താൾ:CiXIV130 1875.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ നാം മക്കൾ എങ്കിലോ അവകാശികൾ എന്നും ഉണ്ടു; ദൈവത്തിൻ അവകാ
ശികളും ക്രിസ്തുവിനു ക്രട്ടവകാശികളും തന്നെ. രോമ. ൮, ൧൭.

നികൾ കണ്ടു പ്രാൎത്ഥിച്ചുംകൊണ്ടു പോരിനായി ഒരുങ്ങി നിന്നു.

പടവെട്ടിയനാൾക്കു മുമ്പെയുള്ള രാത്രി മുഴുവനും ബിംബാരാ
ധികൾ ഭക്ഷിച്ചും കുടിച്ചും നമുക്കു പ്രയാസം കൂടാതെ ഒരു വലിയ
ജയം ഉണ്ടാകും എന്നു തങ്ങളുടെ പൂജാരികളുടെ വെളിച്ചപ്പാടുകൾ
കേട്ടു രസിച്ചും, കൈക്കൽ അകപ്പെടുന്ന ക്രിസ്ത്യാനികളെ ഹിംസി
പ്പാൻ പോകുന്ന വിധത്തെ ഓൎത്തു ഗൎവിച്ചുംകൊണ്ടു നേരം പോ
ക്കുന്ന സമയത്തിൽ, ക്രിസ്ത്യാനികൾ തങ്ങളുടെ പാളയത്തെ ഉറപ്പി
പ്പാൻ വേണ്ടി കല്ലുകളെ കൂട്ടി ഒരു മതിലിനെ കെട്ടി ദൈവത്തോ
ടു പ്രാൎത്ഥിച്ചു കൊണ്ടിരുന്നു.

വെളുക്കുമ്പോൾ ബിംബാരാധികൾ കൊടിക്കൂറകൾ പാറിച്ചും
പെരിമ്പറ മുഴങ്ങിച്ചും ആൎപ്പു വിളിച്ചുംകൊണ്ടു തോണികളിൽ ക
യറി ക്രിസ്ത്യാനികളുടെ പാളയത്തിന്നു അണഞ്ഞു വരുന്നതു കണ്ടു
എങ്കിലും, ഒരു മണൽതിട്ട നിമിത്തം അവൎക്കു ഒരു നാഴിക ഇപ്പു
റം മാത്രം കര പിടിക്കേണ്ടതിന്നു സംഗതി വന്നു. അങ്ങിനെ ഇ
രിക്കുമ്പോൾ ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ ബഹു പ്രാപ്തനായ ഒരു
പടനായകൻ ഇതിന്നിടയിൽ സൌഖ്യപ്പെട്ട രാജാവിന്റെ തി
രുമുമ്പിൽ ചെന്നു: ശത്രുക്കൾ കരെക്കു ഇറങ്ങുന്നതിൽ തന്നെ അ
വരെ എതിരിടാം എന്നു പറഞ്ഞതിനെ കേട്ടു സമ്മതിച്ചു, സൈ
ന്യത്തെ എല്ലാം കൂട്ടി ചേൎത്തു അവരുമായി മുട്ടുകുത്തി: അല്ലയൊ
ജീവനുള്ള ദൈവമേ, ഈ ആപത്തിൽനിന്നു ഞങ്ങളെ രക്ഷിപ്പാൻ
നീയേ മതിയായുള്ളവൻ എന്നു ഏറിയോന്നു പ്രാൎത്ഥിച്ചശേഷം::
നിങ്ങൾ ദൈവനാമത്തിൽ ചെല്ലുക. കൎത്താവായ യേശു താൻ
നിങ്ങളോടു കൂട പോരുക എന്നു ചൊല്ലി അവരെ പറഞ്ഞയച്ചു.

പിന്നെ ക്രിസ്ത്യാനികളുടെ സേന പാളയത്തെ വിട്ടു വളഞ്ഞ
വഴിയിൽ കൂടി ബിബാരാധികൾ കരെക്കു ഇറങ്ങുന്ന ഇടത്തി
ന്റെ സമീപത്തുള്ള കുറ്റിക്കാടോളം നടന്നു, അതിൽ ഒളിച്ചു പാ
ൎത്തു. അവിടെ പടനായകൻ സേനയെ അണിയായി നിറുത്തി,
അനങ്ങാതെയും ശബ്ദിക്കാതെയും ഇരിക്കേണം എന്നു കല്പിച്ചു.
ഇതിനെ ശത്രുക്കൾ ഗ്രഹിക്കാതെ ക്രിസ്ത്യാനികൾ ഒരു നാഴിക ദൂര
ത്തുള്ള തങ്ങളുടെ അഴിനിലത്തിൽ വിറച്ചുംകൊണ്ടു എതിരാളികളെ
നോക്കിപ്പാൎക്കുന്നു എന്നു വിചാരിക്കയാൽ ഒരു സൂക്ഷ്മവും കൂടാതെ
ക്രമംവിട്ടു പടവുകളിൽനിന്നു കിഴിഞ്ഞു; വെള്ളത്തൂടെ ചെല്ലുന്നതി
നെ ക്രിസ്ത്യപടനായകൻ കണ്ടു, സേനയോടു കൂടെ മുല്പുക്കു അവ
രെ ചെറുപ്പാൻ തുടങ്ങിയനേരത്തു, അവർ ഭ്രമിച്ചു പടവുകളിലേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/40&oldid=186168" എന്ന താളിൽനിന്ന് ശേഖരിച്ചത്