താൾ:CiXIV131-4 1877.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

മലയരുവു തൊട്ടു
അറവിക്കടലോളം
താണഭൂമി കടപ്പുറം ചേൎന്ന
സമഭൂമി
തെൻ കൎണ്ണാടകം* 20 18 ¼—8
ചിറക്കൽ* 25 18 —10
കോട്ടയം 28 18 —3
കറുമ്പറനാടു 20 15 —5
കോഴിക്കോടു 25 15 1—4
ഏറനാടു 40 25 1—7
പൊന്നാനിയും വള്ളുവനാടും 25 3—15
വള്ളുവനാടും പാലക്കാടും 70
കൊച്ചി 35 15—20 5—12
തിരുവിതാങ്കോടു 70—20 15—10 5—15

4. കടൽ. പടിഞ്ഞാറെ അതിരാകുന്ന കടൽ ഇല്ലാഞ്ഞാൽ മലയാ
ളത്തിന്റെ ചരിത്രവും അവസ്ഥയും ദേശസ്വഭാവവും ഋതുഭേദവും മുഴു
വനും വേറെ ഉണ്ടാകുമായിരുന്നു. അതുകൊണ്ടു നാം ഇതിനെ ഒരല്പം
വിവരിച്ചു പറയേണ്ടതു. ഈ കാണുന്ന കടലിന്നു ഭൂമിശാസ്ത്രത്തിൽ അറ
വിക്കടൽ എന്നു പേരുണ്ടു. ആയതു ഭാരതഖണ്ഡത്തിന്റെ (ഇന്ത്യയുടെ)
തെക്കുള്ള ഹിന്തു സമുദ്രത്തിൻ ഒരംശമാകകൊണ്ടു കിഴക്കുള്ള വങ്കാള ഉൾ
ക്കടലോടു തെക്കു കിഴക്കോട്ടു ചേൎന്നിരിക്കുന്നു.

ഹിന്തുസമുദ്രം ഭൂമിയിലുള്ള എല്ലാ സമുദ്രഉൾക്കടലുകളോടു ചേൎന്നി
രിക്കയാൽ എപ്പേൎപ്പെട്ട കരപ്രദേശത്തിൽനിന്നും ഉരുക്കളിൽ കയറിയ മനു
ഷ്യൎക്കു മലയാളക്കരയെ എളുപ്പത്തിൽ പ്രാപിക്കാം. പൂൎവ്വകാലം തൊട്ടു
അവ്വഴിയായി വന്ന കച്ചവടക്കാരും മറ്റും ആരെല്ലാം എന്നു പിന്നെ
പറയും.

സിംഹളത്തിൽനിന്നു വന്ന മുക്കുവർ മുതലായ ജാതികളും കടൽ വഴി
യായി മലയാളത്തിൽ വന്നു തങ്ങൾക്കു പറ്റിയ ദേശത്തെ കണ്ടെത്തിയ
ശേഷം അതിൽ കുടിയേറിയുറെച്ചിരിക്കുന്നു.

കടലിൽ പെരുത്തു മീൻ ചേൎപ്പു ഉള്ളതിനാൽ കടൽ പ്രവൃത്തിക്കാൎക്കു
പണിയും മുക്കാൽ പങ്കു നാട്ടുകാൎക്കു തിന്മാനും ഉണ്ടു.

കടൽ വെള്ളം നാറാതിരിക്കേണ്ടതിന്നു ഉപ്പു ചേൎന്നതു കൂടാതെ ആയ
തിന്നു മൂന്നു വിധം ഇളക്കങ്ങളുണ്ടു.

ഉവർ വെള്ളത്തിൽ നീന്തുന്ന മനുഷ്യരും ഓടുന്ന ഉരുക്കളും നല്ല വെ
ള്ളത്തിൽ പോലെ അത്ര താണു അമരുന്നില്ല. ശേഷം പിന്നാലെ.

* ഇവറ്റിൻ നേരെ കിഴക്കുള്ള തുടൎമ്മല കുടകുരാജ്യത്തിന്നുടയതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/81&oldid=186671" എന്ന താളിൽനിന്ന് ശേഖരിച്ചത്