താൾ:CiXIV132a.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 115 —

രണ്ടു കവാടങ്ങളൂടേ വെള്ളം രണ്ടു കുഴലുകളിൽനിന്നു പാത്രത്തി
ലേക്കു ഒഴുകുന്നു. ഈ രണ്ടു കുഴലുകൾ ഇടത്തും വലത്തും നി
ല്ക്കുന്ന രണ്ടു പിസ്ക്കാരികളിൽനിന്നു (ജലാരോഹകയന്ത്രങ്ങൾ)
വരുന്നവയാണ്. ഈ രണ്ടു പിസ്ക്കാരികളും 218-ാം ചോദ്യത്തിൽ
വിവരിച്ചതിനെ പോലേ ആയാലും വെള്ളം പ്രവേശിക്കുന്ന
വായിൻ ഉള്ളിൽ മേലോട്ടു തുറക്കുന്ന ഒരു കവാടമുണ്ടു. പാത്ര
ത്തിൽനിന്നു 218-ാം ചോദ്യത്തിൽ നാം കണ്ടപ്രകാരം ഒരു കു
ഴൽ മേലോട്ടു നടത്തുന്നു എങ്കിലും അതു ആദ്യം അടെക്കേണം.
ചാമ്പുകോൽ കയറിപ്പോകുമ്പോൾ കുഴലിൽ ഒഴിഞ്ഞ സ്ഥലം
ഉളവാകുന്നതുകൊണ്ടു പെട്ടിയിൽനിന്നു വെള്ളം കുഴലിൽ ക
യറി കവാടത്തെ തുറന്നു കുഴലിനെ നിറെക്കും. ചാമ്പു കോൽ
താഴ്ത്തുന്നെങ്കിലോ വെള്ളത്തിന്റെ അമൎത്തൽ മേലോട്ടു തുറക്കു
ന്ന കവാടത്തെ അടെച്ചിട്ടു വെള്ളത്തിന്നു തെറ്റിപ്പോകേണ്ട
തിന്നു വേറേ വഴി ഇല്ലായ്കയാൽ പാത്രത്തിൻ കവാടം തുറന്നു
പാത്രത്തിലേക്കു ഒഴുകും. ചാമ്പു കോൽ വീണ്ടും പൊന്തിക്കു
മ്പോൾ പാത്രത്തിന്റെ കവാടം അടഞ്ഞു കുഴലിൽ കവാ
ടം തുറക്കുന്നതിനാൽ വീണ്ടും വെള്ളം കയറും. ഒരു യന്ത്ര
ത്തിൽ ചാമ്പുകോൽ കയറുന്നസമയം വേറേ പിസ്ക്കാരി
യിൽ അതു താണുപോകുന്നതുകൊണ്ടു വെള്ളം നിരന്തരമാ
യി പാത്രത്തിൽ ഒഴുകും. ഇപ്രകാരം പാത്രത്തിൽ വെള്ളം വ
ൎദ്ധിക്കുന്തോറും മുമ്പേ പാത്രത്തിൽ ഉണ്ടായിരുന്ന വായുവിനെ
ഞെക്കി മേല്ക്കുമേൽ അമൎത്തുന്നതുകൊണ്ടു മേലോട്ടു ഉള്ള കുഴ
ലിനെ തുറക്കുമ്പോൾ വെള്ളം മഹാബലത്തോടേ തുറിച്ചു രണ്ടു
യന്ത്രങ്ങൾ പ്രവൃത്തിക്കുന്നേടത്തോളം ഒഴുകും. ഹെരോന്റെ
ഉണ്ടയിൽ അധികം വായു അകപ്പെടുന്നതിനാൽ അമൎത്തൽ
ഉളവാകുന്നു. ഈ യന്ത്രത്തിലോ വെള്ളം വൎദ്ധിക്കുന്നതിനാൽ

8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/135&oldid=190757" എന്ന താളിൽനിന്ന് ശേഖരിച്ചത്