താൾ:CiXIV131-8 1881.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 96 –

ഹിന്തുക്കളും മുസ്സൽമാനരും തമ്മിൽ തമ്മിൽ എ
പ്പോഴും കലഹിച്ചശേഷം, ഈ തകരാർ ഇപ്പോ
ൾ കഠിനമായി തീൎന്നു എന്നു കേൾക്കുന്നു. ഹിന്തു
ക്കൾ മുസ്സൽമാനരുടെ പറമ്പുകളിൽ പന്നിയി
റച്ചിയും ഇവർ ഹിന്തുക്കളുടെ പറമ്പുകളിൽ
പശുവിറച്ചിയും ചാടിക്കളയുന്നതിനാൽ അ
ന്യോന്യം കോപിപ്പിക്കാൻ നോക്കുന്നു. അങ്ങി
നേ തന്നേ ബൊംബായിൽവെച്ചു അവിടേയു
ള്ള നാട്ടുപടയാളികൾ (Sepoys) പൊലീസ്കാ
രോടു കലശൽ കൂടി. ഇവർ വെള്ളക്കാരാകു
ന്ന പൊലീസ്കാരെ സഹായത്തിനായി വിളി
ച്ചപ്പോൾ ആ പടയാളികൾ തങ്ങളുടെ പാള
യത്തിൽ ഒാടി തോക്കു വാൾ തുടങ്ങിയുള്ളതു
വാങ്ങി എല്ലാ പൊലീസ്കാരെ വളഞ്ഞു അവർ
പോകുവാൻ സമ്മതിച്ചില്ല. ഒടുക്കം സൈന്യ
ങ്ങൾ വന്നു അവരെ കീഴടക്കി. അങ്ങിനെ
ക്രമം പകെച്ചു എപ്പോഴും മത്സരിപ്പാൻ ശ്രമി
ക്കുന്ന ആളുകൾ ഇംഗ്ലിഷ്‌ക്കോയ്മയെക്കൊണ്ടു
തങ്ങൾക്കു വന്ന എത്രയോ ഉപകാരങ്ങളെയും
നല്ല സുഖത്തെയും ഒരിക്കലും ഓൎക്കുന്നില്ല എന്നു
തോന്നുന്നു. ഞാൻ ചില കാൎയ്യങ്ങളെ മാത്രം സൂ
ചിപ്പിക്കട്ടേ! ഇംഗ്ലിഷ്കാർ വരുംമുമ്പേ വയസ്സു
ള്ള അമ്മയഛ്ശന്മാരെ പുറത്താക്കി കൊല്ലുക,
ഉടന്തടിയായ്മരിപ്പിക്ക, കുട്ടികളെ മുതലയുടെ
വായിൽ ചാടിക്കൊടുക്ക, മനുഷ്യരെ ബലിക
ഴിക്ക, ബിംബങ്ങളുടെ രഥങ്ങൾ ഓടുമ്പോൾ
ചക്രങ്ങളുടെ ചുവട്ടിൽ കിടന്നു മരിക്ക, പുണ്യ
നദികളിൽ തുള്ളിമരിക്ക, സ്വന്ത നാവു അരി
യുക, കത്തിമേൽ വീഴുക, ന്യായാധിപതിമാർ
കുറ്റക്കാർ കുറ്റം സ്വീകരിക്കേണ്ടതിന്നു ക്രൂര
മായി ദണ്ഡിപ്പിക്ക, കുറ്റക്കാരെ ഭയങ്കരഭേദ്യ
ത്താൽ പീഡിപ്പിച്ചു കൊല്ലുക, മനുഷ്യരെ അ
ടിമകളാക്കി ഉപദ്രവിക്ക, താണ ജാതിക്കാൎക്കു
ഒരു ഉദ്യോഗം കൊടുക്കാതെയും, അവരുടെ
സാക്ഷ്യംപോലും കൂട്ടാക്കാതെയും ഇരിക്ക എ
ന്നിവയും മറ്റും നടപ്പായിരുന്നുവല്ലോ. അതൊ
ക്കെയും നീങ്ങിപ്പോയതു ഇംഗ്ലിഷ് വാഴ്ച കൊ
ണ്ടത്രേ. ഇംഗ്ലിഷ്കാരുടെ ചരിത്രത്തെ നോക്കു
ന്നെങ്കിൽ ആ വല്ലാത്ത ആചാരങ്ങളിൽ പലതും
പണ്ടുപണ്ടേ തങ്ങളുടെ ഇടയിലും നടപ്പായി
രുന്നു. ക്രിസ്തുമാൎഗ്ഗം മാത്രം മനുഷ്യരുടെ ഏകോ
