താൾ:CiXIV131-4 1877.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

എന്നിട്ടു തന്റെ ഇഷ്ടത്തിന്നു വിരോധമായി തന്റെ ഉറക്കിടത്തിൽ
ചെന്നു, പായിത്തിരയിൽനിന്നു വെള്ളി എടുത്തു കൊണ്ടു വന്നു യജമാന
ന്നു കൊടുത്തു. അവനും പറഞ്ഞപ്രകാരം 2000 കാശ് ചെക്കന്നു കൊടു
ത്തു. അവൻ അതുവാങ്ങി മുമ്പെ താൻ വെള്ളി വെച്ചിരുന്ന സ്ഥല
ത്തകൊണ്ടു പോയി വെച്ചു, ഒരു പുതിയ വസ്ത്രം മേടിപ്പാൻ തനിക്കു കഴി
വുണ്ടല്ലോ, എന്നു ഓൎത്തു അത്യന്തം സന്തോഷിച്ചു. തന്റെ ഇതുവരെ
യുള്ള ആയുസ്സിൽ ഈ ഒരിക്കൽ മാത്രം ഇത്ര വ്യാകുലവും ചിന്തയും വരു
ത്തിയ വെള്ളിക്കണ്ടം കയ്യിൽനിന്നു നീങ്ങിയ ശേഷം, മുമ്പെ പോലെ അ
വന്റെ പാട്ടും തമാശയും ഇളകി തുടങ്ങി.

യജമാനസ്ത്രീ അവന്റെ പാട്ടും ചിരിയും വീണ്ടും വന്നത കണ്ടാറെ,
അതിശയിച്ചുകൊണ്ടു ഭൎത്താവോടു: "ഒരു വെള്ളിവാളം ഈ ചെക്കന്നു
ഇത്ര വലിയ പരവശത വരുത്തിയതു ഓൎത്താൽ, ബഹു കൌതുകം തന്നെ"
എന്നു പറഞ്ഞതിന്നു ഭൎത്താവു അവളോടു "ഒരു ഒറ്റ വെളിവാളം ഇവ
ന്നു ഇത്ര വ്യാകുലം വരുത്തിയെന്നു നീ കണ്ടുവല്ലൊ. എന്നാൽ ഈ വക
ഏറിയ വാളങ്ങളുള്ള ഞാൻ ചിന്താഭാരം ഇല്ലാത്തവനായിരിക്കുന്നതു എ
ങ്ങിനെ?" എന്നുത്തരം പറഞ്ഞു.

ധനം പെരുകുമ്പോൾ ചിന്തയും പെരുകുന്നു, എന്ന പഴമൊഴി സ
ത്യമാകുന്നു എന്നു ഈ കഥ കാണിക്കുന്നില്ലയൊ?

OPENING OF PARLIAMENT.

മന്ത്രിസഭ തുടങ്ങിയതു.

ഇംഗ്ലാന്തിൽ രാജ്യകാൎയ്യാദികളെ വിചാരിച്ചു നടത്തിക്കുന്ന മന്ത്രിസഭ
ഒാരോ സംവത്സരത്തിന്റെ ആരംഭത്തിലൊ, വല്ല വിടുതൽ കഴിഞ്ഞ
ശേഷമോ ഒന്നാം പ്രാവശ്യം കൂടി വരുമ്പോൾ രാജാവു വാഴുന്നെങ്കിൽ രാജാ
വു, രാജ്ഞി വാഴുന്നെങ്കിൽ രാജ്ഞി, സഭയിൽ ചെന്നു, യാതൊരു പ്രവൃത്തി
യൊ ആലോചനയോ തുടങ്ങും മുമ്പെ കൂടിയിരിക്കുന്ന മന്ത്രികളോടും കാ
ണികളോടും ഒന്നു പ്രസ്താവിച്ചരുളും. മന്ത്രിസഭയിലേക്കുള്ള ആ എഴുന്നെ
ള്ളത്തു ബഹു കോലാഹലത്തോടും ഘോഷത്തോടും കൂടെ സംഭവിക്കയും,
ആസ്ഥാനമണ്ഡപത്തിന്റെ പ്രത്യേകമുള്ളാരു വാതിലിൽ കൂടി ചെല്ലു
കയും ചെയ്യുന്നു. നമ്മുടെ ചിത്രത്തിൽ വാതിലിനെയും എഴുന്നെള്ളത്തി
നെയും കാണാം. ഈ കഴിഞ്ഞ ഫിബ്രവരിമാസം 8ാം ൹ മഹാരാണി
യും ചക്രവൎത്തിനിയുമായ വിക്തോരിയവൎകൾ ഈ വിധത്തിൽ മന്ത്രിസഭ
യിലേക്കുള്ള എഴുന്നെള്ളി ഓരോ രാജ്യകാൎയ്യാദികളെ കുറിച്ചു പ്രസ്താവിച്ചരു
ളിയ ശേഷം, ബൊംബായി, മദ്രാസി എന്നീരണ്ടു സംസ്ഥാനങ്ങൾക്കു
തട്ടിയ പഞ്ചം ഓൎത്താൽ വളരെ വ്യസനിക്കുന്നു. ആ ജനങ്ങളുടെ കഷ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/73&oldid=186663" എന്ന താളിൽനിന്ന് ശേഖരിച്ചത്