താൾ:CiXIV131-4 1877.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 139 —

കുണ്ടാറു, വൈപ്പാറു, താമ്രപൎണ്ണി എന്നീ പുഴകൾ വങ്കാള ഉൾക്കടലിൽ
ഒഴുകുന്നു. പേരാറു എന്ന പൊന്നാനിപ്പുഴ മാത്രം കിഴക്കുനിന്നു പടി
ഞ്ഞാറോട്ടു ചെന്നു അറബിക്കടലെ തേടുന്നു. രണ്ടു മലനിരകളുടെ പടി
ഞ്ഞാറേ ചരുവിൽനിന്നും തെന്മലയുടെ കിഴക്കേ തടത്തിൽനിന്നും ഉറ
ക്കുന്ന പുഴകൾ എല്ലാം അറവിക്കടലിൽ വീഴുന്നു.

വയനാട്ടിൻ മേല്പാട്ടിന്റെ ചേലും ഭാവവും ഒരുപ്രകാരം മലനാട്ടിലു
ള്ളതിനോടു ഒക്കുന്നതുകൊണ്ടു ചക്കക്കരൂളിന്നു തുല്യം എന്നു പറയാം.

6. മലച്ചിനെപ്പുകൾ. തള്ളമലയായ സഹ്യനിൽനിന്നും അതിൽ
നിന്നു പിരിയുന്ന മലവരികളിൽനിന്നും പല ചെറിയ വരികളും ശാഖക
ളും ചിനെച്ചു പുറപ്പെട്ടു കരനാടോളം പടൎന്നു കടലോടടുക്കുമളവിൽ താണു
താണു ചമയുന്നു. അവ വടക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞു നോക്കു
ന്നു. അവറ്റിന്റെ ഉയരത്തിന്നു ഒരു തിട്ടമായ സൂത്രം ഇല്ല; പലതു മല
യിൽനിന്നു ദൂരപ്പെട്ടാലും മലയടുക്കേ നില്ക്കുന്നവറ്റിൽ ഉയൎന്നിരിക്കും. താ
ണ നാട്ടിൽ ഓരോ കുന്നു മേടുകളും വരിയായിട്ടോ ഒറ്റയായിട്ടോ അവിട
വിടേ മുഴെച്ചുനില്ക്കുന്നു. വടക്കേ മലയാളത്തിൽ കടലോളം മുന്തുന്നവ
ഏറുകയും തെക്കേതിൽ കുറകയും ചെയ്യും. പല മലവരിക്കുന്നുകൾ തള്ള
മലയേ അനുസരിച്ചു വടക്കു പടിഞ്ഞാറുള്ള നെറ്റി കുത്തനെയും പുറം
കിഴക്കോട്ടു ചരിഞ്ഞിട്ടും ഇരിക്കുന്നു. ചിലതിന്നു ഉരുണ്ട വടിവുണ്ടു, പര
ന്ന ചെങ്കൽപാറകളും ഓരോ കരിങ്കൽപാറകളും കാണാം.

ചില മുഖ്യ ചിനെപ്പുകളുടെ പേരുകൾ III, 1. കൊടുമുടികളുടെ കൂ
ട്ടത്തിൽ പറഞ്ഞിരിക്കുന്നു.

തള്ളമല കരിങ്കല്ലാകും പോലെ ശേഷം വരിമലകുന്നുകളുടെ അടി
സ്ഥാനത്തിൽ കരിങ്കൽ കിടക്കുന്നു. എന്നാലും പല ഇടങ്ങളിൽ എറി
ഞ്ഞ പോലെ ഓരോ കരിങ്കൽപാറകളെയും ഉരുളപ്പാറകളെയും ശേഷം
മല കുന്നുകളോടു യാതൊരു ചേൎച്ചയില്ലാതെ അട്ടി നേരെ മറിഞ്ഞും
പൊട്ടിയും നിലത്തിൽനിന്നു കുത്തനെയും മുന്തുന്ന കരിങ്കൽപാറകളേയും
കാണാം. തിരുവില‌്വമാമല, ഇരിങ്ങപ്പാറ മുതലായ കരിങ്കൽപാറകൾ
പ്രസിദ്ധം. മിക്ക കുന്നുകൾ ചെമ്മണ്ണു പൊതിഞ്ഞ ചെങ്കൽകുന്നുകൾ
അത്രേ. മലയാളികൾ ചിന്തയില്ലാതെ കുന്നുകളുടെ മുകളിൽനിന്നു കാടു
കളഞ്ഞതിനാൽ മഴ മണ്ണിനെ അരിച്ചുകൊണ്ടു പോയതു നിമിത്തം മി
ക്കതും പാഴായി കിടക്കുന്നു. പലേടത്തു അടിയിലേ ചെങ്കല്ലിനെ വെളിയെ
കാണാം. കുടകിൽ ഉള്ളതു പോലെ വയനാട്ടിലും ചില ഇടങ്ങളിൽ ചെ
ങ്കല്ലുണ്ടു. കണ്ണടെപ്പും കരിങ്കല്ലിന്നൊത്ത കടുപ്പവും ഉള്ള പരന്ന ചെങ്കൽ
പ്പാറകളെ വിശേഷിച്ചു ചന്ദ്രഗിരിതൊട്ടു കൂടാളിയോളവും, വണ്ടൂർ, മല
പ്പുറം, അങ്ങാടിപ്പുറം, കടക്കൽ എന്നീ സ്ഥലങ്ങൾക്കകത്തും, അവിടവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/143&oldid=186785" എന്ന താളിൽനിന്ന് ശേഖരിച്ചത്