താൾ:CiXIV130 1874.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ നാം ജീവിച്ചാലും കൎത്താവിന്നു ജീവിക്കുന്നു, ചത്താലും കൎത്തവിന്നു
ചാകുന്നു രോമ. ൧൪, ൮.

ശീലക്കെടു നിറഞ്ഞയുവാവപ്പാലത്തിൻ നടുവെത്തിയ സമയെ ।
മെല്ലെപ്പോകും ദാസനെയുന്തിത്തള്ളിത്തടിനിയിലിട്ടിതു തരസാ ॥
വെള്ളത്തിൽ വീണാണും പൊങ്ങിയുമല്ലൽ മുഴുത്തതി വിവശത പൂണ്ടു ।
ഒട്ടു കുടിച്ചൊരു സലിലത്താൽ വയർ പുഷ്ടിച്ചങ്ങിനെ വീൎത്തും കണ്ണുകൾ ॥
നട്ടുതുറിച്ചും കൊണ്ടഥ വീൎപ്പും മുട്ടിമരിച്ചിതു കഷ്ടം ദാസൻ ।
പെട്ടന്നപ്പൊൾ താപസനും ക്ഷമ വിട്ടത്തരുണനെ നോക്കിത്തന്നുടെ ॥
ദൃഷ്ടിചുവപ്പിച്ചതിധീരതയൊടുയഷ്ടിപിടിച്ചൊരു മുഷ്ടി മുറുക്കി ।
രുഷ്ടതയോടും നീയെന്തൊരുബഹുദുഷ്ടനിവണ്ണം ചൊല്ലിയ സമയെ ॥
കാണായ്വന്നു യുവാവിൽ തലമേൽ ചെണിയലുന്ന സുവൎണ്ണകിരീടം ।
കൊടിദിവാകരശോഭയെ വെല്ലും മോടികലൎന്നൊരു മുഖവും കാണായ് ॥
കാലൊടു തടയും ഹിമപാണ്ഡുരമാം ചെലവുമഴകൊടു പൂണ്ടതുകാണായ് ।
പരിമളഭരമിളദളികുലമായ്ക്കണ്ടരുമയൊടവനുടെ നികടവുമപ്പോൾ ॥
മാനവനല്ലിതു വാനവനെന്നിതി മാനസതാരിൽ നിനച്ചു മുനീന്ദ്രൻ ।
മൌനതയൊടും വിസ്മയവിഹ്വലമാനസമോടും നില്പതുകണ്ടു ॥
മധുരസ്ഫുടപദമാം വചനത്താൽ ചതുരൻ തരുണൻ മുനിയൊടു ചൊന്നാൻ ।
വാചംയമകേൾ മാമകവചനം നീ ചഞ്ചലനാകരുതിനി വെറുതെ ॥
അഖിലചരാചരപതിയുടെ മുമ്പിൽ നിഖിലചരിത്രം താവകമെത്തി ।
പ്രാൎത്ഥനയും ശുഭവൎത്തനവും തൽകീൎത്തനവും ത്വൽകൃതമാംനുതിയും ॥
സ്വൎഗ്ഗമനം ചെയ്തവിടുന്നെന്നെ നിൎഗ്ഗമനം ചെയ്യിച്ചു ധരണ്യാം ।
ഞാനൊരു ദൂതൻ ദൈവത്താൽ നിൻ ദീനതതീൎപ്പാനായി നിയുക്തൻ ॥
എന്നിവ കേട്ടൊരു നേരത്തവനെ വന്ദിപ്പതിനു തുനിഞ്ഞു മുനീന്ദ്രൻ ।
മന്ദെതരഖിലെശ്വരദൂതനുമന്നേരത്തമ്മുനിയൊടു ചൊന്നാൻ ॥
അരുതരുതെന്നെ വണങ്ങരുതിഹമാം കരുതുകനിൻ സഹചേടകമെന്നു ।
ദേവനെയൊരുവനെയല്ലാതന്യരിലേവനെയും വന്ദിക്കരുതോൎത്താൽ ॥
ദേവനിയന്തൃതബോധിച്ചിനി നീ കൈവെടിഖിലം സംശയജാലം ।
അവനാൽ വിരചിഅതമായിട്ടുള്ളൊരു ഭുവനം സ്വീയമിതെന്നു വരായൊ ॥
സ്വവിഹിതമാം പല കാൎയ്യങ്ങളെ യവനവികലമിങ്ങു നടത്തീടുന്നു ।
രഹസിമനുഷ്യരെ നോക്കിക്കണ്ടവനഹരഹരവരെഭരിച്ചീടുന്നു ॥
സകലനരൎക്കും ശുഭമുളവാവാൻ സഖലുനിതാന്തം യത്നിക്കുന്നു ।
രണ്ടുദിനങ്ങളിൽ നീ ചിലകാൎയ്യം കണ്ടുഭ്രമിച്ചായല്ലി മഹാത്മൻ ॥
ഉണ്ടുപദേശമവറ്റിൽ നീയറിയേണ്ടതിനായതു ചൊല്ലിത്തരുവൻ ।
വല്ലൊരു കാൎയ്യംവിഷയം തവഹൃദികില്ലുളവാക്കും സമയത്തിങ്കൽ ॥
ഈശ്വരമാശ്രയമാക്കി വസിക്ക ശാശ്വതനെ നയവാനെന്നോൎക്ക ।

നമ്മെ പ്രഥമം കൈക്കൊണ്ടവനൊരു ധൎമ്മിഷ്ഠൻ നരെനെന്നൊൎക്കേണ്ട ।
ആതിത്ഥ്യം താൻ ചെയ്വതവന്നുയശൊധിക്യം വരുവാനായത്രെ ॥
അതിഥിജനത്തിനു മാൎദ്വീകത്തെ മതിവരുവോളം നല്കിയുഷസ്സിൽ ।
ലഹരിവരുത്തിയയക്കുന്നതിനാലഹമവിടുന്നപ്പാത്ര മെടുത്തെൻ ॥
തൽപാത്രത്തൊടു തദ്ദുൎവ്വ്യയവും പൊയ്പോകുന്നതു ശുഭമാമല്ലൊ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/68&oldid=186110" എന്ന താളിൽനിന്ന് ശേഖരിച്ചത്