താൾ:CiXIV130 1875.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക.
മത്ത. ൧൧, ൪൩.

ച്ചാൽ മഹാലോകർ സ്തുതിക്കും, അല്ലായ്കിൽ നമുക്കു ലോകാപവാ
ദം ഉണ്ടാകും നിശ്ചയം, എന്നു പറഞ്ഞു. അതിന്നു രാജാവു: ഹാ
ആത്മികയായീടുന്ന പത്നിയേ, ബുദ്ധിയും അറിവും പോരായ്ക
യാൽ നീ ഈ വിധത്തിൽ സംസാരിക്കുന്നു. നമ്മുടെ മൂത്തമകൻ
അസഭ്യനും വിഢ്ഡിയും ഒരു വസ്തുവും തിരിച്ചറിയാത്തവനും അ
ത്രെ; ഇളയവനോ, മഹാവിദ്വാനും സമൎത്ഥനും എല്ലാം എളുപ്പ
ത്തിൽ ബോധിപ്പാൻ പ്രാപ്തനും ആകുന്നു എന്നു പറഞ്ഞു. അ
ങ്ങിനെ ആകുന്നു എങ്കിൽ അവനു ഒരു കൂട്ടം മുതൽ കൊടുത്തു, അ
വനെ വിദ്യാഭ്യാസത്തിന്നായി അന്യരാജ്യത്തിലേക്കു അയക്കാമ
ല്ലൊ. എന്നാൽ നമുക്കു മാനം ഉണ്ടാകും, എങ്കിലും നിന്തിരുവടി
വിചാരിച്ചതു മാനത്തിന്നു പോരാ എന്നു രാജ്ഞി ഉണൎത്തിച്ചാറെ:
അങ്ങിനെ ആകട്ടെ പണത്തിന്നു ക്ഷാമമില്ലല്ലൊ എന്നു രാജാവു
പറഞ്ഞു.

പിന്നെ രാജാവു മൂത്ത മകനെ വിളിപ്പിച്ചു അവനോടു: എൻ
പുത്രാ കേൾക്ക, നിന്റെ അനുജൻ മഹാസമൎത്ഥൻ ആകകൊണ്ടു
അന്യരാജ്യത്തിലേക്കു ചെന്നു അവിടെത്ത ജനങ്ങളെയും മൎയ്യാദക
ളെയും ആചാരങ്ങളെയും കണ്ടറിഞ്ഞു വരേണ്ടതിന്നു കച്ചവടത്തി
ന്നായി കപ്പലിൽ കയറിപ്പോകുന്നു. എന്നാൽ നീയും വെറുതെ ഇ
രിക്കേണ്ടാ; ഇതാ ഇവിടെ ആയിരം വരാഹൻ കെട്ടാക്കിയിരിക്കു
ന്നു. ഇതിനെ നീ വാങ്ങി, വല്ല രാജ്യത്തിലേക്കു ചെന്നു, നല്ല
ഒരു ഗുരുവിനെ സേവിച്ചു വിദ്യാഭ്യാസം കഴിച്ചു കൊൾക എന്നു
പറഞ്ഞ ശേഷം: അങ്ങിനെ ആകട്ടെ എന്നു മകൻ ചൊല്ലി മുതൽ
വാങ്ങി യാത്രയായി.

അക്കാലത്തു ഇളയ മകനും കോവിലകം വിട്ടു സന്തോഷത്തോ
ടെ കപ്പലേറി പായും കയറ്റി നങ്കുരം എടുത്തു ഓട്ടം തുടങ്ങി, പല
പല രാജധാനികളെയും ചെന്നു കണ്ടു കച്ചവടം നടത്തി, ഊരും
നാടും കടന്നു അനേകം ജാതികളെയും മൎയ്യാദകളെയും കണ്ടറിഞ്ഞു,
അതാത രാജാക്കന്മാരോടും നാടുവാഴികളോടും മമത കെട്ടി പോന്നു.
പിന്നെ അവൻ കച്ചവടം കൊണ്ടു അനവധി ധനം ശേഖരിച്ചു.
പല രാജാക്കന്മാരുടെ സമ്മാനം ലഭിച്ചും കൊണ്ടു വീണ്ടും കപ്പൽ
ഏറി രാജ്യത്തിലേക്കു മടങ്ങി ചെല്ലുവാൻ പുറപ്പെട്ടു. മൂത്ത മക
നോ. പിതാവു കൊടുത്ത ആയിരം വരാഹനും ഒരു കെട്ടു വസ്ത്രവും
എടുത്തു യാത്രയായി ദൂരം വഴി നടന്നു വളരെ തളച്ചയൊടും കൂടെ ഒ
രു കുന്നിന്മേൽ എത്തി നിന്നു: എടോ നമ്മെ പഠിപ്പിപ്പാൻ കഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/48&oldid=186176" എന്ന താളിൽനിന്ന് ശേഖരിച്ചത്