താൾ:CiXIV131-7 1880.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. VII. JANUARY 1880. No. 1.

THE NEW YEAR 1880.
1880ആം ആണ്ടുപിറപ്പു.

Daniel 1, ദാനിയേൽ ൧.

ജീവനുള്ള ദൈവത്തിന്റെ ആൎദ്രകരുണകളാൽ മറ്റൊരു വൎഷാരംഭ
ത്തെ കാണേണ്ടതിന്നു ഇടവന്നു. നാം എല്ലാവരും സഞ്ചാരികൾ എന്നു
മറക്കേണ്ടാ. യാത്രാവസാനത്തിൽ ശരീരം മണ്ണോടു ചേരുകയും നമ്മുടെ
ആത്മാവു സൎവ്വ സൃഷ്ടിയെ ന്യായം വിസ്തരിപ്പാൻ അധികാരമുള്ള ദൈവ
പുത്രനായ യേശുക്രിസ്തന്റെ മുമ്പിൽ ഒരുങ്ങുകയും വേണം. എന്നാൽ
അന്നു പൊള്ളരും ചപ്പരും പുല്ലരും പൂതലിച്ചവരുമായിട്ടല്ല ക്രിസ്തനാൽ
സാരമാക്കപ്പെട്ടവരായി വിളങ്ങേണ്ടതിന്നു നാം ഈ ദുഷ്ട ലോകത്തിൽ ന
മ്മുടെ മുമ്പിലുള്ള പോരും പാച്ചിലും അനിന്ദ്യരായി തികെക്കേണ്ടതു.
പൂൎവ്വ കാലത്തിൽ ദാന്യേലും മറ്റു മൂന്നു കുലീന ബാല്യക്കാരും അന്യാധീ
നത്തിൽ ഉള്ള ബദ്ധരായിരിക്കേ നാടോടുമ്പോൾ നടുവേ എന്ന പതി
യൻ മനസ്സു നിരസിച്ചു എല്ലാറ്റിൽ ദൈവത്തിന്റെ കല്പനയെയും പ്ര
സാദത്തെയും പ്രമാണം ആക്കി നല്ല പോർ പൊരുതു ജയിച്ചു തങ്ങളുടെ
ഭക്തിയനുസരണങ്ങൾക്കു തക്ക പ്രതിഫലം ലഭിക്കയാൽ നാമും ഇങ്ങനേ
അവരുടെ വിശ്വാസധീരതകളെ കുറികൊണ്ടു അവരിൽനിന്നും ശേഷം
സത്യദൈവഭക്തരിൽനിന്നും പഠിച്ചു യേശുക്രിസ്തന്റെ കാൽവടുക്കളിൽ
പിഞ്ചെന്നു ഒഴിഞ്ഞു പോകുന്ന ലോകത്തെയും അതിന്റെ മോഹത്തെ
യും തള്ളി യാചിക്കുന്ന ഏവൎക്കും ദൈവത്തിൽനിന്നു സൌജന്യമായി കി
ട്ടുന്ന കൃപാമൂലം ദിവപ്രസാദസമ്മതിയുള്ളവരായി തീരേണമേ. അതിന്നാ
യി ഉ ണ്ടാക്കിയ പാട്ടു എല്ലാവരും ദയയോടെ കൈക്കൊള്ളണമേ.


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/5&oldid=188480" എന്ന താളിൽനിന്ന് ശേഖരിച്ചത്