താൾ:CiXIV131-6 1879.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

ൎയ്യത്തെ ദീൎഘമായി പരിശോധിക്കുമ്പോൾ അവറ്റെ പല ഗ്രന്ഥകൎത്താ
ക്കൾ ക്രിസ്തന്റെ ശേഷം എട്ടാം പതിനാറാം നൂറ്റാണ്ടുകൾക്കിടയിൽ
അഥവാ ഏകദേശം 1100 മുതൽ 300 വൎഷങ്ങൾക്കു മുമ്പെ എഴുതിത്തീ
ൎത്തുവെന്നു കണ്ടിരിക്കുന്നു. എന്നാൽ അവറ്റിൽ പലേടങ്ങളിലും ഉള്ള
കാൎയ്യങ്ങൾ വളരെ പുരാതനമായതെന്നു കാണായ്വരുന്നു താനും.

(ഇതു ഹിന്തുവിദ്യാൎത്ഥികൾക്കായി ഇംഗ്ലിഷിൽ പ്രസിദ്ധമാക്കിയ ബങ്കളൂർ ചെറുപുസ്തക
ത്തിൻ നേർഭാഷാന്തരം.)

A HYMN (No. 2). ഒരു ഗീതം

Wo findet die Seele etc.

Moderate

W. Schmolck.

൧. മൽ ആദിപിതാക്കൾ അനാദി പിതാ

നൽ ഏദനിൽ ആദരിച്ചാക്കി പുരാ.
തൃമുറ്റത്തുള്ളോൎക്കു സംസൎഗ്ഗം നല്കാൻ
തൃക്കോവിൽ യഹോവ അഹസ്സിൽ വിട്ടാൻ.
പ്രാകാരേ ആമോദം ഇതേ
കുമാരക പ്രായൎക്കുദിച്ചു ദിനേ

൨. പെറ്റോരെ വമ്പൊള്ളൻ പൊറാതൊരു നാൾ
പറ്റിച്ചിതു പൂളം പിണെച്ചു വന്മാൽ.
അന്നേ പരദീസയും ഏനസ്സിനാൽ
എന്നും പരദേശം ചമഞ്ഞവരാൽ.
സാത്താൻ സ്നേഹോൽകൃഷ്ടനിലോ
സന്ദേഹവും കൈപ്പും വരുത്തിയയ്യോ!

൩. അങ്ങേദനിലേ മനപ്പാടു കൊണ്ടോ
ഇങ്ങേ കപ്പപ്പാട്ടിൽ നില്പോൎക്കിണ്ടലോ!
സ്വദേശം എന്നാൽ പരദേശം അത്രേ;

സ്വഗേഹം എന്നോ പരിഗേഹം എന്നേ.

സാക്ഷാൽ തീരാ ഖേദം തന്നെ
പണ്ടേദനിലേ മനപ്പാടില്ലയേ!

൪. ഇങ്ങേക വിശ്രാമം ഇദ്ദേഹിക്കുണ്ടോ?
എങ്ങാണ്ടോരിടേ മനപ്പാടില്ലയോ?
പൊല്ലായ്മ വല്ലായ്മ ഒല്ലായ്മ അഹോ
ചെല്ലാത്ത സങ്കേതം ഇപ്പാരിലുണ്ടോ?
ആഹാ-കാണാ-ഇങ്ങില്ലത്രേ!
എൻദേഹിക്കയ്യോ മനപ്പാടെങ്ങുമേ!

൫. ഇഹത്തിൽ പരുങ്ങൽ കറങ്ങൽ പിന്നേ
ഇളക്കം തളൎച്ച മടുപ്പു ദിനേ
അസൂയ പൊങ്ങച്ചം കരച്ചൽ അറാ;
അശുദ്ധി വരുത്തം മരിപ്പു നില്ലാ
പോരാ-ആകാ-പോക്കുവരാ!
പിരട്ടുള്ള ലോകം തങ്ങാരം തരാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/33&oldid=187943" എന്ന താളിൽനിന്ന് ശേഖരിച്ചത്