താൾ:CiXIV131-4 1877.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 178 —

പിന്നെ എത്രയോ അലങ്കൃതമായ സന്തജോൎജിയുടെ പള്ളയിൽ മൂന്നാം
ജോൎജ്, എന്ന മഹാദൈവഭക്തിയുള്ള രാജാവു തന്റെ നിത്യ ആരാധന
യെ കഴിക്കയും ചെയ്തു. കോട്ടയുടെ കിഴക്കേ ഭാഗത്തിലും വടക്കു ഭാഗ
ത്തിന്റെ പകുതിയിലും 1870 കാലടി നീളവും തക്ക വീതിയുമുള്ള ഒരു ത
റയിൽനിന്നു തേമ്സ് നദിയെയും അതിന്റെ ഇരുകരകളിലുമുള്ള മണിഗേ
ഹങ്ങളെയും ബങ്കളാവുകളെയും ഭവനങ്ങളെയും ഗ്രാമങ്ങളെയും നിലമ്പ
റമ്പുകളെയും മറ്റും ബഹു ദൂരത്തോളം കാണ്മാൻ കഴിയും. നായാട്ടിനു
വേണ്ടി പതിനൊന്നു നാഴിക ചുററളവുള്ളൊരു മരക്കാവും അടുക്കെ ഉണ്ടു.
രാജകുഡുംബക്കാർ ആരെങ്കിലും കോട്ടയിൽ പാൎത്താൽ, കൊടിക്കൂറ വൻ
ഗോപുരത്തിന്റെ മുകളിൽനിന്നു പാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഒന്നാം
ചിത്രം തേമ്സ് നദിയുടെ നേരെയുള്ള ഭാഗത്തെയും രണ്ടാമതു കോട്ടയുടെ
മുൻഭാഗത്തെയും കാണിക്കുന്നു.

A GOOD NAME.

ഒരു നല്ല പേർ.

ഒരു പേരിൽ എന്തുള്ളു? എന്നു ചോദിപ്പാൻ എളുപ്പമെങ്കിലും അതി
ന്റെ ശരിയായ ഉത്തരം പറവാൻ അല്പം പ്രയാസം ഉണ്ടു. കാരണം
പേരുകൾ പലവിധത്തിൽ ഉള്ളതുപോലെ ഈ ചോദ്യത്തിന്നു ഉത്തരം
പറവാൻ ബാദ്ധ്യതപ്പെടുന്നവരും പലതരക്കാരുള്ളതാകയാൽ അവരവരു
ടെ ഹിതത്തിന്നു പറ്റിയവണ്ണം ഓരോരുത്തർ പറയുന്ന ഉത്തരം ശരിയെ
ന്നു അവൎക്കു മതം ഉണ്ടായിരിക്കുമെങ്കിലും, ഒരു നല്ല പേരിൽനിന്നുളവാകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/182&oldid=186872" എന്ന താളിൽനിന്ന് ശേഖരിച്ചത്