താൾ:CiXIV130 1874.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തു മരിച്ചവരിൽനിന്നു ഉണൎന്ന ശേഷം ഇനി ചാകാ.
രോമ. ൬, ൮. ൫൧

നിശ്ചയം എന്നിങ്ങിനെ ഓരോന്നു പറഞ്ഞു കടക്കാരുടെ കൈയിൽ
നിന്നു തെറ്റിപ്പോവാൻ നോക്കി അനേകം അബദ്ധങ്ങളെ അ
റിഞ്ഞിട്ടും അറിയാത്തവനെ പോലെ സംസാരിച്ചും എത്രയോ ഉ
പായവും കപടവും പിത്തളാട്ടവും കാണിച്ചു അവരെ സമാധാന
പ്പെടുത്തിയുംകൊണ്ടു കാലക്ഷേപം കഴിക്കേണ്ടി വന്നു. അയ്യോ
ഞാൻ എത്ര നാണം കെട്ടു നടക്കേണ്ടി വന്നു? പകൽ മുഴുവനും
താപത്രയം. രാത്രിയിൽ സമാധാനവുമില്ല. കടക്കാരനെ ദൂരത്തു
നിന്നു കണ്ടാൽ ഞെട്ടി തലതാഴ്ത്തി അവന്റെ മുഖം നോക്കാതെ എ
ങ്ങിനെ എങ്കിലും തെറ്റി ഒഴിഞ്ഞു മറ്റൊരു വഴിക്കു തിരിയേണ്ടതി
ന്നു യത്നിക്കും. അവൻ ഒരു സമയം വഴിയിൽ വെച്ചു കടം കൊ
ണ്ടു പ്രസ്താവിക്കും എന്ന ഭയം എപ്പോഴും ഹൃദയത്തിൽ ഉണ്ടായി
രുന്നു.

വീട്ടിൽ മുമ്പെ പോലെ മൃഷ്ടാന്നവും വിശേഷ ഭോജ്യങ്ങളുമില്ല.
വീട്ടുസാമാനങ്ങൾ കറ പിടിച്ചു തുടങ്ങി. ഭാൎയ്യയുടെ മുഖം മുമ്പേ
പോലെ പ്രസാദിക്കാതെ വാട്ടം പിടിച്ചു പോയി. കൂടക്കൂട നിഷ്ഠു
രവാക്കുകളും പിറുപിറുപ്പുകളും കരച്ചലും ഉണ്ടായി. വീട്ടുകാൎയ്യവും
ക്രമക്കേടായി നടന്നു ഇതു എല്ലാം കൊണ്ടു ഞാൻ ചിന്തയാൽ പി
ടിപ്പെട്ടു ശതാസ്ത്രപീഡിതനെ പോലെ എന്റെ ദൌൎഭാഗ്യം നിമി
ത്തം വിലാപിച്ചു സ്നേഹിതരേയും ശത്രുക്കൾ എന്നു വിചാരിച്ചു മൂ
ൎക്ക്വനും ചപലനുമായിതീൎന്നു. ഞാൻ സ്വാതന്ത്ര്യം വിട്ടു പരതന്ത്രനും
ഇഷ്ടമുള്ളേടത്തു പോകുവാൻ ധൈൎയ്യമില്ലാത്തവനും കടക്കാരുടെ ദാ
സനും കണിയിൽ കുടുങ്ങിയ പക്ഷി പോലെയുള്ളവനുമായിരുന്നു.
കൂട്ടിൽ വീണ സിംഹത്തെ കണ്ടിട്ടു കാട്ടുമൃഗങ്ങൾ കല്ലും മണ്ണും വാ
രി എറിയുന്നതു പോലെ കടത്തിൽ മുങ്ങിക്കിടക്കുന്ന എന്നെ എല്ലാ
വരും ധിക്കരിച്ചു പോന്നു. ഇനി ഞാൻ നേരുള്ളവനല്ല കൃത്രിമ
ക്കാരനും അസത്യവാദിയുമത്രെ. ഭയാദിനിന്ദകളും നാലുദിക്കിൽനി
ന്നും ശത്രുസൈന്യം എയ്ത അമ്പുകണക്കെ എന്റെ മേൽ വന്മാ
രിപോലെ വീണു തറച്ചു.

ഇങ്ങിനെ അഞ്ചാറു സംവത്സരമായി എന്റെ കഷ്ടം നാൾ
തോറും വൎദ്ധിച്ചു. പിണം കണ്ട കുറുക്കന്മാരെ പോലെ അങ്ങിടി
ങ്ങിടു പായേണ്ടി വന്നു. നിനക്കു കടം തരാം എന്നു ആരാനും പറ
ഞ്ഞാൽ മതി. ഉടനെ ഞാൻ അവന്റെ അടുക്കൽ ഓടിച്ചെന്നു ദാ
സ്യഭാവം പൂണ്ടു ചില ഉറുപ്പിക കടം ചോദിച്ചു വാങ്ങും. ഒരു കട

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/55&oldid=186097" എന്ന താളിൽനിന്ന് ശേഖരിച്ചത്