താൾ:CiXIV131-6 1879.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

നിന്നു ജീവനും ബലവും കൈക്കൊണ്ടു വിശുദ്ധാത്മാവിനാൽ നടത്തപ്പെടുന്ന ക്രിസ്തുഭക്തർ
മാത്രം ആ ദാനങ്ങളെ കാംക്ഷിച്ചു ഏറ്റു കൊള്ളുന്ന പാത്രങ്ങൾ അത്രേ. അവർ തങ്ങളിൽ അ
ല്ല കൎത്താവിലും അവനിൽനിന്നുറന്നു തങ്ങളിൽ വ്യാപരിക്കുന്ന ഊക്കിൻബലത്തിലും ശക്തിപ്പെ
ടേണം. ഇതത്രേ അവൎക്കു കരുണയാൽ ഉണ്ടാകുന്നതും പെരുകുന്നതുമായ ഉള്ളൂക്കു എന്ന ആത്മി
ക ആരോഗ്യവും ബലവും തന്നെ. പിന്നെ ദൈവദാനമാകുന്ന ദൈവത്തിന്റെ സൎവ്വായുധവ
ൎഗ്ഗത്തെ ധരിച്ചു കൊള്ളേണ്ടു. അതിൽ അടങ്ങുന്നായാവിതു:

൧. ശരീരത്തെ അടക്കിയൊതുകി ഊക്കു പെരുക്കി സ്വാധീനതയോടു അങ്കം കുറെക്കേ
ണ്ടതിന്നു ഉടുപ്പിന്റെ മേലും കവചത്തിന്റെ കീഴും കെട്ടേണ്ടും സത്യം എന്ന അരക്കെട്ടു ഒന്നാ
മതു കെട്ടേണ്ടതു. ആയതു സുവിശേഷത്താൽ ഉണ്ടാകുന്ന സത്യത്തിന്റെ അറിവും പരിജ്ഞാന
വും തന്നെ. താൻ ദൈവപക്ഷത്തെ എടുത്തു എന്നും ദൈവരാജ്യമേ ഉത്തമം എന്നും ദൈവകാ
ൎയ്യം ജയം കൊള്ളും എന്നും ബോധിച്ചു തേറിക്കൊള്ളുന്നവന്നു മാത്രം ധൈൎയ്യത്തോടെ ശത്രുവെ
എതിൎത്തു കൂടു. ആകയാൽ നമ്മുടെ അരകൾക്കും സത്യത്തെ കെട്ടുക.

൨. മാൎക്കവചം ഭടന്റെ നെഞ്ഞു മറെക്കുന്നതു പോലെ നീതി എന്ന കവചം മനുഷ്യന്റെ
ഹൃദയത്തെ പൈശാചിക അധികാരങ്ങളുടെ കൺകെട്ടു വിദ്യാപരീക്ഷകളിൽനിന്നു മൂടി കാ
ക്കുന്നു. നീതി എന്നതു വിശ്വാസത്താലുള്ള നിരീകരണം എന്നല്ല 1) വിശ്വാസത്തിൽനിന്നുണ്ടാ
കുന്ന നീതിക്കായിട്ടുള്ള അനുസരണം 2) അത്രേ. നമ്മുടെ നടപ്പും ദൈവവചനത്തിന്നു അനു
കൂലം ആയിരിക്കുക.

൩. സമാധാനസുവിശേഷത്തിന്റെ മുതിൎച്ചയെ കാലുകൾക്കു ചെരിപ്പാക്കുക. അതോ സു
വിശേഷത്താൽ പാപികൾക്കു ദൈവത്തോടു സമാധാനമുണ്ടാകകൊണ്ടു 3) ആ സമാധാനത്തെ
രക്ഷിക്കേണ്ടതിന്നു വിശ്വാസി അതിനു വേണ്ടി പോൎമ്മുതിൎച്ചയോടു അങ്കം കുറെപ്പാൻ ഒരുങ്ങേ
ണ്ടതു. നാമും ദൈവത്തോടുള്ള സമാധാനത്തിൽനിന്നു തെറ്റാതെ അതിന്നായി പോരാടുക.

