താൾ:CiXIV130 1874.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ നാം ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതു.
രോമ. ൬, ൪.

ങ്ങിത്തരെണം എന്നു പറഞ്ഞതിനെ കൈകൾ അറിഞ്ഞു വിരലു
കളെ കാട്ടി: ഈ ചെറുമക്കൾക്കു രത്നക്കല്ലു പതിച്ച പൊന്മോതി
രം ഒന്നു വാങ്ങേണ്ടതിനു എന്തിന്നു ശങ്കിക്കുന്നു നാഥാ! പൊന്മോ
തിരം നിങ്ങളുടെ വിരലുകളുടെ മേൽ കാണുന്നവർ ഒക്കയും അയ്യോ
എത്ര വലിയ പൈസക്കാരൻ എന്നു വിചാരിച്ചു നിങ്ങളെ നമസ്ക
രിക്കും നിശ്ചയം എന്നു പറഞ്ഞു. ഈ രണ്ടു പരിഷകളുടെ ആവ
ലാധി കേട്ടു ഞാൻ ഡംഭാഢ്യനായി കൎണ്ണാഭരണങ്ങളേയും രണ്ടു
മൂന്നു വിലയേറിയ പൊന്മോതിരങ്ങളേയും വാങ്ങി. ഇപ്പോൾ എ
ല്ലാം സൌഖ്യമായി എന്നു വിചാരിച്ചു സന്തുഷ്ടനായി പാൎത്തു. ഇ
വ്വണ്ണം ഞാൻ മുമ്പും പിമ്പും നോക്കാതെ “ഊക്കറിയാതെ തുള്ളിയാൽ
ഊര രണ്ടു തുണ്ടു” എന്ന പഴഞ്ചൊൽ പോലെ ഭ്രാന്തനായി വസ്ത്രാ
ഭരണങ്ങൾക്കു വേണ്ടി എണ്പതു ഉറുപ്പിക ചെലവാക്കി.

അനന്തരം ഞാൻ വീട്ടിൽ വന്നു ഈ കാൎയ്യം എല്ലാം എന്റെ
ഭാൎയ്യയോടു അറിയിച്ചു. പെണ്ണൂങ്ങൾക്കു മിക്കതും വസ്ത്രാഭരണങ്ങ
ളോടു വളരെ താല്പൎയ്യമുള്ളതു പോലെ എന്റെ കെട്ടിയവളും ആ
വക തരങ്ങളിൽ രസിക്കുന്നവൾ തന്നെ എന്നു ഞാൻ അറിഞ്ഞു.
അതുകൊണ്ടു ഞാൻ നിനക്കായി ഒരു പട്ടുചേലയും രണ്ടു മൂന്നു
പുടവകളും മുത്തിന്റെ ഒരു മൂക്കുത്തിയും ചില കൈവളകളും താ
ലികളും വാങ്ങുവാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോൾ
എന്റെ ഭാൎയ്യ ഒന്നു നിഗളിച്ചു മതി മതി ഇനി ഞാൻ ധനവാന്മാ
രുടെ പത്നികളെ പോലെ സുന്ദരിയായി ശോഭിക്കും എന്നു പറഞ്ഞു
ഉല്ലസിച്ചു തുടങ്ങി. ഇപ്പറഞ്ഞ ചരക്കുകളെ വാങ്ങിയതിനാൽ ഞാൻ
നൂറു ഉറുപ്പിക ചെലവാക്കി. എന്നാലും ആശക്കു നാശം നാസ്തി
എന്ന പൂൎവ്വമൊഴി എന്നിൽ നിവൃത്തിയായി. എന്റെ മനസ്സു
കൊതിക്കാത്ത ഒരു വസ്തുവുമില്ല, മത്തനാന കണക്കെ “കണ്ടതൊ
ക്കയും വാങ്ങിയാൽ കൊണ്ടതൊക്കയും കടം” എന്ന നീതിവാക്യം മ
റന്നു കണ്ണുകൊണ്ടു കണ്ടതൊക്കയും മേടിച്ചു തുടങ്ങി. വല്ല വസ്തു
വിനെ സഹായവിലെക്കു കിട്ടിയാൽ ഞങ്ങൾക്കു ആവശ്യമില്ലെ
ങ്കിലും വാങ്ങിയാലെ കഴിവുള്ളു. ഈ വിധം വീട്ടു സാമാനങ്ങൾ
നിങ്ങൾക്കു ഉണ്ടായാൽ കൊള്ളാം ആ വക സാധനങ്ങൾ ബഹു
ഉപകാരമുള്ളതാകുന്നു എന്നു വല്ലവരും പറഞ്ഞാൽ മതി. അതു
ഞങ്ങൾക്കു ആവശ്യം പ്രയോജനവും ഇല്ലെങ്കിലും വാങ്ങിക്കൂടാ
കൈയിൽ പണമില്ല എന്നു പറവാൻ ഒരു നാളും ശക്തിയും മന

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/52&oldid=186094" എന്ന താളിൽനിന്ന് ശേഖരിച്ചത്