്നിനെ ഞാൻ നിങ്ങളുടെ ഉപയോഗാൎത്ഥം വിവരിപ്പാൻ തുനിയുന്നു. ആ വലി
യ പുസ്തകമോ സൎവ്വേശ്വരന്റെ അത്ഭുതപ്രവൃത്തിയായ ഈ പ്രകൃതി തന്നേയാ
കുന്നു. അതിൽ എഴുതിയിരിക്കുന്ന അനൎഘോപദേശങ്ങളും ദൃഷ്ടാന്തങ്ങളും നാം
വായിച്ചറിയേണ്ടതു ഈശ്വരേഷ്ടം അല്ലോ. മേല്പറഞ്ഞ അദ്ധ്യായത്തിന്റെ വ്യാ
ഖ്യാനമായി എഴുതിയിരിക്കുന്ന ഈ ചെറിയ പുസ്തകത്തിന്റെ ആവശ്യം ലോക
മെങ്ങും നാം കേൾക്കുന്ന മഹാദൈവത്തിന്റെ ഭാഷയെ ബോധിച്ചു ദൈവത്തി
ന്റെ അഗോചരമായ ജ്ഞാനത്തെയും തേജസ്സിനെയും കുറിച്ചു കുറഞ്ഞോന്നു അ
റിഞ്ഞ ശേഷം "ദൈവമേ നിന്റെ ക്രിയകൾ എത്ര പെരുകുന്നു! എല്ലാറ്റെയും
നീ ജ്ഞാനത്തിൽ തീൎത്തു, ഭൂമി നിന്റെ സമ്പത്തിനാൽ സമ്പൂൎണ്ണം" എന്നു സ്രഷ്ടാ
വിനെ സ്തുതിച്ചു ചൊല്വാനായിട്ടു നമ്മെ ഉത്സാഹിപ്പിക്കുക ആകുന്നു.

§ 2. എന്നാൽ പുസ്തകം നമ്മുടെ മുമ്പാകേ ഉള്ളതുകൊണ്ടു പോരാ, വായി
പ്പാനുള്ള പ്രാപ്തിയും വേണം. പ്രകൃതിയാകുന്ന പുസ്തകം എല്ലാവൎക്കും വായി
പ്പാൻ തക്ക സ്ഥിതിയിൽ ഇരിക്കുന്നെങ്കിലും അതിലേ ഭാഷ കുറേ അവ്യക്തമാകു
ന്നതുകൊണ്ടു ചിലൎക്കു ഈ പുസ്തകത്താൽ യാതൊരു ഉപകാരവും വരുന്നില്ല. ഈ
പുസ്തകത്തിന്റെ പൊരുൾ അറിയേണ്ടതിന്നു നമ്മുടെ ഉള്ളിൽ ഒരു അറിവു വേ
ണം. വ്യാകരണത്തിൽ സ്വരം വ്യഞ്ജനം എന്നീ രണ്ടു വിധം അക്ഷരങ്ങൾ ഉ
ണ്ടല്ലോ. പ്രകൃതിപുസ്തകം ഒരു വിധത്തിൽ വ്യഞ്ജനങ്ങളെക്കൊണ്ടു എഴുതപ്പെ
ട്ടിരിക്കുന്നു എന്നു പറയാം. ഇതു വായിച്ചു വാക്കുകൾ, വാക്യങ്ങൾ, അനുമാന
ങ്ങൾ എന്നിവ ഉണ്ടാക്കുവാൻ തക്ക ഉയിരുകൾ നമ്മുടെ മനസ്സിൽ ഉണ്ടായിരി
ക്കേണ്ടതാണ്. ഈ ഉയിരുകൾ മനോബോധത്താലും ദിവ്യവെളിപ്പാടിനാലും
നമ്മിൽ ഉണ്ടായ്വരുന്ന ദൈവബോധം തന്നേയാകുന്നു. ഈ ഉയിരുകൾ കൂടാതേ
നാം പ്രകൃതിയിൽ നോക്കുന്നു എന്നു വരികിൽ ഒന്നും മനസ്സിലാവാതേ ഇരിക്ക
യോ അല്ല ദൈവത്തിന്റെ എഴുത്തിന്നു വിപരീതമായ ഒരു അൎത്ഥം ധരിക്കുയോ
ചെയ്കയുള്ളൂ. ഇവ്വണ്ണം ചിലർ പ്രകൃതിശാസ്ത്രം അഭ്യസിച്ചിട്ടു “ദൈവം ഇല്ലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/15&oldid=190486" എന്ന താളിൽനിന്ന് ശേഖരിച്ചത്