താൾ:CiXIV131-6 1879.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

ഞങ്ങളുടെ അടുക്കേ ആരും വന്നു താമസിച്ചിട്ടില്ല; ഇങ്ങനേത്ത എളിയ
വരുടെ അടുക്കൽ ആരെങ്കിലും വന്നു പാൎക്കുമോ? എന്നു ചൊല്ലിയതിന്നു
അവൻ: നിങ്ങൾ വെറുതെ പറയുന്നതെന്തു? എന്നോടു കൂടെ നിങ്ങളുടെ
സ്വന്തമകൻ ഇന്നലേ ൟ ഊരിലേക്കു വന്നു തീൎത്തു പറഞ്ഞപ്പോൾ അ
വർ പ്രാണൻ പോയവരെ പോലെ ആയ്തീൎന്നു. ഇനി തങ്ങളുടെ ദുഷ്ക്കൎമ്മ
ത്തെ മറെച്ചു വെപ്പാൻ കഴിവില്ലാതെ: ഞങ്ങൾ സ്വന്ത മകനെ കൊന്നു
വല്ലോ എന്നു കരഞ്ഞും മുറയിട്ടും കൊണ്ടു പറഞ്ഞു. ൟ കുല നിമി
ത്തം അവൎക്കു ദുഃഖവും ബുദ്ധിഭ്രമവും പിടിച്ചതുമല്ലാതെ കോയ്മ അവൎക്കു
മരണം വിധിച്ചതുകൊണ്ടു അവർ തൂങ്ങി ചാകേണ്ടി വരികയും ചെയ്തു.
മകനെ തിരികേ കാണുന്ന സന്തോഷപ്പാലിൽ അവർ മരണവിഷം മന
സ്സോടെ കലക്കിയതുകൊണ്ടു തങ്ങളുടെ കഴുത്തിൽ കുടുങ്ങിയ ചളുങ്ങയേ
ക്കാൾ അതു തന്നെ അവരുടെ കഴുത്തു അറക്കുന്നതായിരുന്നു.

ഹൊല്ലന്ത് രാജ്യത്തിൽ ഒരു ഗ്രഹസ്ഥന്നു തന്റെ ഭാൎയ്യയോടു അനി
ഷ്ടം തോന്നി അവളെ ചതികുല ചെയ്യേണം എന്നുള്ള പൈശാചിക
ആലോചന കൊണ്ട് അല്പം വിഷം കൊണ്ടുവന്നു അവർ ഒരു ദിവസം
ഉണ്മാൻ ഇരുന്നപ്പോൾ അവളോടു; ഇനിക്കു അല്പം ഉപ്പു വേണമെന്നു
പറഞ്ഞതിനാൽ അതിന്നു വേണ്ടി അവൾ അടുക്കളയിലേക്കു എഴുനീറ്റു
പോയ തക്കത്തിൽ അവളുടെ കറിച്ചാറ്റിൽ ആ വിഷം ഒഴിച്ചു അവൾ
ഉപ്പു കൊണ്ടു കൊടുത്തശേഷം തനിക്കു ബദ്ധപ്പാടുണ്ടെന്നു ചൊല്ലി വേ
ഗം പുറത്തുപോയി. അവളോ ഏതും ശങ്കിക്കാതെ തന്റെ കറി കൂട്ടുവാൻ
ഭാവിച്ച സമയം അട്ടത്തുനിന്നു ഓരെട്ടുകാലി തന്റെ കിണ്ണത്തിൽ വീണ
തു കണ്ടു മനം വെടിഞ്ഞതിനാൽ കൂട്ടുവാൻ ഉപേക്ഷിച്ചു അതിനെ എടു
ത്തു കെട്ടിയവന്നു വേണ്ടി മൂടി വെക്കുകയും അവന്റേതു താൻ എടുത്തു
കൂട്ടുകയും ചെയ്തു. ഭൎത്താവു തിരിച്ചു വന്നു വിഷം ഭാൎയ്യ കുടിച്ചു എന്നു
വെച്ചു സന്തോഷിച്ച തന്റെ ഭക്ഷണം മുഴുവൻ കഴിച്ചു അതിനാൽ അ
വന്നു കടുപ്പമായൊരു വയറു നൊമ്പലം തുടങ്ങി പൊറുപ്പാൻ പാടില്ലാ
ഞ്ഞപ്പോൾ താൻ ഭാൎയ്യെക്കു നഞ്ഞു കൊടുപ്പാൻ തുനിഞ്ഞതു തനിക്കു
തന്നെ ഫലിച്ചതുകൊണ്ടു താൻ കഴിച്ച കുഴിയിൽ താൻ വീണു എന്ന
വൻ സ്വീകരിച്ചു മരിച്ചു.

ഇവ എല്ലാം കൊണ്ടും കാണായ്വരുന്നതു അന്യരെ കൊന്നുകളയുന്ന
തു മാത്രമല്ല. തങ്ങൾക്കു തന്നേ നാശം പിണെക്കുന്ന ആത്മഹത്തിയും
ൟ കല്പന വിലെക്കിയിരിക്കുന്നു.

അതോ വല്ല കോപം നിമിത്തം തൂങ്ങിക്കളക കുടിപ്പക വീളുവാനും
അയല്ക്കാരനെ കുടുക്കുവാനും അവന്റെ കിണറ്റിലോ കുളത്തിലോ വീണു
ചാക ദുൎമ്മാൎഗ്ഗം കൊണ്ടു പിണെച്ച മാനഹാനിയെ മറെപ്പാൻ മേത്തോ
ന്നി നരിനാവു വിഷം മുതലായതു സേവിച്ചുകളക പൊറുത്തു കൂടാത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/263&oldid=188447" എന്ന താളിൽനിന്ന് ശേഖരിച്ചത്