താൾ:CiXIV130 1875.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ത്രീയിൽനിന്നു ജനിച്ചിരിക്കുന്ന മനുഷ്യൻ ദിവസങ്ങൾ ചുരുങ്ങിയവനും ൪൫
ദുഃഖം നിറഞ്ഞവനും ആകുന്നു. യൊബ. ൧൪, ൧.

യുന്ന ഒരു ഗുരു ഈ ദിക്കുകളിൽ എങ്ങാനും ഉണ്ടോ എന്നു മൂന്നു കു
റി കൂക്കിയതിനെ കുന്നിന്റെ കിഴക്കഭാഗത്തു പാൎത്തിരുന്ന അംശം
അധികാരി കേട്ടു, അസാരം സ്തംഭിച്ചു എങ്കിലും, ഞാൻ ഇവിടെ
ഇതാ എന്നു വിളിച്ചു പറഞ്ഞു.

പിന്റെ രാജപുത്രൻ അധികാരിയുടെ അരികത്തു ചെന്നു, അ
വനോടു സംസാരിച്ചപ്പോൾ, ഇവനു ബുദ്ധി പോരാ എന്നു അ
ധികാരി കണ്ടു, എന്റെ വീട്ടിൽ വന്ന സംഗതി എന്തു എന്നു
ചോദിച്ചാറെ മറ്റെവൻ പറഞ്ഞു: എനിക്കു ആയിരം വരാഹൻ ഉ
ണ്ടു; അവറ്റെ നിങ്ങൾ എടുത്തു എന്നെ വിദ്യകളെ ശീലിപ്പിക്കേ
ണം. നല്ലതു നീ എന്റെ കൂട പാൎത്തു, ഞാൻ കല്പിക്കുന്നതിനെ അ
നുസരിച്ചാൽ, ഞാൻ ഒർ ആണ്ടിൽ എന്റെ എല്ലാ വിദ്യകളെയും
അഭ്യസിപ്പിച്ചു തരാം എന്നു അധികാരി പറഞ്ഞതു രാജപുത്രനു
സമ്മതമായി, ആയിരം വരാഹൻ കൊടുത്തു അവനോടു കൂടെ പാ
ൎക്കയും ചെയ്തു.

അനന്തരം അവൻ നാൾ തോറും രാവിലെ അഞ്ചു മണി തുടങ്ങി
വൈകുന്നേരത്തു ആറു മണിവരെ അധികാരി കല്പിച്ച എല്ലാ വേ
ലയും ചെയ്തു. അതായതു: ഉഴുക, പുല്ലു പറിക്ക, വിത്തു വാളുക, തോ
ടു കീറുക, ചാണകം തേക്കുക, മരക്കൊമ്പു വെട്ടുക, തൈ നടുക,
വെണ്ണീറു പറമ്പിൽ ഇടുക, കന്നുകാലികൾക്കു പുല്ലു കൊടുക്ക,
കുളിപ്പാൻ വേണ്ടി വെള്ളം കാച്ചുക, മുറി അടിച്ചു വാരുക, നാട്ടു
ക, നെല്ലു കുത്തുക, കറ്റകൾ കെട്ടുക എന്നും മറ്റുമുള്ള വേല എ
ല്ലാം ചെയ്തു. താൻ എത്രയും ബുദ്ധിഹീനൻ ആക കൊണ്ടു ഉടു
പ്പു എല്ലാം മുഷിഞ്ഞു കീറിയിരിക്കുന്നു എന്നു അറിഞ്ഞില്ല. ഭക്ഷ
ണത്തിന്നു അവനു കുളുത്ത ചോറു മാത്രം കിട്ടുക കൊണ്ടു അവൻ
എത്രയോ മെലിഞ്ഞു പോകയും ചെയ്തു.

അപവൻ പന്ത്രണ്ടു മാസം ഈ വിധത്തിൽ അദ്ധ്വാനിച്ചു കൂ
ലിപ്പണി എല്ലാം ശീലിച്ചതിന്റെ ശേഷം, അധികാരി അവനെ
വിളിച്ചു: ഹെ പൈതലെ, നീ ഒരു സംവത്സരത്തോളം എന്റെ കൂ
ട പാൎത്തു എന്റെ സകല വിദ്യകളെയും പഠിച്ചിരിക്കുന്നു. അധി
കം പഠിപ്പാൻ താല്പൎയ്യം ഉണ്ടെങ്കിൽ, നീ നാട്ടിലേക്കു പോയി, നി
നക്കു വേണ്ടി ഉടുപ്പും ഗുരുവിനു വേണ്ടി പണവും വാങ്ങി വരിക,
എന്നാൽ നിന്നെ പിന്നെയും പഠിപ്പിക്കയും ചെയ്യാം എന്നു പറ
ഞ്ഞു. പോകാം; മാതാപിതാക്കന്മാൎക്കു ഇഷ്ടം ഉണ്ടെങ്കിൽ മടങ്ങി വ
രികയുമാം എന്നു പറഞ്ഞു പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/49&oldid=186177" എന്ന താളിൽനിന്ന് ശേഖരിച്ചത്