താൾ:CiXIV130 1874.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്യോന്യം സ്നേഹിക്കുന്നതു ഒഴികെ ആരോടും ഒന്നും കടമ്പെടരുതു.
രോമ. ൧൩, ൮. ൬൩

താപസനതു കണ്ടകതളിരിങ്കൽ താപമോടെവം ചിന്ത തുടങ്ങി ।
പൊല്ക്കുടമപഹരണം ചെയ്തതു ബഹു ദുഷ്കൃതമെന്നേ പറവാനുള്ളു ॥
അക്കുടമിക്കൃപണന്നു കൊടുത്തൊരിക്കുടിലാശയമെന്തൊന്നയ്യൊ ।
ഭ്രാന്തല്ലാതിതു മറ്റൊന്നല്ലിഭ്രാന്തനെവിട്ടു നടന്നാൽ കൊള്ളാം ॥
വെക്കമതിന്നഖിലേശ്വര നീ മമ തക്കമയക്കെന്നൎത്ഥന ചെയ്തു ।
മൌനതയോടെ നടക്കും സമയെ ഭാനുവുമംബുധി തന്നിൽ മറഞ്ഞു ॥
കൂരിരുൾ വന്നു പരന്നുടനുടനെ പാരിടമഖിലം മൂടി മറെച്ചു ।
നീഡജമെല്ലാം പാറിത്തങ്ങടെ കൂടുകൾ തോറും ചെന്നു പൊരുന്നി ॥
കാട്ടുമൃഗങ്ങൾ ഗുഹാദികൾ വിട്ടു കൂട്ടത്തോടെ നടന്നു തുടങ്ങി ।
പുഷ്പചയത്താൽ മരമെന്നതു പൊൽ പുഷ്കരമൃക്ഷചയേന വിളങ്ങി ॥
ദീപഗണത്താൽ ഭൂതലമംബരശോഭയെ വെല്ലുവതിന്നു മുതിൎന്നു ।
രാത്രിവിശേഷം കണ്ടു നടപ്പാനാൎത്തിമനസ്സിൽ മുഴുത്തപ്പഥികർ ॥
തത്ര സമീപെ കണ്ടൊരു ഭവനെ സത്വരരായിച്ചെന്നു കരേറി ।
ഇന്നിവിടെ പാൎക്കാമൊ ഞങ്ങൾക്കെന്നവർ ചോദിച്ചളവതിടയോൻ ॥
വരുവിൻ പാൎപ്പാൻ തടവില്ലിവിടെ ഇരവുകഴിച്ചു ഗമിക്കെവേണ്ടു ।
ഹൃൽകൌതുകമൊടുമിങ്ങിനെ ചൊല്ലി സൽകാരം ബഹുവിധമായ് ചെയ്തു ॥
അൎദ്ധനിശാവധി പല പല ദൈവികവാൎത്തകൾ തമ്മിലുരെച്ചു വസിച്ചു ।
നിദ്രയടുത്തൊരു സമയെ ഘണ്ടാനിദ്ധ്വനിയാൽ പരിവാരജനത്തെ ॥
ആകപ്പാടെ വിളിച്ചഥ ദൈവികവാകത്തിൻ പാരായണ ചെയ്തു ।
ഭുവനെശ്വരനൊടു യാപ്ഞകഴിച്ചദ്ദിവസായാസം തീൎത്തു പതുക്കെ ॥
പുലരും വരെയവരെല്ലാവരുമഥ വളരെ സുഖമൊടു നിദ്രകഴിച്ചു ।

കാല്യം വരുമളവെ പഥികന്മാർ പല്യങ്കത്തെ വെടിഞ്ഞെഴുനീറ്റു ।
അപ്പൊഴുതൊരു ശിശുനിദ്രച്ചീടും തല്പസമീപെ തരുണനടുത്തു ॥
കുണ്ഠതകൂടാതശ്ശിശുതന്നുടെ കണ്ഠത്തെ പിടിപെട്ടു മുരുണ്ടി ।
ക്കൊണ്ടു വധിച്ചതു കണ്ടൊരുമുനിയകതണ്ടു കലങ്ങി ഭ്രമിച്ചുതുടങ്ങി ॥
അത്യുപകാരം ചെയ്തതിനുള്ളൊരു പ്രത്യുപകാരമിതതിശയമത്രെ ।
ഭാഗവതൊത്തമനാം ഗൃഹനായകനേകതനൂഭവനിവനെയുള്ളു ॥
ഏതുമൊരല്പം മടികൂടാതെ ഘാതുകനവനെ വധിച്ചാനല്ലൊ ।
രൌരവമിപ്പൊളെന്നുടെ നേരെ ഭൈരവമാം നിജവദനത്തൂടെ ॥
കാളജ്വാലാമാലകൾ വളരെ കാളിച്ചീടിലുമിക്കൎമ്മത്തെ ।
ക്കാളതുഭീകരമല്ലനമുക്കിപ്പൊളിവിടുന്നീ ദുഷ്ടനെ വിടണം ॥
ഇത്ഥം ഭയപരവശരായവിടുന്നുത്ഥാനം ചെയ്തോടി മുനീന്ദ്രൻ ।
അംഘ്രിവിറക്കുകകൊണ്ടവനേറ്റം സങ്കടമാൎന്നു പലായനകൎമ്മെ ॥
സത്വരമോടീട്ടവനുടെ പിന്നാലെത്തിനടന്നത്തരുണനുമപ്പോൾ ।

അദ്ധ്വഗയുഗളം പോകെണ്ടും പഥി അദ്ധ്വാക്കൾ പലതുണ്ടതുമൂലം ।
ചേടകനൊരുവൻ വഴികാണിപ്പാൻ കൂടി നടന്നാനവരുടെ മുമ്പിൽ ॥
ഉണ്ടൊരു പാലം തത്ര കടപ്പാൻ വേണ്ടിയതിന്മേലെത്തിയ സമയെ ।
മുമ്പിൽനടക്കും ദാസൻ തന്നുടെ പിമ്പെചേൎന്നു നടന്നിതു തരുണൻ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/67&oldid=186109" എന്ന താളിൽനിന്ന് ശേഖരിച്ചത്