താൾ:CiXIV132a.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —

153. ഒഴിഞ്ഞ കുപ്പി മുറുക അടെച്ചു സമുദ്രത്തിൻ ആഴത്തിൽ ഇട്ടാൽ കു
പ്പി പൊട്ടുകയോ അടപ്പു വീണു വെള്ളംകൊണ്ടു നിറയുകയോ ചെയ്യുന്നതു എ
ന്തുകൊണ്ടു?

കുപ്പി എത്രയും വലുതായ ഭാരം ഏല്ക്കേണ്ടിവരുന്നു. അ
തിന്റെ അടിയും ഭാഗങ്ങളും മാത്രമല്ല ഉള്ളിലുള്ള വെള്ളത്തി
ന്റെ ഓരോസ്ഥലം കുപ്പിയുടെ മീതേ നില്ക്കുന്ന വെള്ളത്തിന്റെ
ഘനം മുഴുവൻ വഹിക്കേണമല്ലോ! 1600 അടി ആഴമുള്ള കട
ലിൽ ഒരു ചതുരശ്രഅടി (Square foot) സ്ഥലത്തിൽ 50000 റാ
ത്തലിന്നൊക്കുന്ന ഘനം കൊള്ളുന്നു എന്നുവരികിൽ കുപ്പിക്ക്
ഇപ്രകാരമുള്ള ഭാരം വഹിപ്പാൻ കഴിയാതേ പൊട്ടിപ്പോകും.
കുപ്പി കിടേശകൊണ്ടു അടെച്ചിരുന്നാൽ ഭാരം ഈ കിടേശയെ
തള്ളി അകത്തോട്ടാക്കി കുപ്പിയിൽ വെള്ളം കടക്കും. വെള്ള
ത്തിന്റെ ഈ തിക്കുനിമിത്തം ജന്തുക്കൾക്കു സമുദ്രത്തിൽ പെ
രുത്ത് ആഴത്തിൽ വസിച്ചുകൂടാ.

154. ജലത്തിരക്കിൻനിമിത്തം അല്പമായ ശക്തിക്കു എത്രയും വലിയ തി
ക്കൽ വരുത്തുവാൻ കഴിയുന്നതു എന്തുകൊണ്ടു (Water press or Bramah Press;
see Primer of Physics, Page 23.)

ഈ തിരക്കു ⌴ ഇങ്ങിനേയുള്ള ഒരു കുഴൽകൊണ്ടു ഉളവാ
ക്കുന്നതാണ്. അതിൽ വെള്ളം നിറെച്ചിട്ടു ഓരോന്നിൽ ഒരു ചാ
മ്പു കോൽ ഇടുന്നു. ഒന്നു വിസ്താരം കുറഞ്ഞും മറ്റേതിന്നു വി
സ്താരം പക്ഷേ 100 മടങ്ങു കൂടിയും ഇരിക്കും. ചെറിയ കുഴലി
ലുള്ള ചാമ്പു കോലിനെ താഴ്ത്തുമ്പോൾ ഇതിലുള്ള വെള്ളത്തി
ന്നുണ്ടായ തിക്കൽ വലിയ കുഴലിലേക്കു വ്യാപിച്ചിട്ടു നാം 152-ാം
ചോദ്യത്തിൽ കണ്ടപ്രകാരം അതിന്റെ അടിയിൽ ചെറിയ
കുഴലിന്റെ അടി വിസ്താരത്തിന്നു സമമായ ഓരോ സ്ഥലത്തു
ഈ തിക്കൽ മുഴുവൻ വ്യാപരിക്കുന്നതുകൊണ്ടു വലിയ കുഴലി
ന്റെ അടി ചെറിയ കുഴലിന്റെ അടിയെക്കാൾ എത്ര പ്രാവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/105&oldid=190681" എന്ന താളിൽനിന്ന് ശേഖരിച്ചത്