താൾ:CiXIV131-4 1877.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

ഭിക്ഷുവാകുന്ന എനിക്കു മുതൽ എവിടെ? ദൈവത്താണ എന്റെ കൈ
യിൽ ഒരു കാശുമില്ല. എന്നു താഴ്മയോടെ പറഞ്ഞപ്പോൾ, അവർ ക്രുദ്ധിച്ചു
അവനെ തൂക്കിക്കൊന്നു. ആ നിധി ഇന്നേയോളം ഭവനത്തിൽ ഒളിച്ച കിടക്കു
ന്നു,എന്നു യഹൂദൻ അറിഞ്ഞു,പലപ്പോഴും ബഹു യത്നം കഴിച്ചു അന്വേ
ഷണം ചെയ്താറെയും നിധിയെ കണ്ടില്ല. എന്നിട്ടും നിക്ഷേപത്തിന്മേൽ
വെച്ചിട്ടുള്ള ആശമുറ്റും പൊയ്പോകുന്നതു കഷ്ടം തന്നെ, എന്നു അവൻ വി
ചാരിച്ചു. ഒരു ഭവനം വിലെക്കു വാങ്ങേണം, എന്നു നിശ്ചയിച്ചിരിക്കുന്ന
ഒരു തുന്നക്കാരന്റെ അടുക്കൽ ചെന്നു: സ്നേഹിതാ വ്യാപാരത്തിനു വേണ്ടി
ഞാൻ മറ്റൊരു നഗരത്തിലേക്കു പാൎപ്പാൻ പോകുന്നു. നിങ്ങൾക്കു ഒരു ഭവ
നം വേണം എന്നു ഞാൻ കേട്ടിരിക്കുന്നു. അത ഉള്ളതോ? എന്നു ചോദി
ച്ചു. സഹായത്തിൽ കിട്ടിയാൽ വാങ്ങും എന്നു തുന്നക്കാരൻ പറഞ്ഞു. എ
ന്നാൽ എന്റെ ഭവനം വാങ്ങരുതൊ? ഞാൻ സഹായത്തിൽ തരാം, ഉറു
പ്പിക 1200 മതി, ഇത്ര വലിയ ഭവനത്തിനു നല്ല കുറഞ്ഞ വില അല്ല
യോ? എന്നു യഹൂദൻ പറഞ്ഞു. എല്ലാറ്റിന്നും ഇരട്ടി വില ചോദിക്ക,
എന്നല്ലൊ യഹൂദരുടെ സംപ്രദായം, ഉറുപ്പിക 600 പറഞ്ഞെങ്കിൽ നോ
ക്കുമായിരുന്നു, എന്നു തുന്നക്കാരൻ പറഞ്ഞു. എന്തു വാക്കാൺ ഇതു തുന്ന
ക്കാരാ, 600 ഉറുപ്പികക്കു ഇത്ര നല്ല വീടു എവിടെ എങ്കിലും കിട്ടുമോ? പി
ന്നെ ഞാൻ ഒരു രഹസ്സം നിങ്ങളോടു പറയാം. അതിനെ നിങ്ങൾ ആ
രോടും പറയരുതു: എന്റെ ഭവനത്തിൽ ഒരു വലിയ നിധി ഒളിച്ചു കിട
ക്കുന്നു. ഞാൻ വളരെ അന്വേഷിച്ചാറെയും അതിനെ കണ്ടില്ല. പക്ഷെ
നിങ്ങൾ ദൈവഗത്യാ അതിനെ കാണ്മാൻ മതി. എന്നാൽ ഞാൻ ഒന്നു
പറയട്ടെ: വീടിനെ നിങ്ങൾ 1000 ഉറുപ്പികക്കു എടുപ്പിൻ. നിധിയെ നി
ങ്ങൾ കണ്ടാൽ, അതിന്റെ പകുതി എനിക്കൊ എന്റെ ശേഷക്കാൎക്കൊ
തരേണം. നിങ്ങൾ ഒരു പരമാൎത്ഥി, എന്നെ ഒരു നാളും ചതിക്കയില്ല, എന്നു
യഹൂദൻ പറഞ്ഞതിനെ തുന്നക്കാരൻ സമ്മതിച്ചു, കൈയടിച്ചു കാൎയ്യ
ത്തെ ഉറപ്പിച്ചു. പിന്നെ യഹൂദൻ ഒർ ആധാരത്തെ എഴുതിച്ച റജിസ്ത്ര്
ചെയ്തു ജന്മവില 1000 ഉറുപ്പിക വാങ്ങി ഭവനത്തെ ഒഴിച്ചു. മറ്റൊരു നഗ
രത്തിൽ പോയി പാൎത്തു വ്യാപാരം തുടങ്ങി.

തുന്നക്കാരൻ താൻ വാങ്ങിയ ഭവനത്തിൽ വന്നു പാൎത്താറെ, നിധിയെ
അന്വേഷിക്കുന്നതിനാൽ ഞാൻ നേരം വെറുതെ കളയരുതു, എന്നു നിശ്ച
യിച്ചു. ഉത്സാഹത്തോടെ തുന്നിക്കൊണ്ടിരുന്നു. എങ്കിലും യഹൂദന്റെ രഹ
സ്യം പരസ്യമായി പോയതുകൊണ്ടു, അവൻ എവിടെ എങ്കിലും പോയി
നടന്നാൽ, ഇടവലക്കാർ: ഹേ തുന്നക്കാരാ,നിധി കണ്ടുവൊ? എന്നു ഹാ
സ്യമായി ചോദിച്ചു. എന്തു നിധി? നിധി അവിടെ ഉണ്ടെങ്കിൽ, യഹൂദൻ
അതിനെ എടുക്കാതിരിക്കുമോ? എന്നു തുന്നക്കാരൻ ഉത്തരം പറയും. കുറയ

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/103&oldid=186705" എന്ന താളിൽനിന്ന് ശേഖരിച്ചത്