താൾ:CiXIV131-4 1877.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

ല്ലിനഗരം.

കാൎയ്യത്തിനു കൂടിയ
മഹാരാജസഭയുടെ
മഹിമെക്കു തക്കതാ
യ ആടോപങ്ങളും
ആഡംബരങ്ങളും
അനവധിയായി ഉ
ണ്ടാകും, എന്നതിനു
സംശയമില്ല. ത
ല്ക്കാലം കമലഹീന
മായ തടാകതുല്യമാ
യിരിക്കുന്ന ഡില്ലി
രാജധാനി ആ സു
മൂഹൂൎത്തത്തിൽ ഒരു
നല്ല സരോജിനി
യെ പോലെ ഹി
ന്തുരാജ്യത്തിലെ പ
ട്ടണങ്ങളിൽ ആ
അടിയന്തരം നട
ക്കുന്ന ഏഴെട്ടു ദിവ
സമെങ്കിലും വീണ്ടും
ശോഭിക്കും.

1877ാമതിൽ ഉണ്ടാ
വാൻ പോകുന്ന
ഈ കാൎയ്യത്തെ വി
ചാരിച്ചാൽ 1857ാമ
തിൽ നടന്ന മത്സ
രകാൎയ്യം ഒാൎമ്മെക്കു
വരാതിരിക്കയില്ല.
സിപ്പായികൾ ദുരു
പദേശം കേട്ടു, ഇങ്ങുമങ്ങും കലഹം തുടങ്ങി, തരം കിട്ടിയേടത്തു മഹാരാക്ഷസക്രിയകളെ നടത്തി,
ഇംഗ്ലിഷ്കാരെ വെട്ടിത്തറിച്ചു മഹമ്മതശ്ശാഃ എന്ന കിഴവനായ രാജാവിനെ ഹിന്തു ചക്രവൎത്തി, എന്നു
നിശ്ചയിച്ചു. ഡില്ലിപട്ടണത്തിൽ ഇരുത്തിയ കാലത്തു, ഇരുപതു വൎഷത്തിൽ പിന്നെ വിക്തോരിയാ
മഹാരാണി തന്നെ ഈ പട്ടം ധരിക്കും എന്നു ആൎക്കു തോന്നുമായിരുന്നു? മേപ്പടി മഹമ്മതശ്ശാഃ 1837
തുടങ്ങി ഇരുപതു വൎഷത്തോളം ഇംഗ്ലിഷ്കാൎക്കു കീഴ്പെട്ടും, പിന്നെ 1857 സെപ്തമ്പർ മാസത്തിൽ ൮, ൧൦
തിയ്യതികളൊ ഇംഗ്ലിഷ് വാഴ്ചയെ അതിക്രമിച്ച സ്വതന്ത്രനായും, ഡില്ലിയിലെ മഹാമുകിള സിംഹാ
സനത്തിൽ ഇരുന്ന ശേഷം, ഇംഗ്ലിഷ്കാർ കലഹക്കാരെ ജയിച്ചു ഡില്ലിയെ അടക്കി, മഹമ്മതശ്ശാവിനെ
ദയവിചാരിച്ചു കൊല്ലാതെ, പേഗു ദേശത്തേക്കു നാടു കടത്തി, അവന്റെ പുത്രപൌത്രന്മാരെ അവർ
ചെയ്തതിന്റെ പ്രതികാരത്തിന്നായി കൊന്നു കളഞ്ഞു. ആകയാൽ മഹമ്മതശ്ശഃ മഹാ മുകിളസ്വരൂപ
ത്തിൽ പതിനേഴാമനും ഒടുക്കത്തവനുമായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/13&oldid=186602" എന്ന താളിൽനിന്ന് ശേഖരിച്ചത്