താൾ:CiXIV130 1875.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങളുടെ അരകൾ കെട്ടിയും വിളക്കുകൾ എരിഞ്ഞും കൊണ്ടിരിക്ക. ൩൭
ലൂക്ക. ൧൨, ൩൫.

ക്കു മടങ്ങി പോകുവാൻ കഴികയില്ല എന്നു കണ്ടു നാനാ ദിക്കുക
ളിലേക്കു മണ്ടിത്തുടങ്ങി. പിന്നെ ക്രിസ്ത്യാനികൾ പലരെയും പിടി
ച്ചു കെട്ടുന്നതിൻ ഇടയിൽ ശേഷമുള്ളവർ ആയുധങ്ങളെ ചാടി
ച്ചാടി ജീവരക്ഷെക്കായി പാഞ്ഞു, കുറ്റിക്കാട്ടിന്റെ ഇടയിലും മര
ക്കൊമ്പുകളുടെ നടുവിലും ഒളിച്ചു പാൎത്തു.

പിടിപ്പെട്ടവർ തങ്ങൾ ക്രിസ്ത്യാനികളെ ചുടുവാനായി കെട്ടി
യുണ്ടാക്കിയ പന്തലിനെ ഓൎത്തു, ക്ഷണംകൊണ്ടു വാളിനാലോ കു
ന്തത്താലോ കുത്തിത്തുളച്ചു കൊല്ലപ്പെടും എന്നു വിചാരിച്ചു, വളരെ
ഭയപ്പെട്ടിരുന്നു എങ്കിലും, കടുപ്പമുള്ള വാക്കുപോലും ആരും അവ
രോടു പറഞ്ഞിട്ടില്ല. എല്ലാവരും ദയഭാവം മാത്രമെ കാട്ടി.

ക്രിസ്ത്യാനികളുടെ കൈയിൽ അകപ്പെട്ട ചങ്ങാതികൾക്കു ഒരു
ഹാനിയും വരികയില്ല എന്ന കുറ്റിക്കാട്ടിൻ ഇടയിലും മരക്കൊമ്പു
കളുടെ നടുവിലും ഒളിച്ചിരുന്നവർ കണ്ടപ്പൊൾ: പക്ഷെ അവരെ
യേശുവിനായി അറുത്തു ബലി കഴിപ്പാനോ, ഒരു പന്തലിലാക്കി
ചുടുവാനോ സൂക്ഷിക്കുമായിരിക്കും എന്നു വിചാരിച്ചു ഒളിച്ചു
പാൎത്തു.

ഇതിന്നിടയിൽ രാജാവു മന്ത്രികളോടു കൂടെ പോൎക്കളത്തിൽ എ
ത്തി, തടവുകാരെ തിരുമുമ്പിൽ കൊണ്ടു വരേണം എന്നു കല്പി
ച്ചു. ആയവർ വിറച്ചും കൊണ്ടു രാജസന്നിധിയിൽ വന്നപ്പോ
ൾ രാജാവു: നിങ്ങൾ ഭയപ്പെടേണ്ടാ, ഒരുത്തന്റെയും തലയിൽ
നിന്നു ഒരു രോമം പോലും വീഴുകയില്ല എന്നു അരുളിയ ശേഷം,
കുററിക്കാട്ടിൻ ഇടയിലും മരക്കൊമ്പുകളുടെ നടുവിലും ഒളിച്ചിരുന്ന
വരും ധൈൎയ്യം പ്രാപിച്ചു, ക്രിസ്ത്യ പടയാളികൾക്കു തങ്ങളെ ത
ന്നെ ഏല്പിച്ചു, നിങ്ങളുടെ ദൈവമായ യേശു നിമിത്തം ഞങ്ങളെ
രക്ഷിക്കേണം എന്നു അപേക്ഷിച്ചു, പടയാളികൾ അവരെ രാജാ
വിൻ മുമ്പിലാക്കി കാണിച്ചപ്പോൾ, അരികത്തു നില്ക്കുന്ന ഒർ ഉ
ദ്യോഗസ്ഥൻ: നിങ്ങൾ ഭയപ്പെടേണ്ടാ! യേശുവും ഞങ്ങൾ വിശ്വ
സിച്ചിരിക്കുന്ന കൃപാകരമായ വേദവും നിമിത്തം നിങ്ങൾക്കു പൂ
ൎണ്ണ ക്ഷമ ഉണ്ടു എന്നു വിളിച്ചു പറഞ്ഞു.

എല്ലാവൎക്കും ക്ഷമ കിട്ടുന്നു എങ്കിൽ, എനിക്കു മാത്രം കിട്ടുകയി
ല്ല എന്നു തഹായിലെ രാജാവായ ഫെനുവഫേഹോ വിചാരിച്ചു
ബഹു ഭയത്തോടും വിറയലോടും കൂട രാജസന്നിധിയിൽ ചെന്നു,
തന്റെ നേരെ മരണവിധി പുറപ്പെടും എന്നു നിശ്ചയിച്ചു നി
ന്നു എങ്കിലും, രാജാവിൻ തിരുമുഖം സ്നേഹത്താൽ പ്രകാശിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/41&oldid=186169" എന്ന താളിൽനിന്ന് ശേഖരിച്ചത്