താൾ:CiXIV131-4 1877.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 107 —

ങ്ങി കല്ലുകളെ കണ്ട ശേഷം അവ ബോധിക്കാഞ്ഞാൽ ഞാൻ മുതൽ മ
ടക്കിത്തരും, എന്നു പറഞ്ഞു പോകയും ചെയ്തു. മൂപ്പൻ കല്ലുകളെ ഉട
നെ അയക്കും എന്നു കന്യക വിചാരിച്ചു, എങ്കിലും പല നാൾ ചെന്നാ
റെയും അവൻ അയച്ചില്ല, ചോദിപ്പാനും അവൾക്കു ധൈൎയ്യം പോരാ.
സഭ കൂടുന്ന ദിവസത്തിൽ അവൾ അവനെ പള്ളിയിൽ കണ്ടു, കല്ലകളു
ടെ അവസ്ഥയെ ചോദിച്ചു. കല്ലുകൾ എന്റെ വീട്ടിൽ ഉണ്ടു, അവറ്റെ
കാണ്മാനായി നിങ്ങൾ ഒരു സമയം വരും, എന്നു ഞാൻ വിചാരിച്ചു കാ
ത്തിരുന്നു. പള്ളി തീൎന്ന ശേഷം, എന്റെ കൂടെ വന്നാൽ ഞാൻ അവ
റ്റെ കാണിക്കാം, എന്നു മൂപ്പൻ പറഞ്ഞു. പള്ളിക്കൂട്ടം പിരിഞ്ഞാറെ ക
ന്യക സന്തോഷിച്ചുംകൊണ്ടു മൂപ്പനോടു കൂടെ അവന്റെ വീട്ടിലേക്കു
പോയി. പിന്നെ അവൻ അവളെ മാളികമേൽ കൊണ്ടു പോയി, താൻ
രക്ഷിച്ചു പോരുന്ന ദരിദ്രരും ഊനമുള്ളവരുമായ പെണ്ണുങ്ങളെ കാട്ടി:
ഇതാ പത്മരാഗങ്ങളുടെ പെട്ടി, മരതകങ്ങളുടെ പെട്ടിയെ താഴത്തു കാ
ണിക്കാം. ഇവറ്റിൽ അധികം വിലയേറിയ രത്നകല്ലകൾ ഈ ലോക
ത്തിൽ എങ്ങും കിട്ടുകയില്ല നിശ്ചയം, എന്നിട്ടു അവ നിങ്ങൾക്കു ബോധി
ക്കാഞ്ഞാൽ നിങ്ങളുടെ ഉറുപ്പിക ഇപ്പോൾ തന്നെ മടക്കിത്തരാം, എന്നു
പറഞ്ഞു. എന്നാൽ കന്യക കുറയ നേരം നാണിച്ചു നിന്നാറെ: അവൾ
അല്ലയോ എന്റെ പിതാവേ, ഞാൻ ദൈവസ്നേഹത്താലെ ചെയ്യേണ്ടിയി
രുന്നതിനെ ചെയ്വാൻ എന്നെ പഠിപ്പിച്ചതുകൊണ്ടു ഞാൻ വളരെ നന്ദി
പറയുന്നു. ഉറുപ്പിക എനിക്കു ഇനി വേണ്ടാ, അവ ഇവരുടെ ചിലവിനാ
യി ഇരിക്കട്ടെ. ഇനിമേൽ ഞാൻ എന്റെ ഹൃദയത്തെ നശിച്ചു പോകുന്ന
സമ്പത്തിന്മേലല്ല, ദൈവത്തിന്മേൽ തന്നെ വെക്കേണ്ടതിനും എന്റെ
ധനംകൊണ്ടു ആവശ്യപ്പെടുന്നവൎക്കു സഹായിക്കേണ്ടതിനും എനിക്കു
ദൈവകൃപ ഉണ്ടാകേണമേ, എന്നു ചൊല്ലി സന്തോഷത്തോടെ തന്റെ
വീട്ടിലേക്കു മടങ്ങി ചെല്ലുകയും ചെയ്തു.

THE RHINOCEROS.

കാണ്ടാമൃഗം.

കാണ്ടാമൃഗം എന്ന പേർ പലരും കേട്ടിട്ടുണ്ടായിരിക്കും, അജ്ജന്തു
വിനെ കണ്ടവർ നമ്മുടെ വായനക്കാരിൽ ഉണ്ടൊ, എന്നു അറിയുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/111&oldid=186722" എന്ന താളിൽനിന്ന് ശേഖരിച്ചത്