താൾ:CiXIV131-4 1877.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 138 —

5—6 കണ്ടി വാതിലുകളേ ഉള്ളൂ എന്നു തോന്നുന്നു. അവിടുത്തെ ചുരങ്ങ
ളെ കിഴിഞ്ഞിട്ടും കന്യാകുമാരിയെ ചുറ്റീട്ടും പാണ്ഡ്യനും ചോഴനും തെൻ
മലയാളത്തെ തങ്ങൾക്കു കീഴ്പെടുത്തുവാനും പാടിത്തമിഴർ അരുമ്പുളി
ച്ചുരത്തിൽ കൂടി ഇറങ്ങി തിരുവിതാങ്കൂറിൽ കുടിയേറുവാനും സിംഹളത്തിൽ
നിന്നു പുറപ്പെട്ടു കന്യാകുമാരിയിൽ കിഴിഞ്ഞു പാൎപ്പിടം തേടിയ തീയർ ഈ
ഴവർ മുതലായവർ കരവഴിയായും മറ്റും കടപ്പാനും കഴിവുണ്ടായിരുന്നു.

മലയിട: വിശേഷിച്ചു രണ്ടു തുടൎമ്മലകളുടെ ഒഴിവിലുള്ള മലയിടയിൽ
ഈ നൂറ്റാണ്ടോളം തിങ്ങിവിങ്ങിയ കാടു ഉണ്ടായിരുന്നെങ്കിലും ആ വഴി
യായും അടുത്ത 1-2 ചുരങ്ങളിൽ കൂടിയും ചേരനും ചോഴനും പാണ്ടിയ
നും മലയാളത്തിൽ ഇറങ്ങി അതിനെ അടക്കുവാനും കഴിവുവന്നു. അവ
രാൽ വിശേഷിച്ചു മലയാളത്തിന്നു പല തിന്മയും നന്മയും നേരിട്ടു.

പരശുരാമൻ ഏതു വഴിയായിട്ടു പരദേശബ്രാഹ്മണരേയും തമിഴ് കു
ടിയേറികളായ മുതലിപിള്ളമാരേയും മലയാളത്തിലേക്കു കൊണ്ടു വന്നു
എന്നറിയുന്നില്ല. പക്ഷെ മലയിട വഴിയായിട്ടായിരിക്കും. അതിൽ കൂടി
മുങ്കാലത്തു പോലെ പിങ്കാലത്തും വടുകരായ തെലിങ്കരും ചേര ചോഴ
പാണ്ടിയ തമിഴരും മലയാളത്തിൽ കുടി ഏറി പാൎപ്പാൻ വന്നിരിക്കുന്നു
എന്നു വെക്കാം.

ഈ മലയിടയിൽ കൂടി ചേര ചോഴ മണ്ഡലങ്ങളിലേക്കുള്ള പോക്കു
വരവിന്നു ഇപ്പോൾ നല്ല പാങ്ങുണ്ടു. ബ്രിതിഷ് കോയ്മ മൂന്നു നിരത്തുക
ളെ ഉണ്ടാക്കിച്ചതു കൂടാതെ ഇരിമ്പുപാതയെ ഇട്ടതിന്റെ ശേഷം വേപ്പൂർ
നിന്നു പാലക്കാടു, കോയമ്പത്തൂർ, ചേലം, ചെന്നപ്പട്ടണം (മദ്രാശി), നാ
ഗപ്പട്ടണം, ബങ്കളൂർ, ബല്ലാരി, ബൊംബായി, കാലികാത മുതലായ സ്ഥ
ലങ്ങളിലേക്കു എളുപ്പത്തിൽ പോകാം.

5. മുകൾ പരപ്പുകൾ. മേല്പറഞ്ഞ മലനിരകൾ മിക്കതും മുകൾ
പരപ്പുള്ളവ. അതിൽ കുടകു, വയനാടു, നീലഗിരി, ആനമല മുതലായ
വ പ്രധാനം. അവറ്റിലും മല കുന്നു താഴ്വരകളും ഇടകലൎന്നിരിക്കുന്നു.
വടക്കേ മലനിരയും തെക്കേ നിരയുടെ തെക്കേ അംശവും ദക്ഷിണ ഭൂമി
യിലേക്കും വങ്കാള ഉൾക്കടലിലേക്കും ചായുന്നു.

വടക്കേ മലനിരയുടെ പടിഞ്ഞാറെ വിളുമ്പു കടുന്തൂക്കമായിരുന്നാലും
കുടകു, വയനാടു, നീലഗിരി എന്ന മുകൾപരപ്പുകൾ കിഴക്കോട്ടു ചാരിച്ച
രിഞ്ഞു പരക്കയാൽ ചുരങ്ങളുടെ മീതെ ഉത്ഭവിക്കുന്ന മിക്ക പുഴകൾ കി
ഴക്കോട്ടു ഒഴുകി വങ്കാള ഉൾക്കടലിൽ ചേരുന്ന കാവേരി മുതലായ നദിക
ളിൽ കൂടുന്നു. തെക്കേ മലനിരയിലേ ആനമല മുകൾപരപ്പു അധികം
പടിഞ്ഞാറോട്ടു ചായുന്നു. എന്നാൽ കിഴക്കോട്ടു ചരിയുന്ന തുടൎമ്മലയുടെ
തെക്കേ അംശത്തിൽനിന്നു കിഴക്കു തെക്കോട്ടു ഒഴുകുന്ന വൈകൈയാറു,

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/142&oldid=186783" എന്ന താളിൽനിന്ന് ശേഖരിച്ചത്