താൾ:CiXIV131-4 1877.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

ANSWER TO A QUESTION.

ഒരു ചോദ്യത്തിനു വെണ്ടിയ ഉത്തരം.

തിരുവിതാംകൂറിൽ ചേൎന്ന തെക്കൻ കൊല്ലത്തവെച്ചു ബഹു പൂൎവ്വത്തിൽ ശ്രംഗെരി ശങ്കരാ
ചാൎയ്യർ ൬൪ അനാചാരങ്ങളെ, ജനങ്ങളുടെ ഇടയിൽ വിതപ്പാനായിട്ടു ശ്രമിച്ചപ്പോൾ അന്നുള്ള
കേരള ബ്രാഹ്മണരിൽ അനേകം പേർ ശങ്കരാചാൎയ്യരുടെ മതത്തിന്ന് വിരോധികളായി തീൎന്ന
ശേഷം, ശങ്കരാചാൎയ്യർ ൬൪ ഗ്രാമക്കാരെയും അവിടെ കൂട്ടി ചേൎത്തു ഈ അനാചാരവ്യവസ്ഥയെ
കുറിച്ചു തൎക്കിച്ചു വ്യവഹരിക്കുമ്പോൾ "ആചാൎയ്യവാഗഭേദ്യാ" എന്ന ഒരശരീരി വാക്കു ഉണ്ടായി.
അതിൽ പിന്നെ അവിടെ കൂടിയ മഹാബ്രാഹ്മണരൊക്കയും മഹാഭയത്തോടെ ൬൪ അനാചാരങ്ങ
ളെ കൈകൊള്ളുകയും അന്നുമുതൽ (കോലംബം) കൊല്ലം ഒന്നു, എന്നു എണ്ണുവാൻ തുടങ്ങുകയും ചെ
യ്തു. അതു നിമിത്തമായിട്ടു തന്നെ ആ ദിക്കിന്നും കൊല്ലം എന്നു പേരുണ്ടായി വന്നതു."ആചാ
ൎയ്യവാഗഭേദ്യാ" എന്ന അന്നത്തെ കലിസംഖ്യയിൽനിന്നു ഇന്നെത്തെ കലിസംഖ്യ വാങ്ങിയാൽ
൧൦൫൨ ശേഷിച്ചു കാണുന്നതു തന്നെ ഇതിന്നു ദൃഷ്ടാന്തം. എന്നൊരു ഗുരുനാഥന്റെ ഉത്തരം.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

ആസ്യാ Asia.

ഭാരതഖണ്ഡം India.

ചെന്നപ്പട്ടണം:- ജനുവെരി 1൹
തൊട്ടു ഫിബ്രുവെരി 10൹ വരെക്കും ചെന്നപ്പ
ട്ടണത്തീവണ്ടിപ്പാതക്കാരുടെ വരവു ആവിതു:

1876ഇൽ 1877ഇൽ
ആൾക്കേവുകൂലി 2,81,000 2,73,000
ചരക്കുകേവുകൂലി 4,45,000 8,97,000

ധൎമ്മക്കഞ്ഞിക്കൊട്ടിലുകളോടു ചേൎന്ന പാ
ളയങ്ങളിൽ ഏകദേശം 13,000 എളിയവർ പാ
ൎക്കുന്നുണ്ടു. ഏപ്രീൽ 1-7വരെ മരിച്ചവരുടെ
തുക നോക്കിയാൽ 536 ആയിരത്തിന്നു ഒരു
കൊല്ലം ചെല്ലുന്നതു കൊണ്ടു രണ്ടു വൎഷം തീരു
മുമ്പെ ഇവർ മരിച്ചായിരിക്കേണം ഇതു കോ
ൾമയിർ പിടിക്ക തക്ക സങ്കടം.

