താൾ:CiXIV131-6 1879.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 230 —

എടുത്തു പിഴെച്ചു പോയതു നന്നാക്കുവാൻ കഴികയില്ല. വല്ല ലൌകിക
കാൎയ്യങ്ങളിൽ തെറ്റായി ചെയ്തതു ഒരു സമയം നന്നാക്കുവാൻ പാടുണ്ടു.
പരീക്ഷയിൽ തോറ്റവൻ തനിക്കു നേരിട്ട തിന്മകൾ ഓൎത്തു പിന്നീടു അ
തിനെ ജയിച്ചു അതിൽനിന്നു ഒഴിഞ്ഞു പോകാം. എന്നാൽ മരണവേള
ഒരിക്കൽ മാത്രം അടുക്കുന്നതുകൊണ്ടു: അയ്യോ ഞാൻ തെറ്റി അതിലും
ഇതിലും പിഴെച്ചു പോയി എന്നുണൎന്നു ദുഃഖിച്ചാലും ജീവചക്രത്തെ തി
രിച്ചു പുതുതായി ആരംഭിച്ചു സന്മാൎഗ്ഗിയായി ജീവിപ്പ്പാൻ തക്കം വരികയി
ല്ല. എന്നാൽ ദൈവം വിശ്വസ്തനും കരുണാസമ്പൂൎണ്ണനും ആകകൊ
ണ്ടും ദുഷ്ടന്റെ മരണത്തിൽ തനിക്കു ഇഷ്ടമില്ലായ്കകൊണ്ടും മനുഷ്യൻ
മരിക്കും മുമ്പെ താൻ പലപ്പോഴും ദീനം, ക്ലേശം, വ്യസനം, മുതൽനഷ്ടം,
ഓരോ ആപത്തു മുതലായവറ്റാൽ മനുഷ്യനെ തട്ടി ഉണൎത്തി അവന്നു
ബോധം വരുത്തി ശേഷിക്കുന്ന ജീവകാലത്തിൽ അനുതാപവിശ്വാസസഭ
ക്തികളാൽ മരണത്തിന്നു ഒരുങ്ങി നില്ക്കേണ്ടതിന്നു അദ്ധ്വാനിച്ചു വരുന്നു.
ഒരിക്കൽ മരിക്കുന്നതു മനുഷ്യൎക്കു വെച്ചുകിടക്കുംപോലെ ക്രിസ്തനും അനേ
കരുടെ പാപങ്ങളെ എടുപ്പാനായി ഒരിക്കൽ ഹോമിക്കപ്പെട്ടു. കൎത്താവാ
യ യേശു ക്രിസ്തുവിന്റെ യാഗമരണത്താൽ അത്രേ നമ്മുടെ മരണത്തി
ന്നു ആശ്വാസവും ഭാഗ്യവും വരുന്നുള്ളു. കൎത്താവിന്റെ ബലിമരണ
ത്തിൽ വിശ്വസിക്കുന്ന ഏവൎക്കും സകല പാപങ്ങളുടെ മോചനവും നി
ത്യജീവനും സാധിക്കുന്നു. ആകയാൽ മൎത്ത്യൻ ജീവനുള്ളന്നു യേശുവിൻ
മരണത്താലുളവായ്വന്ന പാപമോചനത്തെ കൈക്കൽ ആക്കുവാൻ എത്ര
യോ ഉത്സാഹിക്കേണ്ടതു. ദൈവം എല്ലാവൎക്കും സ്രഷ്ടാവാകയാൽ താൻ
യേശു ക്രിസ്തനെകൊണ്ടു എല്ലാവൎക്കും വേണ്ടി വ്യത്യാസം കൂടാതെ രക്ഷ
യേയും ഉളവാക്കിയതിന്നു തക്കവണ്ണം വിശ്വാസത്താൽ ഏവരും അതി
ന്റെ പങ്കാളികളായി തീരുകയും ചെയ്യും. പുത്രമരണത്താൽ നമുക്കു പി
താവാകുന്ന ദൈവത്തോടു നിരന്നു വരുവാൻ വഴിവെച്ചു കിടന്നിരിക്കേ
നാം ഓരോരുത്തൻ ഈ നിരപ്പിനെ താന്താങ്ങൾക്കു സ്വന്തമാക്കേണ്ടതാ
കുന്നു. മരണത്തിൽ ഉണ്ടാകുന്ന പ്രാണവേദന കിടുകിടുപ്പു മുതലായ
ഞെരിക്കങ്ങളെ ഭയപ്പെടുവാൻ ആവശ്യമില്ല, അതെല്ലാം തൽക്കാലികമ
ത്രേ. മരണത്തെ ഭയങ്കരമായി തിൎക്കുന്ന പാപത്തെ ഭയപ്പെടുകേ വേണ്ടു.
കൎത്താവിൽനിന്നു പാപമോചനം പ്രാപിക്കാതെ കണ്ടു ആരും ആശ്വാ
സത്തോടെ മരണമെത്തമേൽ കിടക്കുവാൻ തുനികയുമരുതേ.

മരണത്തിൽ പിന്നെ ന്യായവിധിയും മനുഷ്യന്നു വെച്ചുകിടക്കുന്നു.
അതിന്നായി മരിച്ചവരുടെ ആത്മാക്കൾ സന്തോഷത്തോടോ ഭയത്തോ
ടോ കാത്തുകൊണ്ടിരിക്കുന്നു. പാപം മറെച്ചിളെച്ചു കിട്ടിയ ആത്മാവി
ന്നു ന്യായവിധിയെ പേടിപ്പാൻ സംഗതിയില്ല; യേശു ക്രിസ്തൻ ഉളവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/238&oldid=188394" എന്ന താളിൽനിന്ന് ശേഖരിച്ചത്