ത്ഭവത്തെയും, ദൈവമുമ്പാകെ മനുഷ്യൎക്കു ജാ
ത്യാ യാതൊരു ഭേദമില്ലെന്നും, നീ നിന്റെ കൂട്ടു
കാരനെ നിന്നെപ്പോലെ സ്നേഹിച്ചു വിലമതി
ക്കേണമെന്നും ഉപദേശിക്കുന്നു. ഇംഗ്ലിഷ്കാർക്രി
സ്ത്യാനികളായിട്ടു മാത്രം ഈ പലവിധമായ ഉ
പകാരങ്ങളെ കൊണ്ടുവന്നു എന്നറിക. അതു
പലപ്പോഴും താണ സ്ഥിതിയിലും ഉയൎന്ന സ്ഥാ
നങ്ങളിലും ക്രിസ്തുമാൎഗ്ഗത്തിന്റെ അനുഗ്രഹങ്ങ
ളെയും ഉപകാരങ്ങളെയും അനുഭവിച്ചിട്ടും,
യേശുവിന്റെ നാമത്തെ ഉപേക്ഷിക്കുന്ന കൃത
ഘ്നർ ഓൎക്കുന്നില്ലല്ലോ. ഈ യേശുവിനാൽ മാ
ത്രം സുഖത്തോടെ ജീവനാൾ കഴിക്കുന്നതല്ലാ
തെ ഭയം കൂടാതെ ഒാരോ അവസ്ഥയിൽ മരി
പ്പാൻ പാടുള്ളതാണ്. അതു നമ്മുടെ പത്രത്തി
ന്നു ഒരു സ്നേഹിതനാകുന്ന മംഗലപുരത്തിൽ
പാൎത്തുവന്നിരുന്ന ബുൎക്ക്‌ഹാൎത്ത് സായ്പും അനുഭ
വിച്ചു എന്നു ഞാൻ ആശിക്കുന്നു. ആ സായ്പ്
സൌഖ്യക്കേട് നിമിത്തം മംഗലപുരത്തിൽനി
ന്നു തീക്കപ്പൽ കയറി ബെങ്കളൂരിലേക്കു യാത്ര
ചെയ്‌വാൻ ഭാവിച്ചിരുന്നു എങ്കിലും ഈ ലാക്കിൽ
എത്തുന്നതിന്നു മുമ്പേ ഏറ്റവും നല്ല വൈദ്യ
നാകുന്ന നമ്മുടെ കൎത്താവു പ്രിയ സായ്പിനെ
യാതൊരു സുഖക്കേടും വേദനയും ഇല്ലാത്ത
സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനാൽ മഹാ
വിശ്രാമത്തിലെത്തിക്കയും ചെയ്തു. മേയി 11-ാം
തിയ്യതിയിൽചോലാൎപ്പേട്ട എന്ന സ്ഥേഷനിൽ
തീവണ്ടിയിൽ‌വെച്ചു പ്രിയ സായ്പു കഴിഞ്ഞു,
അവിടേ തന്നേ ശവസംസ്കാരം കഴിഞ്ഞു.
ഒരു പ്രിയ പാതിരിസായ്പു മാത്രമല്ല തീവ
ണ്ടിയുടെ ഉദ്യോഗസ്ഥരും വണ്ടി എപ്പോ
ൾ എങ്കിലും നിന്നാൽ മരിക്കുമാറാകുന്ന ഈ
സായ്പിന്നു ഒാരോ സഹായവും ഉപായവും
ചെയ്‌വാൻ ബദ്ധപ്പെട്ടു എന്നു നാം സന്തോഷ
ത്തോടും നന്ദിഭാവത്തോടും കൂടെ വായിച്ചു.
ഏതുസ്ഥലത്തിൽനിന്നു കൎത്താവു നമ്മെ ഒരു
നാൾ വിളിക്കുമെന്നറിയുന്നില്ല. അതു എവി
ടേ ആയാലും അവന്റെ വിളി കേട്ടിട്ടു “അ
തേ പ്രിയകൎത്താവേ ഞാൻ സന്തോഷത്തോ
ടെ വരും” എന്നു ഉത്തരം പറയേണ്ടതിന്നു
ദൈവം തന്നെ നമ്മെ ഒരുക്കുമാറാകട്ടേ.

എന്നു നിങ്ങളുടെ L. J. Fr.


Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/40&oldid=189245" എന്ന താളിൽനിന്ന് ശേഖരിച്ചത്