മഴ:- കൃഷ്ണ, നെല്ലർ, കടപ്പാ, ബല്ലാരി,
കൎന്നൂൽ, വടക്കേ ആൎക്കാടു, മധുര, തിരുനെൽ
വേലി, കൊയിമ്പുത്തൂർ, ചേലം, തിരുച്ചിറാപ്പ
ള്ളി മലയാള ജില്ലകളിൽ മഴ പെയ്തതിനാൽ
പലേടത്തു ആശ്വാസവും നെൽവിലക്കു താഴ്ച
യും വന്നു. ഈ ദാനത്തിന്നായി ദൈവത്തിന്നു
സ്തോത്രം. ഇത്രോടം 1874, 1875, 1876 എന്നീ
കൊല്ലങ്ങളിൽ ജനുവരിതൊട്ടു ഏപ്രിൽവരെ
ക്കും ഈ ആണ്ടിൽ പോലെ മഴപെയ്തിട്ടില്ലായി
രുന്നു. നെല്ലൂരിൽ ആലിപ്പഴവും പെയ്തിരുന്നു.

തൃച്ചിറാപ്പള്ളിയിൽ ഛൎദ്ദ്യതിസാരതത്തിന്നു
അല്പം ആശ്വാസം കാണുന്നെങ്കിലും മസൂരി
വൎദ്ധിച്ചു വരുന്നു, ധൎമ്മക്കഞ്ഞിക്കു ചെല്ലുന്നവർ
നാൾക്കുനാൾ ഏറുന്നു.

തഞ്ചാവൂരിൽ വേണ്ടുന്ന ധാന്യങ്ങൾ ഉണ്ടാ
യാലും അകവില പൊന്തി നില്ക്കുന്നു. മസൂരി
ദീനം ആരംഭിച്ചു. ചൂടോടെ വെള്ളത്തിന്റെ
ക്ഷാമം നാൾതോറും വൎദ്ധിക്കുന്നു.

തിരുനെൽവേലിയിലെ വലെച്ചൽ ക്രമ
ത്താലെ തീൎന്നു പോകുന്നു.

മധുരയിൽ നവധാന്യങ്ങളും പച്ചക്കറിക
ളും അധികം വിറ്റുവരുന്നു. പൈപ്പു കൊ
ണ്ടു വയറു നന്നായികാഞ്ഞു പോയവർ കുക്കി
രി മുതലായതു നിറവോളം തിന്നുന്നതു കൊ
ണ്ടു പലർ വയറ്റുപോക്കും തലതട്ടിയും മസൂ
രിയും കൊണ്ടു മരിച്ചു പോകുന്നു.

കൎന്നൂൽ നിജാമിലേ പഞ്ചം നിമിത്തം റൊ
ഹില്ലർ എന്ന ജാതി അവിടെനിന്നു കൂട്ടുകവ
ൎച്ചെക്കായി കൎന്നൂലിലേക്കു കൂടക്കൂടെ കിഴിഞ്ഞു
വന്ന ശേഷം അവിടെയുള്ള ശിവായ്ക്കളെ കൂടാ
തെ കുതിരപ്പട്ടാളക്കാരെ അയപ്പാൻ പോകുന്നു.

ആനമലയിലെ കായൽ കട്ടപ്പെട്ടതു കൊ
ണ്ടു ചുറ്റിലുള്ള ഊരുകളിൽനിന്നും പാലക്കാട്ടു
നിന്നും ഏറിയവർ മുളയരിയെ പെറുക്കുവാൻ
പോയിരിക്കുന്നു. തലത്തട്ടി അവിടെ കൂടിയ
വരിൽ പിടിച്ചു പലരും കാട്ടിൽ മരിച്ചു അവ
രുടെ ശവങ്ങൾ കാട്ടുമൃഗങ്ങൾക്കു ഇരയായി
തീൎന്നിരിക്കുന്നു. കോയ്മപുതുനിയമക്കാരെ കൊ
ണ്ടു ശേഷിക്കുന്ന ശവങ്ങളെ കുഴിച്ചിടീക്കയും
നാട്ടുകാരെ കാട്ടിൽ പോകാതാക്കയും ചെയ്തി
രിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/82&oldid=186672" എന്ന താളിൽനിന്ന് ശേഖരിച്ചത്