താൾ:CiXIV131-4 1877.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

കാലം ഇങ്ങിനെ കഴിഞ്ഞാറെ: നിധി ഭവനത്തിൽ ഉണ്ടായിരുന്നു എങ്കി
ലൊ, അതിനെ എടുക്കുന്നതിനാൽ ഒരു ക്ഷണംകൊണ്ടു ധനികനായി
തീൎന്നെങ്കിലൊ? എന്നു താനും ഭാൎയ്യയും രാപ്പകലും ചിന്തിച്ചു, മോന്തായം
തൊട്ടു കഴിയാട്ട വരെയും ഭവനത്തെ മറിച്ചു ശോധന കഴിച്ചാറെയും,
ഒരു വസ്തുവിനെയും കണ്ടില്ല. അനേകം ലഘു ബുദ്ധികളെയും വഞ്ചി
ച്ചിട്ടു ഉപജീവനം കഴിക്കുന്ന ഒരു മന്ത്രവാദി ആ നഗരത്തിൽ പാൎക്കുക
കൊണ്ടു, തുന്നക്കാരൻ അവനെ ചെന്നു കണ്ടു കായ്യം അറിയിച്ചാറെ, അ
ദ്ദേഹം തന്റെ പുസ്തകങ്ങളും മറ്റും കൈയിൽ പിടിച്ചു നിലാവില്ലാത്ത
രാത്രിയിൽ തുന്നക്കാരന്റെ വീട്ടിൽ എത്തി, കുട്ടികളും പണിക്കാരും ഉറങ്ങി
യാറെ, ഓരോ അതിശയമുള്ള വരകളെ നിലത്തു വരെക്കയും, ആരും തി
രിയാത്ത അക്ഷരങ്ങളെ എഴുതുകയും മന്ത്രങ്ങളെ മൂളുകയും ചെയ്ത ശേഷം:
നിധി ഉണ്ടു, അതു കിടക്കുന്ന സ്ഥലത്തെ സ്ഥിരപ്പെടുത്തുവാൻ വേണ്ടുന്ന
സാധനങ്ങൾ വാങ്ങുവാൻ ഇരുപതു ഉറുപ്പിക വേണം, നിധി കണ്ടശേ
ഷം അല്പം ഒർ ഇനാം തന്നാൽ മതി, എന്നു പറഞ്ഞതു തുന്നക്കാരൻ കേട്ടു,
സമ്മതിച്ചു ഉറുപ്പിക, കൊടുക്കയും ചെയ്തു. പിന്നെ എല്ലാം ഒരുക്കിയ
ശേഷം മന്ത്രവാദി വന്നു: നിധി കിടക്കുന്ന സ്ഥലത്തിൽ നീലനിറമുള്ള
ഒരു ചെറിയ ജ്വാല കത്തുന്നതു കാണും, എന്നു ചൊല്ലി എല്ലാ മുറികളി
ലും അറകളിലും നടന്നു മന്ത്രം ചൊല്ലീട്ടും ജ്വാല എവിടെയും കാണായി
വന്നില്ല. എന്നതിന്റെ ശേഷം നിധി ഉണ്ടു, എങ്കിലും, അതിനെ കാക്കു
ന്ന ഭൂതം മഹാ കേമൻ തന്നെ. അവനെ ആട്ടേണ്ടതിന്നു ബഹു പ്രയാ
സം. സ്നാനപ്പെടും മുമ്പെ മരിച്ചുപോയ ഒരു ശിശുവിന്റെ നെയി കൊ
ണ്ടു ഉണ്ടാക്കപ്പെട്ട തിരി കത്തിച്ചിട്ടു, അതിന്റെ മണം അവന്റെ മൂക്കിൽ
ചെലുത്തുന്നതിനാൽ മാത്രം അവനെ ആട്ടുവാൻ കഴിവുള്ളു. അങ്ങിനെ
യുള്ള തിരി കിട്ടേണ്ടതിനു 50 ഉറുപ്പിക വേണം, എന്നു മന്ത്രവാദി പറഞ്ഞു.
ഇതിനെ തുന്നക്കാരൻ കേട്ടപ്പോൾ ഒന്നു ഞെട്ടി,എങ്കിലും മറ്റൊരു വഴി
ഇല്ലല്ലൊ, എന്നു വിചാരിച്ചു ഉറുപ്പികയും കൊടുത്തു. എന്നാറെ എത്ര
യൊ ഇരുട്ടുള്ളൊരു രാത്രിയിൽ മന്ത്രവാദി തുന്നക്കാരന്റെ വീട്ടിൽ എത്തി,
കൈക്കലുള്ളൊരു കെട്ടിൽനിന്നു അനേകം തുണികളെയും കടലാസുകളെ
യും അഴിച്ചു നീക്കി, ശാപ്പിൽനിന്നു വാങ്ങുന്ന തിരികളെ പോലെയുള്ള
ഒരു തിരിയെ കാട്ടി, സ്നാനപ്പെടും മുമ്പെ മരിച്ച ഒരു ശിശുവിന്റെ
നെയി കൊണ്ടു ഉണ്ടാക്കിയതാണ, ശ്മശാനക്കുഴിക്കാരനു 50 ഉറുപ്പിക
കൊടുക്കേണ്ടി വന്നു.* എനിക്കു ഈ കാൎയ്യത്തിൽ ലാഭം വേണ്ടാ. നിങ്ങൾ
ക്കു ഗുണം വരട്ടെ, ഇതിനാൽ നിധി വെളിച്ചത്തു വരാഞ്ഞാൽ നിധി ത

* വിലാത്തിയിൽ ഓരോ ശ്മശാനസ്ഥലത്തിനു എല്ലാ ശവക്കുഴികളെ കുഴിപ്പാനായി ഒരാൾ
നിശ്ചയിച്ചിട്ടുണ്ടു അവനു ശ്മശാനക്കുഴിക്കാരൻ (Sexton) എന്നു പേർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/104&oldid=186707" എന്ന താളിൽനിന്ന് ശേഖരിച്ചത്