താൾ:CiXIV130 1874.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാപത്തിന്നു മരിച്ചു പോയ നാം എങ്ങിനെ അതിൽ
ജീവിക്കും. രോമ. ൬, ൨. ൪൭

ൎവ്വാംഗത്തെ ഭരിക്കുന്നവൻ അല്ലയോ? നീ ഏതു വഴിയിൽ നട
ന്നാലും നിന്നെ കാണുന്നവർ എന്നെ മുമ്പെ കാണും. ആകയാൽ
വിശേഷമുള്ളൊരു തലപ്പാവു വാങ്ങി എന്റെ ഉപരിഭാഗത്തിൽ
തൂക്കിവെച്ചാൽ നിനക്കു എന്തു നഷ്ടം നാഥാ! നിന്നെ കാണുന്ന
വർ എല്ലാവരും ആഹാ നോക്കു നോക്കു ഒരു മുതലാളി വരുന്നുണ്ടു
എന്നു പറയും. തെരുക്കളിലും അങ്ങാടികളിലും തീവണ്ടി സ്ഥാന
ങ്ങളിലും മറ്റും എവിടെ എങ്കിലും കണ്ടാൽ എല്ലാവരും സലാം പ
റഞ്ഞു വഴിതെറ്റി നില്ക്കും. എന്ന ഇപ്രകാരം തലമന്ത്രിച്ചതിനെ
ഞാൻ കേട്ടു ഇതു സത്യമല്ലയോ എന്നു ചൊല്ലി പീടികയിൽ ചെ
ന്നു ഇരുപത ഉറുപ്പികക്കു പൊൻകസവുള്ള ഒരു തലപ്പാവു വാ
ങ്ങി തലയുടെ ആവലാധി കൊടുത്തു പൊറുപ്പിച്ചു. ഈ തൊഴിൽ
എന്റെ മേനി കണ്ടപ്പോൾ അവൻ മന്ദത വിട്ടു: ഹാ മൽപ്രാണ
നാഥാ! എനിക്കു പുതിയ കുപ്പായവും പാവിലേ മുണ്ടും വേണ്ടി
യിരുന്നു. ഇങ്ങിനെ താണമാതിരി വസ്ത്രം ഉടുത്തു നടന്നാൽ ആ
രും ബഹുമാനിക്കുന്നില്ല നല്ലവണ്ണം ഉടുത്താൽ എല്ലാവരും നിങ്ങ
ളെ കീൎത്തിക്കും. പിന്നെ വിശേഷമുള്ള തലപ്പാവുണ്ടായിരിക്കെ
എനിക്കു വേണ്ടുന്ന അലങ്കാര ഭൂഷണങ്ങൾ ഇല്ല എങ്കിൽ കാണു
ന്നവർ എല്ലാവരും: അതാ രാജാവിന്റെ തലയും ആട്ടുകാരന്റെ
തടിയുമുള്ള ഒർ ആൾ എന്നു പരിഹസിച്ചു പറയുന്നില്ലയോ എ
ന്നു പറഞ്ഞാറെ, ഇതു കാൎയ്യം തന്നെ എന്നു ഞാൻ നിശ്ചയിച്ചു ഒ
മ്പതു ഉറുപ്പികക്കു ചില പാവിലേ മുണ്ടും ഒരു നല്ല അങ്കിയും വാ
ങ്ങി ഉടുത്തു.

ഇപ്പോൾ സുഖം ഉണ്ടാകും വേണ്ടുന്നതു ഒക്കയും വാങ്ങി പോ
യല്ലൊ എന്നു നിനക്കുമ്പോൾ കാൽ രണ്ടും മത്സരഭാവം കാട്ടി തല
ക്കു ഉത്തമപാവും തടിക്കു വിശിഷ്ട ഉടുപ്പുകളും ഉണ്ടു എന്നാൽ ഈ
വല്ലാത്ത ഭാരം എപ്പോഴും ചുമന്നും കൊണ്ടു കല്ലും ചരലും ചൂടുമണ്ണും
ചളിയും മറ്റും ചവിട്ടി നടക്കുന്ന ഈ ഞങ്ങൾക്കു ഒരു വസ്തുവു
മില്ല. അതു കൂടാതെ മഹാനായി വിളങ്ങേണം എന്നു വിചാരിച്ചാൽ
വെറും കാൽ കൊണ്ടു നടക്കരുതു. അതു മാനക്കുറവല്ലയോ എന്നു
പറഞ്ഞശേഷം, ഞാൻ ഒരു നല്ല ജോടു ചെരിപ്പുകളെ വാങ്ങുകയും
ചെയ്തു.

എന്നതിന്റെ ശേഷം ചെവിരണ്ടും അന്യായം ബോധിപ്പിച്ചു
തുടങ്ങി ദയ വിചാരിച്ചു ഞങ്ങൾക്കു അസാരം ആഭരണങ്ങൾ വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/51&oldid=186093" എന്ന താളിൽനിന്ന് ശേഖരിച്ചത്