താൾ:CiXIV131-4 1877.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 108 —

കാണ്ടാമൃഗം ഇന്ത്യയിലും തെൻ അഫ്രിക്കാവിലും ജീവിക്കുന്നെങ്കിലും
ഈ ചിത്രത്തിന്മേലുള്ളതിനെ മാത്രം കേരളോപകാരി കണ്ടതെയുള്ളൂ.
എന്നാൽ മൃഗത്തെ കണ്ടവർ അതിനെ കുറിച്ചു അറിയിച്ചതിനെ ചുരു
ക്കത്തിൽ പറയാം: കാണ്ടാമൃഗത്തിനു ഏകദേശം ആനയുടെ വണ്ണവും
ബലവും ഉണ്ടു , തുമ്പിക്കൈ ഉണ്ടെങ്കിലും, അതിന്നു മനുഷ്യന്റെ കൈവി
രലിന്റെ നീളമേയുള്ളൂ, മൂക്കിൻ ഒത്ത നടുവിൽ ഇരിക്കുന്ന കൊമ്പു
അസ്ഥിയിൽ ഊന്നി നില്ക്കുന്നതല്ല, മാംസാദിഞരമ്പുകളോടു ചേൎന്നുറ
ച്ചിരിക്കുന്നു. ചെവി നേരെ മേലോട്ടു ഉയരുകയും, ഓരോ കാലിൽ മുമ്മൂ
ന്നു കുളമ്പുകൾ ഇരിക്കയും ചെയ്യുന്നു. അതിന്റെ രോമമില്ലാത്ത തോൽ
പെരുത്തു തടിച്ചതും ചുളുപ്പുകളും മുരുമുരുപ്പുകളും കൊണ്ടു നിറഞ്ഞതുമാ
കുന്നു. വെടിയുണ്ട അതിൽ പ്രവേശിക്കയില്ല. കാണ്ടാമൃഗം പ്രത്യേകം
മരത്തിന്റെ കൊമ്പും ചപ്പുംകൊണ്ടു ഉപജീവനം കഴിച്ചു, ചളിയിൽ
കിടന്നുരുളുന്നതിൽ രസിക്കുന്നു. വെറുപ്പില്ലെങ്കിൽ അതു ആൎക്കും ഹാനി
വരുത്തുകയില്ല, കോപിപ്പിച്ചാൽ ചുറ്റിപ്പായുകയും കൊമ്പിനാൽ ഭൂമി
യെ പിളൎത്തു മണ്ണും കല്ലും നാലു ഭാഗത്തേക്കു എറിഞ്ഞു, കണ്ടു കിട്ടിയ
വേടനെ കാൽകൊണ്ടു ചവിട്ടുകയൊ, കൊമ്പുകൊണ്ടു കുത്തി ശരീരത്തെ
ചീന്തുകയൊ ചെയ്യും. കാണ്ടാമൃഗം സാധാരണമായി പന്നി പോലെ
ഉറുമ്മുന്നു, കോപം ഉണ്ടെങ്കിൽ, ഭയങ്കരമായി മുഴങ്ങുന്നു. കണ്ണിൽ വെടി
വെക്കുന്നതിനാൽ മാത്രം കൊല്ലുവാൻ കഴിവുള്ളൂ. കാണ്ടാമൃഗത്തിന്റെ
കൊമ്പുകൊണ്ടു ഉണ്ടാക്കിയ പാത്രത്തിൽ വിഷം ഇട്ടാൽ അപ്പാത്രം ഉട
നെ വിയൎക്കയും നുരക്കയും ചെയ്യുന്നു, എന്നു പറയുന്നതു ഒരു കെട്ടുകഥ
യത്രെ.

A LESSON.

ഒർ ഉപദേശം.

1665ാമതിൽ ഒരു വല്ലാത്ത ദുൎവ്വ്യാധിയാൽ ലൊണ്ടൻ, എന്ന നഗരത്തിൽ
നിന്നു അനവധി ജനങ്ങൾ മരിച്ചപ്പൊൾ, ക്രൊവൻ എന്ന പ്രഭു ഭയപ്പെ
ട്ടു നഗരത്തെ വിട്ടു നാട്ടു പുറത്തുള്ള തന്റെ ഒരു കോവിലകത്തേക്കു മാ
റിപ്പാൎക്കേണം എന്നു നിശ്ചയിച്ചു. പണിക്കാർ വേണ്ടുന്ന സാമാനങ്ങൾ
എല്ലാം വണ്ടികളിൽ ആക്കി സകലവും യാത്രക്കു ഒരുങ്ങിയിരുന്നാറെ,
പ്രഭു പുറപ്പാടിന്നായി കാത്തു വലിയ ശാലയിൽ ചുറ്റി നടന്നു, പുറത്തു
ള്ള പണിക്കാർ തമ്മിൽ സംസാരിച്ചതിനെ കേട്ടു. അവരിൽ ഉണ്ടായിരു
ന്ന ഒരു കാഫ്രി കൂട്ടാളികളോടു: വ്യാധിയിൽനിന്നു തെറ്റിപ്പോകുവാനായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/112&oldid=186724" എന്ന താളിൽനിന്ന് ശേഖരിച്ചത്