താൾ:CiXIV131-4 1877.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

(ഡില്ലിയിലെ അവസാനത്തെ രാജാവായ മഹമ്മതശ്ശാഃ ).

ഡില്ലിയിലെ തെരുവീഥികളും വീട്ടുചുമരുകളും കല്ലുകളും തങ്ങൾക്കു വായുണ്ടെങ്കിൽ, എ
ന്തെല്ലാം കഥകളെ പറഞ്ഞറിയിക്കുമായിരുന്നു? 1857ാമതിൽ ഇംഗ്ലിഷ് വാഴ്ചയെ നീക്കി, കല
ഹക്കാരുടെതു സ്ഥാപിപ്പാൻ വേണ്ടി, എത്രയൊ മനുഷ്യരക്തം ചിന്നിപ്പോയി? അതിൽ പി
ന്നെ കലഹക്കാരുടെതു നീക്കി ഇംഗ്ലിഷ്കാരുടെ വാഴ്ചയെ വീണ്ടും ക്രമപ്പെടുത്തുവാൻ എത്രയൊ
ജനങ്ങൾ നശിച്ചു പോയി? എത്ര ആളുകൾ ആ മത്സരം ഹേതുവായി ദുഃഖപരവശന്മാരായി
തീൎന്നിരിക്കും? ഇംഗ്ലിഷ്കാർ 1803ാമതിൽ മഹറാട്ടികളെ ജയിച്ചു ഡില്ലിയെ ഒന്നാം പ്രാവശ്യം പി
ടിച്ചപ്പോഴും, മഹറാട്ടികൾ അതിനെ പിടിച്ചപ്പോഴും പാൎസ്സിരാജാവായ നദീർശ്ശാഃ അതിനെ
പിടിച്ചു ഏകദേശം 30,000 നിവാസികളെ കൊന്നു, എല്ലാം കത്തിക്കവൎന്നു അനവധി ദ്രവ്യം
കൊള്ളയിട്ടപ്പോഴും, ഓറങ്ങസീബിന്റെ കാലത്തിലും, ബാബർ അതിനെ പിടിച്ചു മഹാമുകി
ളസാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയപ്പോഴും, മുകിളസ്വരൂപത്തിന്റെ കാരണവരും
മനുഷ്യപ്പുലിയുമായ തിമുൎല്ലങ്ങ അതിനെ പിടിച്ചു കവൎന്ന സമയത്തും, എത്ര നാശവും കണ്ണീരും
ചോരധാരയും വിലാപവും ആ പട്ടണത്തിൽ ഉണ്ടായിരുന്നു? ഇതൊക്കെ വിചാരിച്ചാൽ ഈ
നഗരരത്നം ഒരു വലിയശവക്കുഴി, എന്നു പറയേണ്ടതിനു ഹേതുവുണ്ടു.

എങ്കിലും ഈ കാലത്തിനും മുകിളരുടെ കാലത്തിനും തമ്മിലുള്ള ഭേദാഭേദങ്ങൾ കണ്ടുവരേ
ണ്ടതിന്നായി ചില മുകിളസ്വരൂപക്കാരെ കുറിച്ചു ചുരുങ്ങിയ വൎത്തമാനം എഴുതുന്നു.

തിമുൎല്ലങ്ങ് ജിങ്കിസ്ഖാന്റെ (൨) താവഴിയിൽ ഒരുവനായി പടിഞ്ഞാറെ തുൎക്കിസ്ഥാന്റെ നടുവിലുള്ള, സമൎക്കാന്തപട്ടണത്തെ തന്റെ രാജധാനിയാക്കി പെരുമ്പുലി തന്റെ മടയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/14&oldid=186603" എന്ന താളിൽനിന്ന് ശേഖരിച്ചത്