താൾ:CiXIV131-6 1879.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 229 —

ണ്ടു ഇനിയും ഒരു വിശേഷം സൂചിപ്പിക്കേണ്ടതു. അതോ: ഉള്ളങ്കാൽ പ
രന്നു (നിരപ്പായി) ഇരുന്നു എങ്കിൽ നടന്നു നില്ക്കുമ്പോൾ ശരീരത്തിന്റെ
വലിയ ഭാരത്താൽ വേഗത്തിൽ തളൎച്ചയും അടിക്കു വേദനയും പറ്റുമാ
യിരുന്നു. ഇതൊഴിച്ചു കാലുകൾക്കു വേണ്ടുന്ന പൊങ്ങിപ്പിനെ 1) കൊടു
ക്കേണ്ടതിന്നു സ്രഷ്ടാവു ഉള്ളങ്കാലിനെ വില്ലു പോലെ വളച്ചു തീൎത്തിരി
ക്കുന്നു. തട്ടൊത്ത അടിക്കാർ മറ്റവരോളം നടപ്പാനും നിന്നദ്ധ്വാനിപ്പാ
നും ആളല്ല. പാദം ഹസ്തത്തോടു ഒരു വിധത്തിൽ ഒക്കുന്നതു കൊണ്ടു ക
യ്യില്ലാത്ത ചിലർ കാൽ കൊണ്ടു എഴുതുകയും ചിത്രം വരെക്കുകയും വീ
ണ വായിക്കുകയും ചെയ്വാൻ നല്ലവണ്ണം ശീലിച്ചിട്ടുണ്ടു.

ഒടുവിൽ ഏപ്പുകളെ കുറിച്ചു അല്പം പറവാനുണ്ടു. നാം ഇത്രത്തോ
ടം പലപ്പോഴും കണ്ട പ്രകാരം അസ്ഥികൾ എല്ലാം സ്വാധീനാസ്വാധീ
നങ്ങളായി പ്രവൃത്തിക്കേണ്ടതിന്നു അന്യോന്യം ചേൎന്നിരിക്കുന്നു. അസ്ഥി
കൾ ഉറപ്പും ബലവുമുള്ള കെട്ടുകളാൽ 2) വരിഞ്ഞിരിക്കുകൊണ്ടു അവ ഒടി
ഞ്ഞു പോയാലും വേൎപ്പെട്ടു പോകയില്ല. വണ്ടിക്കാർ വണ്ടിയുരുളുകൾ്ക്കു
കൂടക്കൂടെ ചെരുവിയും കീലും ഇടുന്നതു പോലെ എല്ലകളുടെ അറ്റ
ത്തിൽനിന്നു ഒരു വിധം നെയി 3) വിടാതെ കെണിപ്പുകളിലേക്കു ഉറ്റി ചേ
ൎന്നു അവറ്റിന്നു അയവു വരുത്തുന്നു. എന്നാൽ അധികം ദൂരേ നടക്കയിൽ
ഉള്ള നെയി വേഗം ചെലവാകുമ്പോൾ അസ്ഥികളുടെ മുഴുപ്പുകൾ (അ
ഗ്രങ്ങൾ) തമ്മിൽ ഉരഞ്ഞു പോകുന്നതിനാൽ കാൽ കെണിപ്പുകളിൻ ഉ
ള്ളിൽ ഒരു വക വേദനയും വീക്കവും ഉളവാകും. ഇതു വിശേഷിച്ചു പ്രാ
യം ഏറും തോറും അനുഭവമായ്വരുന്നു.

ഹസ്തം ഓരോ പ്രവൃത്തിയെ ചെയ്യേണ്ടതിന്നു ആയതു എത്രയോ ശി
ല്പമായും പാദം ശരീരത്തെ ധരിക്കേണ്ടതിന്നു അത്യന്തം ബലമായും ചമ
ഞ്ഞിരിക്കുന്നു. മൃഗങ്ങളുടെ അസ്ഥികൂട്ടം മനുഷ്യരുടേവറ്റിന്നു തുല്യമാ
കിലും മനുഷ്യന്നു മാത്രം നിവൎന്നുനിന്നു നടപ്പാനും ദൈവത്തിൻ വിശി
ഷ്ട ക്രിയകളെ കാണ്മാനും കഴിവുള്ളു. മഹത്വം തിരണ്ട ഈ ജീവനുള്ള
ദൈവത്തെ നിങ്ങൾ വല്ലപ്പോഴെങ്കിലും വണങ്ങി അവന്നു ചെല്ലേണ്ടുന്ന
സ്തോത്രത്തെ ചെലുത്തി ഒപ്പിച്ചുവോ? E. Lbudrfr.

ഇതി അസ്ഥിഖാണ്ഡസ്സമാപ്തഃ (ശേഷം പിന്നാലെ).

A MEDITATION

(11) വേദധ്യാനം.

വിശേഷിച്ചു ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും
മനുഷ്യൎക്കു വെച്ചുകിടക്കുന്നു. എബ്ര. ൯, ൨൭.

മനുഷ്യൻ ഒരു വട്ടം മാത്രം മരിക്കുന്നതുകൊണ്ടു ആ മരണം നിൎഭാഗ്യ
മുള്ളതായി തീരുന്നു എങ്കിൽ സന്മരണമാക്കുമാറു ഒരു മറുജന്മം

1) Elasticity, വില്ലിപ്പു. 2. Ligaments, ബന്ധനങ്ങൾ. 3) Synovia, സന്ധിസ്നേഹം,
കെണിപ്പു നെയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/237&oldid=188392" എന്ന താളിൽനിന്ന് ശേഖരിച്ചത്