താൾ:CiXIV132a.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 86 —

ശ്യം വലിയതാകുന്നുവോ അത്ര പ്രാവശ്യം ചെറിയ കുഴലിൽ
ഉത്ഭവിച്ച തിക്കൽ വലിയ കുഴലിൽ വൎദ്ധിക്കും താനും. അതു
നിമിത്തം ചെറിയ കുഴലിന്റെ കോൽ 50 റാത്തലിന്നൊത്ത
ശക്തിയോടേ താഴ്ത്തുമ്പോൾ വലിയ കുഴലിലുള്ള കോൽ 5000
റാത്തലോടു സമമായ ശക്തിയോടേ കയറും. വലിയ കുഴലി
ന്റെ കോലിന്മേൽ നാം കടലാസ്സോ തുണികളോ വെച്ചിട്ടു
അതിൻമീതേ സ്ഥിരമായി നില്ക്കുന്ന ഒരു പലകയെ ഉറപ്പി
ച്ചാൽ ആവക വസ്തുക്കളെ എത്രയും അമൎത്തി ഒതുക്കാം. ശ
ക്തി ഇതിലും അധികം വൎദ്ധിപ്പിക്കേണ്ടതിന്നു ചെറിയ കുഴലി
നെ ഒരു തുലാം കൊണ്ടു താഴ്ത്തുന്നതു നടപ്പാകുന്നു.

155. ചില വസ്തുക്കൾ വെള്ളത്തിൽ താഴുകയും ചിലതു പ്ലവിക്കുന്നതും എ
ന്തുകൊണ്ടു?

വെള്ളത്തിന്റെ തിക്കലിനെ ജയിക്കേണ്ടതിന്നു ഒരു വസ്തു
വിന്റെ ഘനം എങ്ങിനേ എങ്കിലും അതിന്റെ പ്രമാണത്തി
ന്നൊത്ത വെള്ളത്തിന്റെ ഘനത്തെക്കാൾ അല്പം അധികമാ
യിരിക്കേണം. വെള്ളത്തിൻ ഘനത്തെക്കാൾ അതിനോടു സ
മമായ വസ്തു ഘനമേറിയതായിരുന്നാൽ അതു മുങ്ങും നിശ്ച
യം; ഘനം കുറയുന്നെങ്കിലോ നീന്തും. അതു പൊങ്ങുന്ന വെ
ള്ളത്തിൻ തിക്കൽ അധികരിക്കുന്നതിനാലത്രേ.

156. എണ്ണയിൽ വെള്ളം പകരുമ്പോൾ എണ്ണ പൊങ്ങി മീതേ വരുന്നതു
എന്തുകൊണ്ടു?

വെള്ളത്തിൻ ഒരംശം അതിന്റെ വലിപ്പത്തോടു സമമാ
യ എണ്ണയുടെ ഒരു അംശത്തെക്കാൾ ഘനമേറിയതാകകൊ
ണ്ടു എണ്ണ വെള്ളത്തെ വഹിക്കാതേ പൊങ്ങി വരും.

157. നേരിയതും ലോഹംകൊണ്ടുള്ള പൊള്ളയായതുമായ ഒരു ഉണ്ട വെ
ള്ളത്തിൽ ഇട്ടാൽ പൊങ്ങിക്കിടക്കുന്നതു എന്തുകൊണ്ടു?

ഈ ഉണ്ടയുടെ വലിപ്പത്തിലുള്ള വെള്ളം ഉണ്ടെയെക്കാൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/106&oldid=190684" എന്ന താളിൽനിന്ന് ശേഖരിച്ചത്