൪. നീട്ടപലിശ യവന രോമപടയാളികളുടെ ശരീരത്തെ മറെച്ചപ്രകാരം നിതീകരിക്കുന്ന
വിശ്വാസം 1) എന്ന പലിശ വിശ്വാസികളെ മുഴുവനും മൂടേണ്ടു. യേശുക്രിസ്തന്റെ പുണ്യമാ
ഹാത്മ്യവും വരദാനബലങ്ങളും നമുക്കു മറവായി ഇരിക്കയാൽ നാം നിൎഭയത്തോടു വസിക്കും.
വിശ്വാസമാകുന്ന ഈ പലിശയെകൊണ്ടു ദുഷ്ടന്റെ തീയമ്പുകളെ 5) ഒക്കെയും കെടുപ്പാൻ കഴി
യുന്നതുകൊണ്ടു എല്ലാറ്റിന്മീതെ നാം അതിനെ എടുത്തു നില്ക്കേണ്ടതു.

൫. ഭടന്റെ തലയെ രക്ഷിച്ചലങ്കരിക്കുന്ന കോരികക്കു സമമായി വിശ്വാസിക്കു രക്ഷയാം
ശിരസ്ത്രം വേണ്ടതു. മശീഹ നേടിയ തികഞ്ഞ രക്ഷ ദൈവമക്കളുടെ തേജസ്സാകുന്ന സ്വാത
ന്ത്ര്യത്തിൽ പ്രകാശിച്ചു വരുന്നു. ആയതു നമുക്കിപ്പോൾ വിശ്വാസത്താലും പ്രത്യാശയാലും അ
ച്ചാരമായിട്ടുണ്ടു താനും, രക്ഷയാം ശിരസ്ത്രത്തെ നാമും കൈക്കൊവാൻ ആവശ്യം.

൬. എരിൎത്തു വരുന്ന ശത്രുവെ തടുത്തു കളവാൻ തക്ക ദൈവച്ചൊൽ ആകുന്ന ആത്മാവി
ന്റെ വാളേയും കൈക്കൊള്ളേണ്ടതു. സ്തുത്യനായ നമ്മുടെ കൎത്താവു ഈ ആത്മികവാളെ എ
പ്പോഴും പ്രയോഗിച്ചു വന്നതാൽ "ചൊല്ലൊന്നവനെ വീഴ്ത്തും" എന്നു ലൂഥർ പി
ശാചെ കുറിച്ചു പാടിയിരിക്കുന്നു. ആ ആത്മിക വാളിന്റെ പയറ്റു ശീലിക്കേ വേണ്ടു.

2, ശത്രുക്കളെ വെല്ലേണ്ടുന്ന വിധം.

൧.. ശത്രുവിന്റെ വരവു നോക്കിക്കൊണ്ടു ചെറുത്തു നില്ക്കേണം.

1) പതിനാറാം വാക്കിൽ വിശ്വാസത്തെക്കൊണ്ടു വായിക്കുന്നുള്ളു. 2) രോമർ ൬, ൧൬. 3) രോ
മർ ൫, ൧. 4) രോമർ ൪, ൨൫ ഗലാത്യർ ൩, ൨൫. 5) രോമരും യവനരും കത്തുന്ന അമ്പു
കളെ എയ്യാറുണ്ടായി. വയനാട്ടിലേ കുറുച്ചിയർ ആന നരികളെ നായാടുമ്പോൾ തങ്ങളുടെ ക
ത്തിയമ്പുകളെ പഴുപ്പിക്കാറുണ്ടു. സങ്കീത്തനം ൭, ൧൩ പ്രകാരം ദൈവം തീയമ്പുകളെ കല്പിച്ചയക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/14&oldid=187901" എന്ന താളിൽനിന്ന് ശേഖരിച്ചത്