താൾ:CiXIV132a.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 114 —

ള്ളത്തിന്മേൽ അമൎത്തുന്ന വായു വെള്ളത്തെ കുഴലിൽ പ്രവേ
ശിപ്പാൻ ഹേമിക്കും. പിന്നേ പിസ്ക്കാരിയെ എടുത്തു ചാമ്പു
കോൽ വിടുന്നതിനാൽ നാം വെള്ളത്തെ തുറിപ്പാൻ നിൎബ്ബ
ന്ധിക്കുന്നു താനും. ഈ പിസ്ക്കാരിക്കും ജലാരോഹകയന്ത്രത്തി
ന്നും (193-ാം ചോദ്യം) എന്തൊരു ഭേദം?

220. തീ കെടുക്കുന്ന ജലയന്ത്രത്തിൽ (Fire-engine) നിന്നു വെള്ളം ഇ
ടവിടാതേ തുറിക്കുന്നതു എന്തുകൊണ്ടു?

ഈ യന്ത്രം ഒരുവിധേന നാം 218-ാം ചോദ്യത്തിൽ തെളി
യിച്ച ഹെരോന്റെ ഉണ്ടയും ഈ ഉണ്ടയിൽ എപ്പോഴും വെ
ള്ളം കയറ്റുന്ന രണ്ടു പിസ്കാരിയും അത്രേ എന്നു പറയാം.
വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു വലിയ പെട്ടിയുടെ ന
ടുവിൽ ഒരു വലിയ പാത്രം ഉണ്ടു. ഇതിൽ രണ്ടു ഭാഗങ്ങളിൽ
അകത്തേക്കു തുറക്കുന്ന രണ്ടു ചെറിയ കവാടങ്ങൾ ഉണ്ടു. ഈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/134&oldid=190755" എന്ന താളിൽനിന്ന് ശേഖരിച്ചത്