താൾ:CiXIV131-4 1877.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.

Vol. IV. DECEMBER. 1877. No. 12.

WINDSOR CASTLE.

വിന്ത്സൊർ കോട്ട.

ഇംഗ്ലന്തിലെ വിന്ത്സൊർ കോട്ട, എന്നു പ്രസിദ്ധപ്പെട്ടിരിക്കുന്ന കോവി
ലകം തേമ്സ്, എന്ന നദിയുടെ തെക്കേ കരയിൽ പണിയപ്പെട്ട വിന്ത്സൊർ
എന്ന ഗ്രാമത്തിന്റെ സമീപത്തുള്ളൊരു കുന്നിന്റെ മുകളിൽ മഹത്തര
മായി വിളങ്ങുന്നു. ക്രിസ്താബ്ദം 1066 ഇംഗ്ലിഷ് രാജാധിപത്യം പ്രാപിച്ച
ജൈത്രനായ ഒന്നാം വില്ല്യം ആ കോട്ടയെ പണിയിച്ചശേഷം, അവന്റെ
അനന്തരവന്മാരായ ഒന്നാം എദ്വാൎദ, മൂന്നാം എദ്വാൎദ, രണ്ടാം ചാരല്സ്,
എന്നീ രാജാക്കന്മാർ അതിനെ കാലക്രമേണ വലുതാക്കുകയും, എത്രയൊ
അലങ്കരിക്കയും ചെയ്തു. രണ്ടാം ചാരല്സിന്റെ കാലം തുടങ്ങി ഇതുവരെ
യും ഇംഗ്ലിഷ് രാജാക്കന്മാർ ആണ്ടുതോറും വേനൽകാലത്തെ അവിടെ ത
ന്നെ കഴിച്ചു കൊള്ളുന്നു. ആ കോട്ടയിൽ കാണുന്ന വിശേഷമായ മണി
യറകൾ, മണിമാളികകൾ, വൻശാലകൾ ഇത്യാദി ആൎക്കു വിവരിപ്പാൻ
കഴിയും? സന്തജോൎജ്ജ് എന്നു പേരുള്ള ശാലക്കു 180 കാലടി നീളം ഉണ്ടു.
12

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/181&oldid=186870" എന്ന താളിൽനിന്ന് ശേഖരിച്ചത്