താൾ:CiXIV130 1874.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ ക്രിസ്തുവിനോടു ഒന്നിച്ചു ചത്തു എങ്കിൽ അവനോടു ഒന്നിച്ചു
ജീവിക്കും. രോമ. ൬. ൮.

പ്പിക വാക്കി ഉണ്ടു. ആയതിനെ കൊണ്ടു വീട്ടു ചെലവിനെ ന
ടത്തിപ്പാൻ എത്തം വന്നില്ല പുതിയ കടം വാങ്ങേണ്ടി വന്നു.

ഇങ്ങിനെ മൂന്നു മാസം ഞെരുക്കത്തോടെ കഴിച്ച ശേഷം എ
ന്റെ ഭാൎയ്യ പ്രസവിച്ചു അപ്പോൾ വീട്ടിൽ വല്ലാത്ത ചെലവു
എന്നേ വേണ്ടു. ഈ ദുരവസ്ഥയിൽ കിടന്നു വലയുമ്പോൾ എന്തു
വേണ്ടു എന്നു വിചാരിച്ചു തല്ക്കാല ബുദ്ധിമുട്ടു തീൎപ്പതിന്നായി
എന്റെ കടുക്കനും മോതിരവും ഭാൎയ്യയുടെ ചില ആഭരണങ്ങളും
പണയം വെച്ചു ചില ഉറുപ്പിക കടം വാങ്ങി.

ഞാൻ ഇപ്രകാരം പലരോടും കടം വാങ്ങുന്ന കാൎയ്യം നാട്ടിൽ ശ്രു
തിപ്പെട്ടാറെ, കടക്കാർ എനിക്കു കാഠിന്യം കാട്ടിത്തുടങ്ങി. ഒരു ദിവസം
പുലൎച്ചെക്കു തന്നെ ചാണ്ടി എന്നവൻ ബദ്ധപ്പെട്ടു എന്റെ വീ
ട്ടിൽ വന്നു: എനിക്കു ഇന്നു വൈകുന്നേരത്തു സുവിശേഷപുരത്തേ
ക്കു പോവാൻ ഉണ്ടു. അതുകൊണ്ടു ഉറുപ്പിക വസൂലാക്കി പലി
ശയും പാതിമുതലും തന്നേ കഴിവുള്ളു എന്നു എന്നെ ബുദ്ധിമുട്ടി
ച്ചാറെ ഞാൻ അവിധ പറഞ്ഞു, അവധി ചോദിച്ചതിന്നു ദുഃഖേ
ന സമ്മതിച്ചു എങ്കിലും അവധിക്കു എങ്ങിനെ കൊടുത്തുകൊള്ളേ
ണ്ടു എന്നു ഞാൻ അറിയുന്നില്ല. അയ്യൊ എൻ ദൈവമേ എന്ന്
ഇങ്ങിനെ വ്യസനിച്ചുകൊണ്ടിരുന്നു. അപ്പോൾ തന്നെ മഞ്ജുനാ
ഥച്ചെട്ടി കോലായിക്കൽ വന്നു നിന്നു ഹേ ഇന്നോരെ, വരൂ വരൂ
എന്ന വിളിക്കുന്നതു കേട്ടു, ഞാൻ പുറത്ത ഇറങ്ങിയാറെ അദ്ദേഹം
എനിക്കു കച്ചവടത്തിൽ ബഹു നഷ്ടം വന്നു പോയിരിക്കുന്നു; അ
തുകൊണ്ടു നീ എന്നോടു വാങ്ങിയ കടം ഇപ്പോൾ തന്നെ വീട്ടി
ത്തരേണം എന്നു എന്നെ മുട്ടിച്ചു കൊണ്ടിരിക്കുമ്പോൾ, മൂന്നാമതൊരു
വൻ എത്തി നാളെ ഞാൻ സൎക്കാരിൽ ചുങ്കപ്പണം അടെച്ചു കൊ
ടുപ്പാൻ ഉണ്ടാകകൊണ്ടു നീ എനിക്കു തരുവാനുള്ളതൊക്കയും ഇ
ങ്ങു വെക്കൂ എന്നു ഉരുസലാക്കിത്തുടങ്ങി. അപ്പോൾ എനിക്ക ഉ
ണ്ടായ വ്യസനത്തെ ഞാൻ എങ്ങിനെ വൎണ്ണീക്കേണ്ടു? “ചെക്കി
പ്പൂവോടു ശൈത്താൻ ചുറഞ്ഞതു പോലെ” കടക്കാർ നാലു ദിക്കിൽ
നിന്നും എന്നെ പറിച്ചു തിന്നുവാൻ അണഞ്ഞു വന്നു.

കടക്കാർ എന്റെ മേൽ വീഴുമ്പോൾ ഒക്കയും കൊടുക്കാമല്ലൊ
കൊടുക്കാമല്ലൊ. പതിനഞ്ചു തിയ്യതിയുടെ അകത്തു എല്ലാം തീൎത്തു
കൊടുക്കാം. എനിക്കു ഇന്നിന്നപ്രകാരം എല്ലാം പണം കിട്ടാൻ ഉ
ണ്ടു, കിട്ടിയാൽ ഉടനെ നിങ്ങളുടെ വീട്ടിൽ തന്നെ കൊണ്ടു വരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/54&oldid=186096" എന്ന താളിൽനിന്ന് ശേഖരിച്ചത്