താൾ:CiXIV131-4 1877.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 115 —

യോളം ഉയരം ഉണ്ടാകും. അതിൻറെ ഇലകൾക്കു കുന്തത്തിന്റെ ആകൃ
തിയും വെള്ളിയുടെ നിറവും ഉണ്ടു. അതിന്റെ പൂക്കൾ വെളുത്ത കുല
കളായി ഇലകളുടെ നടുവിൽ ശോഭിച്ചു നില്ക്കുന്നു. കായി അരവിരൽ
നീളവും നാലു തോര ഘനവുമുള്ളതാകുന്നു. മൂക്കും മുമ്പെ അതിന്റെ
നിറം പച്ചയും, മൂത്താൽ കറുപ്പും തന്നെ. അതിനെ തിന്നേണം എ
ങ്കിൽ, വെണ്ണീറും കുമ്മായവും കലൎത്തിയ വെള്ളത്തിൽ ഇടേണം. കുറയ
നാൾ അതിൽ ഇരുന്ന ശേഷം ശുദ്ധവെള്ളത്തിൽ കഴുകീട്ടു ഉപ്പും ജീരക
വും കൊത്തമ്പാലരിയും കൂട്ടിയ വെള്ളത്തിൽ ഇട്ടാൽ, അച്ചാറിന്നു ന
ല്ലതു, എങ്കിലും എണ്ണ ഉണ്ടാക്കേണ്ടതിനു ആ കായി എത്രയോ വിശേഷ
മുള്ളതാകുന്നു. ഈ നാട്ടിലും വില്ക്കുവാൻ കൊണ്ടു വരുന്ന വിലാത്തിയെ
ണ്ണ ഒലീവെണ്ണ തന്നെ. ആ വൃക്ഷം പെരുകുന്ന രാജ്യങ്ങളിൽ വേറെ
യുള്ള നെയികൊണ്ടു ആവശ്യമില്ല. അതു ആയിരം ഈരായിരം സം
വത്സരത്തോളം ജീവിക്കുന്നു. യരുശലേം നഗരത്തിന്റെ സമീപത്തുള്ള
ഒലീവമലമേൽ യേശുവിന്റെ ജീവകാലത്തിൽ ഉണ്ടായിരുന്ന വൃക്ഷങ്ങൾ
ഇന്നും ഉണ്ടു, ഒലീവവൃക്ഷത്തിന്റെ മരം മേശ മുതലായ വീട്ടു സാമാന
ങ്ങളുടെ പണിക്കായിട്ടു എത്രയോ വിശേഷം.

HONOUR THY FATHER AND THY MOTHER.

നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.

ഒരു ദിവസം മതാമ്മ ചെറിയ മിസ്സിയോടു കൂടെ തോട്ടത്തിൽ നടന്നു
കുസ്സിനിക്കാരൻ പാൎക്കുന്ന പുരയു ടെ മുറ്റത്തു എത്തിയപ്പോൾ, അവ
ന്റെ ഭാൎയ്യ സന്തോഷിച്ചും കൊണ്ടു പുറത്തു വന്നു സലാം പറഞ്ഞു.
അവളുടെ രണ്ടു വയസ്സുള്ള ആണ്കുട്ടിയും വഴിയെ പറഞ്ഞു, കൈ രണ്ടും
നീട്ടി: എന്നെ എടുക്കേണം എന്നു പറഞ്ഞു. അമ്മ അവനെ വേഗം
എടുക്കായ്കകൊണ്ടു, അവൻ വൈരം കൊടുത്തു, അവളെ അടിപ്പാനും
ചീത്ത പറവാനും തുടങ്ങി. എന്നാറെ അവൾ അവനെ കൈയിൽ എടു
ത്തു ഒന്നു ചുംബിച്ചതിനാൽ അവൻ അധികം കോപിച്ചു, അമ്മയെ മാ
ന്തുകയും കടിക്കയും ചെയ്തു. അപ്പോൾ മതാമ്മ അവനെ നോക്കി നീര
സഭാവം കാട്ടി ശാസിച്ചാറെ, അവൻ അടങ്ങി മിണ്ടാതെ ഇരുന്നു.

മതാമ്മ: അയ്യൊ കുസ്സിനിക്കാരത്തിയേ, നിൻറെ ചെറു മകനു കോ
പിച്ചു, നിന്നെ അടിക്കയും മാന്തുകയും കടിക്കയും ചെയ്വാൻ സമ്മതിക്കു
ന്നതു എന്തിനു?

കുസ്സിനിക്കാരത്തി: ഞാൻ എന്തു ചെയ്യേണ്ടു മതാമ്മേ?

മതാമ്മ: എന്റെ കുട്ടി ദുസ്വഭാവവും അനുസരണക്കേടും കാണിച്ചാൽ,

8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/119&oldid=186738" എന്ന താളിൽനിന്ന് ശേഖരിച്ചത്