താൾ:CiXIV131-4 1877.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

കലക്കം ഉള്ളപോലെ കാണുന്നു എന്നും കണ്ടു വിസ്മയിച്ചു, ഇതിന്റെ
കാരണം എന്തായിരിക്കും, എന്നു വിചാരിച്ചു അവന്റെ അടുക്കെ ചെന്നു:

എടാ: നിനക്കു ഇന്നു എന്തായി? ഏതൊ ഒരു വ്യസനം പിടിച്ചതു
പോലെ ഇരിക്കുന്നുവല്ലൊ അതെന്തു? എന്നു ചോദിച്ചു.

ചെക്കൻ: എനിക്കു ഒന്നും ഇല്ല. യജമാനി: നിനക്കു വല്ല ദീനം
ഉണ്ടോ? ചെക്കൻ: ഇല്ലമ്മെ.

യജമാനി: പിന്നെ എന്താടാ നീ വല്ലാണ്ടിരിക്കുന്നതു, എപ്പോഴും ആ
ടിപാടികൊണ്ടിരിക്കുന്ന നീ ഇന്നു ഒരു കലമ്പൊളിയന്റെ മാതിരി ഇരി
ക്കുന്നത എന്തു? വല്ല വികൃതിയും ചെയ്തൊ? ചെക്കൻ: അമ്മെ ഞാൻ
ഒന്നും ചെയ്തില്ലെ.

അല്പ സമയത്തിൽ പിന്നെ യജമാനൻ ഭാൎയ്യയെ വിളിച്ചു, നീ ഇന്നു
ചെക്കനെ കണ്ടുവോ? എന്നു ചോദിച്ചു.

ഭാൎയ്യ: അതെ കണ്ടു, ഭൎത്താ: എങ്ങിനെ ഇരിക്കുന്നു?

ഭാൎയ്യ: എനിക്കൊന്നും തിരിയുന്നില്ല. അവന്റെ മനസ്സിൽ ഏതൊ
ഒരു ഭാരം ഉള്ളപ്രകാരം തോന്നുന്നു. ഭൎത്താ: അവൻ പാടുന്നുവൊ?

ഭാൎയ്യ: ഇല്ല. അശേഷം ഇല്ല. ഭൎത്താ: ചിരിയുണ്ടൊ?

ഭാൎയ്യ: ചിരിയും ഇല്ല. എത്രയും വല്ലാതിരിക്കുന്നു. ഞാൻ അവനോ
ടു കാരണം ചോദിച്ചു, ഒന്നും ഇല്ലെന്നു അവൻ പറയുന്നു. ഞാൻ ഇതു
അശേഷം ഗ്രഹിക്കുന്നില്ലപ്പാ.

ഭൎത്താ: നിനക്കു മനസ്സിലാകയില്ല. എന്നാൽ എനിക്കു മനസ്സിലായി
രിക്കുന്നു. അവന്റെ ചിരിയും പാട്ടും ക്ഷണംകൊണ്ടു നിൎത്തിതരാം, എ
ന്നു ഞാൻ ഇന്നലെ നിന്നോടു പറഞ്ഞത ഓൎമ്മയില്ലെ? ഇപ്പോൾ അങ്ങി
നെ തന്നെ അവനെകൊണ്ടു പാട്ടു പാടിക്കുവാനും, എനിക്കു കഴിവുണ്ടൊ
ഇല്ലയൊ എന്നു നീ കണ്ടു കൊൾക.

ഭാൎയ്യ: ഇതു കേട്ടു സാരം ഗ്രഹിക്കാതെ വിസ്മയിച്ചുനിന്നു.

അപ്പോൾ യജമാനൻ ചെക്കനെ വിളിച്ചു, എടാ ഞാൻ ഇന്നലെ
ആ ഉമി അവിടെനിന്നു നീക്കുവാൻ നിന്നോടു പറഞ്ഞുവല്ലോ, നീ അതു
ചെയ്തുവൊ? എന്നു ചോദിച്ചു. ചെക്കൻ: ഉവ്വ, യജമാനനെ.

യജമാനൻ : ആ ഉമിക്കകത്തു ഒരു വെള്ളിവാളം ഉണ്ടായിരുന്നുവല്ലോ,
നീ കണ്ടില്ലെ ? ചെന്നു എടുത്തു കൊണ്ടു വരിക, ഞാൻ നിനക്കു ഒരു കൂട്ടം
ഉടുപ്പു മേടിക്കേണ്ടതിന്നു 2000 കാശ തരും.

ചെക്കൻ ഇതു കേട്ടപ്പോൾ മുഖഭാവം മാറി ഒരക്ഷരം പറവാൻ ക
ഴിയാതെ നിന്നു വിചാരിച്ചതാവിതു: ഒഹൊ! എന്നാൽ യജമാനൻ ഇത
അറിഞ്ഞിരിക്കുന്നു, പക്ഷെ എന്റെ പരമാൎത്ഥം പരീക്ഷിപ്പാൻ അവൻ
അത ഉമിക്കകത്ത വെച്ചിരിക്കും; ഇപ്പോൾ അവന്നു തിരിച്ചു കൊടുക്കയ
ല്ലാതെ നിൎവാഹമില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/72&oldid=186662" എന്ന താളിൽനിന്ന് ശേഖരിച്ചത്